സബ്സ്റ്റേഷനുകളിലും,
മറ്റു പ്രധാന വൈദ്യുതപ്രതിഷ്ഠാപനങ്ങളിലും ( Electrical installations) എല്ലാ വിധ വൈദ്യുതോപകരണങ്ങളേയും
പ്രവർത്തിപ്പിയ്ക്കുന്നതിനും (Operate) , അവയെ നിയന്ത്രിയ്ക്കുന്നതിനും (Control) ,
അവയുടെ അവസ്ഥ വിലയിരുത്തുന്നതിനും (To view status) പ്രധാന വൈദ്യുത വാഹക പരിപഥം കൂടാതെ
ചില പരിപഥങ്ങൾ അഥവാ സർക്ക്യൂട്ടുകൾ അത്യാവശ്യമാണ്. ഉദാഹരണത്തിനു HT, EHT സബ്സ്റ്റേഷനുകളിലെ
സർക്യൂട്ട് ബ്രേക്കർ പരിഗണിയ്ക്കുക. ഇവിടെ പ്രധാന പരിപഥത്തിലെ വൈദ്യുതപ്രവാഹം ഉന്നത
വോൾട്ടതയിലുള്ളതായിരിയ്ക്കും ( High voltage). അത് സർക്യൂട്ട്ബ്രേക്കറിന്റെ കോണ്ടാക്ടുകൾ
( Circuit breaker Main contacts) വഴി പ്രവഹിയ്ക്കുന്നു. ഈ വൈദ്യുതബന്ധം ആവശ്യാനുസരണം
വിച്ഛേദിയ്ക്കുകയോ പുനസ്ഥാപിയ്ക്കുകയോ ചെയ്യണമെങ്കിൽ അതിന്റെ കോണ്ടാക്ടുകളെ യഥാവിധി
ചലിപ്പിയ്ക്കേണ്ടതുണ്ട്. സർക്യൂട്ട് ബ്രേക്കറിന്റെ പ്രവർത്തന സംവിധാനമാണതു (
Operating Mechanism) നിർവഹിയ്ക്കുന്നത്. എന്നാൽ ഈ സംവിധാനത്തെ ആവശ്യാനുസരണം പ്രവർത്തിപ്പിയ്ക്കുന്നതിനായി
കുറഞ്ഞവോൾട്ടതയിലുള്ള വൈദ്യുത സിഗ്നൽ നല്കണം. ഇത്തരത്തിൽ സർക്യൂട്ട് ബ്രേക്കറിനെ നിയന്ത്രിയ്ക്കാനുപയോഗിയ്ക്കുന്ന
പരിപഥത്തെ നിയന്ത്രണ പരിപഥമെന്നു ( Control circuit ) പറയാം. ഈ നിയന്ത്രണ പരിപഥത്തിന്റെ
വയറിങ്ങിനെയാണ് സാമാന്യമായി കൺട്രോൾ വയറിങ്ങ് എന്നു പറയുന്നത്.
സി
റ്റി കൾ , പിറ്റികൾ ( C.T. & P.T.) മുതലായവയെ റിലേകൾ മീറ്ററുകൾ മുതലായവയുമായി ബന്ധിപ്പിയ്ക്കുക,
സർക്യൂട്ട് ബ്രേക്കറുകളെ നിയന്ത്രിയ്ക്കുക, അവയുടെ ഓൺ ഓഫ് നിലവാരം സൂചിപ്പിയ്ക്കുക,
ആശയവിനിമയ സംവിധാനങ്ങൾ സാധ്യമാക്കുക, ട്രാൻസ്ഫോർമറുകളുടെ വിവിധ അനുബന്ധ ഉപകരണങ്ങളെ
പ്രവർത്തിപ്പിയ്ക്കുക, തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ കൺട്രോൾ വയറിങ്ങിലൂടെയാണ് സാധ്യമാകുന്നത്.
നിയന്ത്രണ പാനലുകൾ, റിലേപാനലുകൾ തുടങ്ങി എല്ലാത്തിലും അവശ്യ ഘടകമാണിത്. വൈദ്യുത പ്രതിഷ്ഠാപനങ്ങളിൽ
അത്യന്താപേക്ഷിതമായ കൺട്രോൾ വയറിങ്ങിനെക്കുറിച്ച് അടിസ്ഥാന പരമായ കുറച്ചു കാര്യങ്ങളാണ്
ഈ പോസ്റ്റിൽ ചർച്ച ചെയ്യുന്നത്.
നിയന്ത്രണ സർക്യൂട്ട് ( Control circuit )
കൺട്രോൾ
വയറിങ്ങിന്റെ അടിസ്ഥാനമെന്നത് നിയന്ത്രണ സർക്യൂട്ടാണ്. ഈ സർക്യൂട്ട് യഥാവിധി വയർ ചെയ്തു
ബന്ധിപ്പിയ്ക്കുക എന്നതാണ് കൺട്രോൾ വയറിങ്ങെന്നത്. ഈ സർക്യൂട്ട് കൃത്യമായി ചെയ്തുവെങ്കിൽ
മാത്രമേ വയറിങ്ങും ഉപകരണത്തിന്റെ പ്രവർത്തനവും സാധ്യമാകൂ. കൺട്രോൾ സർക്യൂട്ടുകൾ സാധാരണ
ഗതിയിൽ കുറഞ്ഞ വോൾട്ടതയിലായിരിയ്ക്കും. അതിനാൽ സാധാരണ വോൾട്ടതയിലുള്ള വയറുകൾ ഇതിനായി
ഉപയോഗിയ്ക്കാം. പാനലുകളിൽ തന്നെ ചെയ്യുന്ന വയറിങ്ങിന് ഒറ്റ കോർ വയറുകളുപയോഗിയ്ക്കുമ്പോൾ
( Sigle core ), പാനലുകളിൽ നിന്നും പുറത്തേയ്ക്ക സർക്യൂട്ട് ബ്രേക്കറുകൾ, സി.റ്റി കൾ
മുതലായവയിലേയ്ക്കുള്ള വയറിങ്ങ് കൂടുതൽ വയറുകൾ ( കോർ) ഉള്ള കേബിളുകൾ ഉപയോഗിച്ച് നിർവഹിയ്ക്കുന്നു.
കേബിളുകൾ അതിനായുള്ള ട്രെഞ്ചുകളിലൂടെയാണ് ( Cable trench )കടത്തിവിടുക. കൺട്രോൾ സർക്യൂട്ടുകളെ
താഴെക്കാണും വിധം തരം തിരിയ്ക്കാം.
എ.സി.
സർക്യൂട്ടുകൾ ( A.C. Circuits )
ഡി.സി.
സർക്യൂട്ടുകൾ ( DC Circuits )
ഉപകരണ
ട്രാൻസ്ഫോർമറുകളുടെ സർക്യൂട്ടുകൾ ( Instrument transformer circuits )
എ.സി. സർക്യൂട്ടുകൾ
സർക്യൂട്ട്
ബ്രേക്കറുകളുടെ മോട്ടോർ, ഹീറ്ററുകൾ, ലൈറ്റുകൾ, പ്ലഗ്സോക്കറ്റുകൾ മുതലായവയ്ക്ക് എ.സിയാണ്
ആവശ്യം. സിംഗിൾ ഫേസ് മോടോറുകൾക്കും, ഹീറ്റർ, ലൈറ്റ്, സോക്കറ്റ് മുതലായവയ്ക്ക് 230 വോൾട്ട്
സിംഗിൾ ഫേസ് എ.സി. യും ത്രീഫേസ് മോട്ടോറുകൾക്ക് 415 വോൾട്ട് ത്രീഫേസ് എ.സി യും നൽകുന്നു.
ഡി.സി. സർക്യൂട്ട്
സർക്യൂട്ട്
ബ്രേക്കറുകൾ, റിലേകൾ മുതലായവയുടെ പ്രവർത്തനത്തിനു ഡി.സി വൈദ്യുതിയാണാവശ്യം. സാധാരണ
ഗതിയിൽ 110 വോൾട്ട് ഡി.സി യിലാണ് പ്രവർത്തിയ്ക്കുക. ഈ ഡി.സി ലഭ്യമാക്കാനായി എ.സി-
ഡി.സി കൺവെർട്ടറും, എ.സിയില്ലാത്തപ്പോൾ ഡി.സി. ലഭമാക്കാൻ ബാറ്ററി സംവിധാനവുമുണ്ടാകും.
ഡി.
സി. സർക്യൂട്ടുകളെ പ്രധാനമായും താഴെക്കാണും വിധം തരം തിരിയ്ക്കാം
- പ്രധാന ഡിസി സർക്യൂട്ട് ( Main DC Circuit )
- നിയന്ത്രണ സർക്യൂട്ട് ( Control Circuits )
- ക്ലോസിങ്ങ് സർക്യൂട്ട് ( Closing Circuit)
- ട്രിപ്പ് സർക്യൂട്ട് ( Trip Circuit )
- റിലേ സർക്യൂട്ട് ( Relay Circuit)
- സൂചക സർക്യൂട്ട് ( Indication Circuit)
- അലാം സർക്യൂട്ട് ( Alarm circuit)
ഉപകരണ ട്രാൻസ്ഫോർമറുകളുടെ സർക്യൂട്ട് ( Instrument transformer circuit)
കറണ്ട്
ട്രാൻസ്ഫോർമറുകൾ, വോൾട്ടേജ് ട്രാൻസ്ഫോർമറുകൾ എന്നിവയുടെ സെക്കന്ററി മീറ്ററുകൾ, റിലേകൾ
മുതലായവയിലേയ്ക്കു ബന്ധിപ്പിയ്ക്കുന്ന സർക്യൂട്ട്
ആശയവിനിമയ സർക്ക്യൂട്ട് ( Communication Circuit)
സ്കാഡ
(SCADA), PLCC മുതലായവയയ്ക്കുള്ള സർക്യൂട്ട്
ഇതുകൂടാതെ
OLTC യും RTCC യും തമ്മിൽ ബന്ധിപ്പിയ്ക്കാനുള്ള സർക്യൂട്ട്
കൺട്രോൾ സർക്യൂട്ട് (Control Circuit)
കൺട്രോൾ
സർക്യൂട്ടാണ് കൺട്രോൾ വയറിങ്ങിന്റെ അടിസ്ഥാനമെന്നു പറഞ്ഞല്ലോ. കൺട്രോൾ വയറിങ്ങാവട്ടെ
വൈദ്യുത പ്രതിഷ്ഠാപനത്തിന്റെ ജീവ നാഡിയായി വർത്തിയ്ക്കുന്നു. ഓരോ ഉപകരണത്തിനും അതിന്റേതായ
സർക്യൂട്ടുകളുണ്ട്. കൂടാതെ റിലേകൾ മീറ്ററുകൾ മുതലായവയെ പാനലിൽ സ്ഥാപിച്ച് അതിന്റേതായ
സർക്യൂട്ടുകളാൽ ബന്ധിപ്പിയ്ക്കും. സ്വിച്ച് യാർഡിലുള്ള ഉപകരണങ്ങളെ പാനലുകളുമായി കൺട്രോൾ
കേബിളുകളുപയോഗിച്ച് ബന്ധിപ്പിയ്ക്കും. അതിന്റെ അടിസ്ഥാനം സർക്യൂട്ടായതിനാൽ നമുക്ക്
സർക്യൂട്ടുകളെയും, സർക്യൂട്ട് ഡയഗ്രത്തേയും ഒന്ന് നോക്കി വരാം.
സർക്യൂട്ട് ഡയഗ്രം ( Circuit Diagram)
കൺട്രോൾ
സർക്യൂട്ട് എങ്ങനെ ചെയ്യണമെന്ന വിശദമായ ചിത്രക്കുറിപ്പാണ് സർക്യൂട്ട് ഡയഗ്രം. പ്രത്യേകമായി
അംഗീകരിയ്ക്കപ്പെട്ടിട്ടുള്ള ചിഹ്നങ്ങളുപയോഗിച്ചാണ് സർക്യൂട്ട് ഡയഗ്രം വരയ്ക്കുക.
ഈ ചിഹ്നങ്ങളെക്കുറിച്ച് വ്യക്തമായി അറിഞ്ഞാൽ മാത്രമേ സർക്യൂട്ട് ഡയഗ്രം കൃത്യമായി വായിച്ചു
മനസ്സിലാക്കാനാകൂ. അതിനാൽ ആദ്യം നമുക്കാ ചിഹ്നങ്ങളെ ഒന്നു പരിചയപ്പെടാം.
അടിസ്ഥാന സർക്യൂട്ടുകൾ ( Basic circuits)
ഒരു
സർക്യൂട്ട് ബ്രേക്കറിനെ നിയന്ത്രിയ്ക്കുന്നതിനോ, അല്ലെങ്കിൽ ഐസൊലേറ്ററിനെ പ്രവർത്തിപ്പിയ്ക്കുന്നതിനോ
ഉള്ള സർക്യൂട്ട് അടിസ്ഥാനപരമായി വളരെ ലഘുവായ സർക്യൂട്ടുകളുടെ കൂടിച്ചേരലുകളാണ്. ഓരോ
സർക്യൂട്ടും വളരെ നന്നായി നിരീക്ഷിച്ചാൽ വളരെ എളുപ്പമാണെന്നു മനസ്സിലാകും. ഉദാഹരണത്തിനു
നമുക്ക് സർക്യൂട്ട് ബ്രേക്കറിന്റെ ഓൺ അവസ്ഥ ഒരു ഇൻഡിക്കേറ്റർ ലൈറ്റു മുഖാന്തിരം അറിയണമെന്നു
വയ്ക്കുക. അതിനുള്ള സർക്യൂട്ട് താഴെക്കാണിയ്ക്കുന്നു.
ഇവിടെ
സാധാരണ സബ്സ്റ്റേഷനിലുപയോഗിയ്ക്കുന്നതുപോലെ 110 വോൾട്ട് ഡി.സി ഉപയോഗിച്ചു പ്രവർത്തിയ്ക്കുന്ന
ഒരു സർക്യൂട്ടാണ് കാണിച്ചിരിയ്ക്കുന്നത്.
ഇതിൽ ഡിസി സ്രോതസ്സിൽ നിന്നുള്ള വൈദ്യുതി ഒരു ഇൻഡിക്കേറ്റർ ലാമ്പിലേയ്ക്കു നല്കിയിരിയ്ക്കുന്നു.
ചിത്രം ശ്രദ്ധിയ്ക്കുക സർക്യൂട്ട് ബ്രേക്കറിലെ നോർമലി ഓപൺ ( Normaly Open – NO ) ആയ
ഒരു ആക്സിലറി കൊണ്ടാക്ടിലൂടെയാണ് (
Auxiliary Contact ) ബൾബിലേയ്ക്കു ഡി.സി പോസിറ്റീവെത്തുക. നെഗറ്റീവ് നേരിട്ടു നല്കിയിട്ടുണ്ട്.
ആക്സിലറി കോണ്ടാക്ട് എന്നത് എല്ലാ സർക്യൂട്ട് ബ്രേക്കറുകളിലുമുള്ള സംവിധാനമാണ്. അതിൽ
രണ്ടുതരം കോണ്ടാക്ടുകളുണ്ട്. നോർമലി ഓപൺ, നോർമലി ക്ലോസ്ഡ് എന്നിവ. നോർമലി ഓപൺ കോണ്ടാക്ട്
സർക്യൂട്ട് ബ്രേക്കറിന്റെ പ്രധാന കോണ്ടാക്ടിന്റെ അതേ രീതിയിലും, മറ്റേത് വിപരീതമായും
പ്രവർത്തിയ്ക്കും. അതായത് പ്രധാന കോണ്ടാക്ട് ക്ലോസാകുമ്പോൾ NO യും close ആകും. അതേസമയം
NC Open അവസ്ഥയിലാകും. ഇനി പ്രധാന കോണ്ടാക്ട്
ഓപൺ ആകുമ്പോഴോ NO Open ആകും, NC close ആകും. അതിനാൽ ബ്രേക്കറിന്റെ ഓൺ ഓഫ് നില അറിയാൻ
ആക്സിലറി കോണ്ടാക്ടുകളെ നോക്കിയാൽ മതി.
ഇനി
സർക്യൂട്ടിലേയ്ക്ക് വരാം. ബൾബിനു ശ്രേണിയായിട്ടാണല്ലോ ആക്സിലറി കോണ്ടാക്ട് വയർ ചെയ്തിട്ടുള്ളത്.
അത് NO Contact ആയതിനാൽ ബ്രേക്കർ close ആകുമ്പോൾ
അതും close ആകും. അപ്പോൾ സ്വാഭാവികമായും ബൾബ് തെളിയും, അതു നോക്കിയാൽ ബ്രേക്കർ ഓൺ ആണെന്നു
മനസ്സിലാക്കാം. ഇനി ഓഫ് അവസ്ഥ എങ്ങിനെയറിയാം? ബൾബ് തെളിഞ്ഞില്ലെങ്കിൽ ഓഫ് എന്നാണോ? അല്ല, ബൾബ് ചീത്തയായാലും ബൾബ് തെളിയാതിരിയ്ക്കാം.
അതിനാൽ നമ്മൾ തെളിയാത്ത ബൾബിനെ ഒരു സൂചകമായി കണക്കാക്കാറില്ല. അതിനായി വേറൊരു സർക്യൂട്ടുപയോഗിയ്ക്കുന്നു.
അതിൽ NO contact നു പകരം Normally closed contact - NC Contact ഉപയോഗിയ്ക്കുന്നു എന്നു മാത്രം.
ഇതിനെ
ഇലക്ട്രോണിക്സിലെ ലോജിക് സർക്യൂട്ടുകളുമായി താരതമ്യം ചെയ്യാവുന്നതാണ്.
ഇതുപോലെ
ഒന്നിലധികം ഉപകരണങ്ങൾ ഒരേ സമയം പ്രവർത്തിയ്ക്കുന്നെന്നു കരുതുക അവയുടെ എല്ലാം നില നമുക്കറിയണമെന്നും
കരുതുക. ഓൺ തന്നെയെടുക്കുക. എല്ലാം ഓൺ ആയാൽ മാത്രം ബൾബ് തെളിയുന്ന സർക്യൂട്ട് താഴെക്കാണിച്ചിരിയ്ക്കുന്നു.
അതേ
സമയം ഏതെങ്കിലും ഒരെണ്ണം ഓൺ ആയാൽ സൂചന തരാനുള്ള സർക്യൂട്ട് താഴെ.
ആദ്യത്തെ
സർക്യൂട്ട് ഇലക്ട്രോണിക്സിലെ AND ഗേറ്റിനു സമാനമാണ്, രണ്ടാമത്തേത് OR ഗേറ്റും
ഇതുപോലെ
തന്നെയാണ് എല്ലാ സൂചക വിളക്കുകളും പ്രവർത്തിയ്ക്കുക. നമുക്ക് സൂചന കിട്ടേണ്ട ഉപകരണങ്ങളിലെ
NO/NC കോണ്ടാക്ടുകളെ നമ്മുടെ സൂചന വിളക്കുമായി
ശ്രേണിയായി ഘടിപ്പിയ്ക്കുക അത്രമാത്രം.
ഇനി
ഉപകരണങ്ങളെ പ്രവർത്തിപ്പിയ്ക്കണമെങ്കിലോ?
ഇവിടേയും
അനുബന്ധ ഉപകരണങ്ങളുടെ സഹായം നാം തേടും. ഉദാഹരണത്തിന് നമുക്കൊരു പാനൽ ഹീറ്റർ (Panel
heater) പ്രവർത്തിപ്പിയ്ക്കണമെന്നു കരുതുക. ആ അതു പറഞ്ഞില്ലല്ലോ. എല്ലാ കൺട്രോൾ പാനലുകളിലും,
റിലേപാനലുകളിലും, കിയോസ്കുകളിലും, ബസ്ബാർ ചേംബറുകളിലും ഹീറ്ററുകൾ സ്ഥാപിയ്ക്കും. പാനലിന്റെ
താപനില നിശ്ചിതമായ അളവിലും താഴാതിരിയ്ക്കാനാണിത്. അങ്ങനെ താണുപോയാൽ അന്തരീക്ഷത്തിലെ
ഈർപ്പം പാനലിനുള്ളിലും, അതിലെ ഉപകരണങ്ങൾ, ഇൻസുലേറ്ററുകൾ മുതലായവയിലൊക്കെ അടിഞ്ഞ്കൂടി
അതിനെ കേടാക്കാനിടയുണ്ട്. ഹീറ്ററുപയോഗിച്ച് താപനില കൂട്ടി നിർത്തിയാൽ ഇതൊഴിവാക്കാം.
ബസ്ബാർ / ബ്രേക്കർ ചേംബറുകളിലൊക്കെ ഇതു കൃത്യമായി പ്രവർത്തിയ്ക്കേണ്ടതത്യാവശ്യമാണ്
ഈ
ഹീറ്ററിനെ നിയന്ത്രിയ്ക്കുന്നതെങ്ങിനെയാണെന്നു നോക്കം. എല്ലാ ഹീറ്ററുകൾക്കും തെർമോ
സ്റ്റാറ്റ് ഉണ്ടാകും. തെർമോ സ്റ്റാറ്റിന്റെ കോണ്ടാക്ടുകൾ അതിന്റെ താപനിലയ്ക്കനുസരിച്ച്
ക്ലോസ് ആകുകയോ ഓപൺ ആകുകയോ ചെയ്യും. ഇതിനെ ഹീറ്ററുമായി ശ്രേണിയായി ഘടിപ്പിച്ചാൽ അതനുസരിച്ച്
ഹീറ്റർ ഓൺ ആകുകയും ഓഫ് ആകുകയും ചെയ്യും.
ഒരു മോട്ടോറിനെ പ്രവർത്തിപ്പിയ്ക്കണമെങ്കിലോ?
എ.സി.
മോട്ടോറുകളും ഡി.സി മോട്ടോറുകളും ഉണ്ട്. എ.സി മോട്ടോറുകൾ വലിയ കറണ്ടെടുക്കുന്നതിനാൽ
കൺട്രോൾ സർക്യൂട്ടിൽ നിന്നും അവയിലേയ്ക്ക് നേരിട്ടു വൈദ്യുതി നല്കി പ്രവർത്തിപ്പിയ്ക്കാറില്ല.
പകരം കോണ്ടാക്ടറുകളുടെ ( Contactors ) സഹായത്തോടെയാണ് അവയെ പ്രവർത്തിപ്പിയ്ക്കുക.
കോണ്ടാക്ടറുകൾക്ക് താരതമ്യേന കുറഞ്ഞ വോൾട്ടേജും കരണ്ടുമുള്ള കോയിലുകളും, പ്രധാന കോണ്ടാക്ടുകളും,
അനുബന്ധ കോണ്ടാക്ടുകളുമുണ്ട്. കോയിലിൽ കരണ്ട് കടത്തിവിട്ടാൽ കോയിലിന്റെ സഹായത്താൽ പ്രധാന
കോണ്ടാക്ടുകളെ close ചെയ്യാം. പ്രധാന കോണ്ടാക്ടിലൂടെയാണ് മോട്ടോറിൽ വൈദ്യുതി എത്തുക.
അപ്പോൾ മോട്ടോറിനെ പ്രവർത്തിപ്പിയ്ക്കാൻ കോണ്ടാക്ടറിന്റെ കോയിലിലൂടെ കറന്റ് കടത്തിവിട്ടാൽ
മതി . പല വോൾട്ടതയിലുള്ള കോയിലുകളുള്ളതിനാൻ നമ്മുടെ സർക്യൂട്ടിനനുസരിച്ചുള്ള് കോണ്ടാക്ടർ
തെരഞ്ഞെടുക്കാനാകും
DOL
സ്റ്റാർട്ടർ
മോട്ടോർ
ഓൺ , ഓഫ് എന്നിവ ചെയ്യാനും, മോട്ടോറിനെ കുറഞ്ഞ വോൾട്ടേജ്, അമിത ലോഡ് എന്നിവയിൽ നിന്നും
സംരക്ഷിയ്ക്കുക എന്നിവയ്ക്കാണ് Direct On line starter അഥവാ DOL സ്റ്റാർട്ടർ ഉപയോഗിയ്ക്കുന്നത്. മാനുവലായിട്ടാണ്
ഇത് പ്രവർത്തിയ്ക്കുക. ഓൺ പുഷ്ബട്ടൺ അമർത്തിയാൽ മോട്ടോർ ഓണാകും, ഓഫ് അമർത്തിയാൽ ഓഫാകും.
ഇനി
ഇതു തന്നെ മറ്റെന്തെങ്കിലും ആവശ്യത്തിനു ഓട്ടോമാറ്റിക്കായി പ്രവർത്തിപ്പിയ്ക്കണമെന്നു
കരുതുക. ഉദാഹരണം ഒരു കമ്പ്രസ്സർ മോട്ടോർ. ഇവിടെ വായുമർദ്ദം നിശ്ചിത നിലയിൽ കുറയുമ്പോൾ
കമ്പ്രസ്സർ മോട്ടോർ ഓണാകുകയും നിശ്ചിത അളവിൽ മർദ്ദമെത്തുമ്പോളോഫാകുകയുംവേണം. അതിനായി
മർദ്ദം തിരിച്ചറിയുന്ന പ്രെഷർ സ്വിച്ചുകൾ ഉപയോഗിയ്ക്കുന്നു. ഓണാക്കാൻ ഒരു സ്വിച്ചും
ഓഫാക്കാൻ മറ്റൊന്നും. രണ്ടും മുൻകൂട്ടി തീരുമാനിച്ച സെറ്റിങ്ങിൽ ക്രമീകരിച്ചിട്ടുണ്ടാകും.
ചിത്രം നോക്കുക.
ഇതുപോലെസർക്യൂട്ട്
ബ്രേക്കറിന്റെ സ്പ്രിങ്ങ് ചാർജിങ്ങ് മോട്ടോർ പ്രവർത്തിപ്പിയ്ക്കാം. ഇവിടെ സ്പ്രിങ്ങുമായി
ബന്ധിപ്പിച്ചിട്ടുള്ള ലിമിറ്റ് സ്വിച്ചിന്റെ സഹായത്താൽ പ്രവർത്തിയ്ക്കുന്നു.
ഫാൾട്ടുണ്ടാകുമ്പോൾ
അതു തിരിച്ചറിഞ്ഞ് പ്രസാരണലൈനിനെ ട്രിപ്പ് (ഓഫ്) ചെയ്യിയ്ക്കാനുള്ള അടിസ്ഥാന സർക്യൂട്ട്
താഴെക്കാണിച്ചിരിയ്ക്കുന്നു. സർക്യൂട്ട് ബ്രേക്കറിനെ ഓഫ് ചെയ്യിച്ചുകൊണ്ടാണല്ലോ റിലേ
ലൈനിനെ സംരക്ഷിയ്ക്കുന്നത്. സർക്യൂട്ട് ബ്രേക്കറിനെ ഓഫ് ചെയ്യിയ്ക്കുന്നതിനായി അതിന്റെ
ട്രിപ്പ് കോയിലിലൂടെ വൈദ്യുതി കടത്തി വിട്ടാൽ മതിയാകും.
ചിത്രം
കാണുക. ലൈനിൽ സ്ഥാപിച്ചിട്ടുള്ള കറന്റ് ട്രാൻസ്ഫോർമറിന്റേയും പൊട്ടൻഷ്യൽ ട്രാൻസ്ഫോർമറിന്റേയും
സെക്കന്ററി കണക്ഷൻ റിലേയിലേയ്ക്കു നൽകിയിട്ടുണ്ട്. ഈ സെക്കന്ററിയിലെ കരണ്ടും വോൾട്ടേജും
പരിശോധിച്ചുകൊണ്ട് ലൈനിൽ തകരാറുണ്ടായോ ഇല്ലയോ എന്നു റിലേയ്ക്കു തിരിച്ചറിയാനാകും. അങ്ങനെ
ഒരു ലൈൻ തകരാർ റിലേ തിരിച്ചറിഞ്ഞാൽ റിലേയിലെ
ട്രിപ് കോണ്ടാക്ട് ക്ലോസ് ആകുകയും അതുവഴി ട്രിപ് കോയിലിലൂടെ കരണ്ടൊഴുകുകയും ചെയ്യും
. അങ്ങിനെ സർക്യൂട്ട് ബ്രേക്കർ ഓഫായി ലൈൻ സംരക്ഷിയ്ക്കപ്പെടുന്നു. ഇവിടെ റിലേ ചെയ്യുന്നത്
ഒരു NO കോണ്ടാക്ടിനെ ക്ലോസ് ചെയ്യുക മാത്രമാണ്. അതുവഴി ബാറ്ററിയിൽ നിന്നും ട്രിപ്പ്കോയിലിലേയ്ക്കു
കരണ്ടൊഴുകും. ട്രിപ് കോയിലിലൂടെ തുടർച്ചയായി കൂടുതൽ സമയം കരണ്ടൊഴുകാതിരിയ്ക്കാനാണ്
അതിനു ശ്രേണിയായി ആക്സിലറി കോണ്ടാക്ട് ഘടിപ്പിച്ചിട്ടുള്ളത്.
സർക്യൂട്ടിലെ
അടയാളപ്പെടുത്തലുകൾ.
ഒന്നു
രണ്ടു സർക്യൂട്ടുകൾ നമ്മൾ മുകളിൽ കണ്ടല്ലോ. ഇവ കൃത്യമായി വരയ്ക്കുമ്പോളോ വയർചെയ്യുമ്പോഴോ
അവയിലെ വയറുകൾ, ടെർമിനലുകൾ, ഉപകരണങ്ങൾ തുടങ്ങിയവയ്ക്ക് പ്രത്യേക അടയാളപ്പെടുത്തലുകൾ
നൽകുകയാണെങ്കിൽ അതിൽ വളരെ വലിയ വിശദീകരണങ്ങളില്ലാതെ മറ്റൊരാൾക്ക് മനസ്സിലാക്കാനാകും.
അതിനു നമ്മൾ മുൻപ് കണ്ട ചിഹ്നങ്ങൾ, ചില അക്ഷരങ്ങൾ അക്കങ്ങൾ തുടങ്ങിയവയൊക്കെ ഉപയോഗിയ്ക്കുന്നു.
സാധാരണ ഭാഷയിലെ നിയമങ്ങൾ പോലെ ഇത്തരം അടയാളപ്പെടുത്തലുകൾക്കും ചില മാനകങ്ങൾ (Standards)
രൂപീകരിച്ചിട്ടുണ്ട്. അതുപ്രകാരം ചെയ്തെങ്കിൽ മാത്രമേ അത് കൃത്യമായി ഉദ്ദേശിച്ച് ഫലം
നൽകുകയുള്ളൂ. മാനക അടയാള രീതി ഉപയോഗിയ്ക്കുന്നതുകൊണ്ട് വയറിങ്ങ് സർക്യൂട്ടുകൾ മനസ്സിലാക്കാനും,
അതുനോക്കി വയർ ചെയ്യാനും,ചെയ്ത വയറിങ്ങുകൾ ഭാവിയിൽ പരിഷ്കരിയ്ക്കാനും, തകരാറുകൾ എളുപ്പം
കണ്ടുപിടിച്ച് പരിഷ്കരിയ്ക്കാനുമൊക്കെ സാധിയ്ക്കും. അതിനാൽ നമുക്കാ അടയാളപ്പെടുത്തൽ
രീതികളെ ഒന്നു പരിചയപ്പെടാം
1,
റിലേകൾ (Relays)
ഉപകരണങ്ങളുടെ
സംരക്ഷണത്തിനും നിയന്ത്രണത്തിനുമായുള്ള വിവിധ റിലേകൾക്ക് സാർവ്വലൗകീകമായ നമ്പറുകളുണ്ട്
ANSI നമ്പറുകൾ എന്നാണവ അറിയപ്പെടുന്നത്. അവ താഴെക്കാണിയ്ക്കുന്നു
List of device numbers and acronyms
- 1 - Master Element
- 2 - Time-delay Starting or Closing Relay
- 3 - Checking or Interlocking Relay
- 4 - Master Contactor
- 5 - Stopping Device
- 6 - Starting Circuit Breaker
- 7 - Rate of Change Relay
- 8 - Control Power Disconnecting Device
- 9 - Reversing Device
- 10 - Unit Sequence Switch
- 11 - Multifunction Device
- 12 - Overspeed Device/Protection
- 13 - Synchronous-Speed Device
- 14 - Underspeed Device
- 15 - Speed or Frequency Matching Device
- 16 - Communication Networking Device
- 17 - Shunting or Discharge Switch
- 18 - Accelerating or Decelerating Device
- 19 - Motor Starter / Starting-to-Running Transition Contactor
- 20 - Electrically-Operated Valve
- 21 - Distance Relay
- 21G - Ground Distance
- 21P - Phase Distance
- 22 – Equalizer circuit breaker
- 23 – Temperature control device
- 24 – Volts per hertz relay
- 25 – Synchronizing or synchronism-check device
- 26 – Apparatus thermal device
- 27 – Undervoltage relay
- 27P - Phase Undervoltage
- 27S - DC undervoltage relay
- 27TN - Third Harmonic Neutral Undervoltage
- 27TN/59N - 100% Stator Earth Fault
- 27X - Auxiliary Undervoltage
- 27 AUX - Undervoltage Auxiliary Input
- 27/27X - Bus/Line Undervoltage
- 27/50 - Accidental Generator Energization
- 28 - Flame Detector
- 29 - Isolating Contactor
- 30 - Annunciator Relay
- 31 - Separate Excitation Device
- 32 - Directional Power Relay
- 32L - Low Forward Power
- 32N - Wattmetric Zero-Sequence Directional
- 32P - Directional Power
- 32R - Reverse Power
- 33 - Position Switch
- 34 - Master Sequence Device
- 35 - Brush-Operating or Slip-ring Short Circuiting Device
- 36 - Polarity or Polarizing Voltage Device
- 37 - Undercurrent or Underpower Relay
- 37P - Underpower
- 38 - Bearing Protective Device / Bearing Rtd
- 39 - Mechanical Condition Monitor
- 40 - Field Relay / Loss of Excitation
- 41 - Field Circuit Breaker
- 42 - Running Circuit Breaker
- 43 - Manual Transfer or Selector Device
- 44 - Unit Sequence Starting Relay
- 45 - Atmospheric Condition Monitor
- 46 - Reverse-Phase or Phase Balance Current Relay or Stator Current Unbalance
- 47 - Phase-Sequence or Phase Balance Voltage Relay
- 48 - Incomplete Sequence Relay / Blocked Rotor
- 49 - Machine or Transformer Thermal Relay / Thermal Overload
- 49RTD - RTD Biased Thermal Overload
- 50 - Instantaneous Overcurrent Relay
- 50BF - Breaker Failure
- 50DD - Current Disturbance Detector
- 50EF - End Fault Protection
- 50G - Ground Instantaneous Overcurrent
- 50IG - Isolated Ground Instantaneous Overcurrent
- 50LR - Acceleration Time
- 50N - Neutral Instantaneous Overcurrent
- 50NBF - Neutral Instantaneous Breaker Failure
- 50P - Phase Instantaneous Overcurrent
- 50SG - Sensitive Ground Instantaneous Overcurrent
- 50SP - Split Phase Instantaneous Current
- 50_2 - Negative Sequence Instantaneous Overcurrent
- 50/27 - Accidental Energization
- 50/51 - Instantaneous / Time-delay Overcurrent relay
- 50Ns/51Ns - Sensitive earth-fault protection
- 50/74 - Ct Trouble
- 50/87 - Instantaneous Differential
- 51 - AC Time Overcurrent Relay
- 51 - Overload
- 51G - Ground Time Overcurrent
- 51LR - AC inverse time overcurrent (locked rotor) protection relay
- 51N - Neutral Time Overcurrent
- 51P - Phase Time Overcurrent
- 51R - Locked / Stalled Rotor
- 51V - Voltage Restrained Time Overcurrent
- 51_2 - Negative Sequence Time Overcurrent
- 52 – AC circuit breaker
- 52a - AC circuit breaker position (contact open when circuit breaker open)
- 52b - AC circuit breaker position (contact closed when circuit breaker open)
- 53 - Exciter or Dc Generator Relay
- 54 - Turning Gear Engaging Device
- 55 - Power Factor Relay
- 56 - Field Application Relay
- 57 - Short-Circuiting or Grounding Device
- 58 - Rectification Failure Relay
- 59 - Overvoltage Relay
- 59B - Bank Phase Overvoltage
- 59P - Phase Overvoltage
- 59N - Neutral Overvoltage
- 59NU - Neutral Voltage Unbalance
- 59P - Phase Overvoltage
- 59X - Auxiliary Overvoltage
- 59_2 - Negative Sequence Overvoltage
- 60 – Voltage or current balance relay
- 60 - Voltage or Current Balance Relay
- 60N - Neutral Current Unbalance
- 60P - Phase Current Unbalance
- 61 - Density Switch or Sensor
- 62 - Time-Delay Stopping or Opening Relay
- 63 - Pressure Switch Detector
- 64 - Ground Protective Relay
- 64F - Field Ground Protection
- 64R – Rotor earth fault
- 64REF – Restricted earth fault differential
- 64S – Stator earth fault
- 64S - Sub-harmonic Stator Ground Protection
- 64TN - 100% Stator Ground
- 65 - Governor
- 66 - Notching or Jogging Device/Maximum Starting Rate/Starts Per Hour/Time Between Starts
- 67 - AC Directional Overcurrent Relay
- 67G - Ground Directional Overcurrent
- 67N - Neutral Directional Overcurrent
- 67Ns – Earth fault directional
- 67P - Phase Directional Overcurrent
- 67SG - Sensitive Ground Directional Overcurrent
- 67_2 - Negative Sequence Directional Overcurrent
- 68 - Blocking Relay / Power Swing Blocking
- 69 - Permissive Control Device
- 70 - Rheostat
- 71 - Liquid Switch
- 72 - DC Circuit Breaker
- 73 - Load-Resistor Contactor
- 74 - Alarm Relay
- 75 - Position Changing Mechanism
- 76 - DC Overcurrent Relay
- 77 - Telemetering Device
- 78 - Phase Angle Measuring or Out-of-Step Protective Relay
- 78V - Loss of Mains
- 79 - AC Reclosing Relay / Auto Reclose
- 80 - Liquid or Gas Flow Relay
- 81 - Frequency Relay
- 81O - Over Frequency
- 81R - Rate-of-Change Frequency
- 81U - Under Frequency
- 82 - DC Reclosing Relay
- 83 - Automatic Selective Control or Transfer Relay
- 84 - Operating Mechanism
- 85 - Carrier or Pilot-Wire Receiver Relay
- 86 - Locking-Out Relay
- 87 - Differential Protective Relay
- 87B - Bus Differential
- 87G - Generator Differential
- 87GT - Generator/Transformer Differential
- 87L - Segregated Line Current Differential
- 87LG - Ground Line Current Differential
- 87M - Motor Differential
- 87O - Overall Differential
- 87PC - Phase Comparison
- 87RGF - Restricted Ground Fault
- 87S - Stator Differential
- 87S - Percent Differential
- 87T - Transformer Differential
- 87V - Voltage Differential
- 88 - Auxiliary Motor or Motor Generator
- 89 - Line Switch
- 90 - Regulating Device
- 91 - Voltage Directional Relay
- 92 - Voltage And Power Directional Relay
- 93 - Field-Changing Contactor
- 94 - Tripping or Trip-Free Relay
- 95 – For specific applications where other numbers are not suitable
- 96 – For specific applications where other numbers are not suitable
- 97 – For specific applications where other numbers are not suitable
- 98 – For specific applications where other numbers are not suitable
- 99 – For specific applications where other numbers are not suitable
Acronyms Description
- AFD - Arc Flash Detector
- CLK - Clock or Timing Source
- CLP - Cold Load Pickup
- DDR – Dynamic Disturbance Recorder
- DFR – Digital Fault Recorder
- DME – Disturbance Monitor Equipment
- ENV – Environmental data
- HIZ – High Impedance Fault Detector
- HMI – Human Machine Interface
- HST – Historian
- LGC – Scheme Logic
- MET – Substation Metering
- PDC – Phasor Data Concentrator
- PMU – Phasor Measurement Unit
- PQM – Power Quality Monitor
- RIO – Remote Input/Output Device
- RTD - Resistance Temperature Detector
- RTU – Remote Terminal Unit/Data Concentrator
- SER – Sequence of Events Recorder
- TCM – Trip Circuit Monitor
- LRSS – Local/Remote selector switch
- VTFF - Vt Fuse Fail
Suffixes Description
- _1 - Positive-Sequence
- _2 - Negative-Sequence
- A - Alarm, Auxiliary Power
- AC - Alternating Current
- AN - Anode
- B - Bus, Battery, or Blower
- BF - Breaker Failure
- BK - Brake
- BL - Block (Valve)
- BP - Bypass
- BT - Bus Tie
- BU - Backup
- C - Capacitor, Condenser, Compensator, Carrier Current, Case or Compressor
- CA - Cathode
- CH - Check (Valve)
- D - Discharge (Valve)
- DC - Direct Current
- DCB - Directional Comparison Blocking
- DCUB - Directional Comparison Unblocking
- DD - Disturbance Detector
- DUTT - Direct Underreaching Transfer Trip
- E - Exciter
- F - Feeder, Field, Filament, Filter, or Fan
- G - Ground or Generator
- GC - Ground Check
- H - Heater or Housing
- L - Line or Logic
- M - Motor or Metering
- MOC - Mechanism Operated Contact
- N - Neutral or Network
- O - Over
- P - Phase or Pump
- PC - Phase Comparison
- POTT - Pott: Permissive Overreaching Transfer Trip
- PUTT - Putt: Permissive Underreaching Transfer Trip
- R - Reactor, Rectifier, or Room
- S - Synchronizing, Secondary, Strainer, Sump, or Suction (Valve)
- SOTF - Switch On To Fault
- T - Transformer or Thyratron
- TD - Time Delay
- TDC - Time-Delay Closing Contact
- TDDO - Time Delayed Relay Coil Drop-Out
- TDO - Time-Delay Opening Contact
- TDPU - Time Delayed Relay Coil Pickup
- THD - Total Harmonic Distortion
- TH - Transformer (High-Voltage Side)
- TL - Transformer (Low-Voltage Side)
- TM - Telemeter
- TT - Transformer (Tertiary-Voltage Side)
- U - Under or Unit
- X - Auxiliary
- Z – Impedance
കടപ്പാട് :- വിക്കിപ്പീഡിയ
സാധാരണ ഗതിയിൽ വയറിങ്ങ് ടെർമിനലുകൾക്ക് ഉപയോഗിയ്ക്കുന്ന
അടയാളപ്പെടുത്തലുകൾ
പാനലിലേയ്ക്കു വരുന്ന പ്രധാന ഡി.സി.
- J1- ഡി.സി. പോസിറ്റീവ്
- J2 -ഡി.സി. നെഗറ്റീവ്
- K1 - കൺട്രോൾ ഡി.സി. പോസിറ്റീവ്
- K2- കൺട്രോൾ ഡി.സി നെഗറ്റീവ്
- അലാം/ ഇൻഡിക്കേഷൻ ഡി.സി. -L series ( L1,L2,L3 ….)
- എസി. സിംഗിൾ ഫേസ് - H1,H2
- എ.സി.ത്രീഫേസ് -H1,H3,H5
- സി.റ്റി സർക്യൂട്ടുകൾ
A
series
പി.എസ്.ക്ലാസ്സ് (PS Class) സി.റ്റി സെക്കന്ററി
( ഡിസ്റ്റൻസ്, ഡിഫെറൻഷ്യൻ സംരക്ഷണം) - A10,A30,A50,
A70 ഇവ സി.റ്റി സെക്കന്ററി ടെർമിനലുകൾക്ക് ശേഷം വരുന്ന കണക്ഷനുകളാണ്. അവ യഥക്രമം
R ഫേസ്, Y ഫേസ്,B ഫേസ്, ന്യൂട്രൽ എന്നിവയാണ്. തുടർന്ന് A11,A31,A51,A71 എന്നിങ്ങനേയും A12,A32,A52,A72
എന്നിങ്ങനെയൊക്കെയാകുമെന്നു മാത്രം. അതായത് എല്ലാ സി.റ്റി സർക്യൂട്ടിലും 10,11,12 മുതലായവ
R ഫേസിലും, 30,31,32 മുതലായവ Y ഫേസിലും,
50,51,52, മുതലായവ B ഫേസിലും 71,71,72, മുതലായവ ന്യൂട്രലിലും അയിരിയ്ക്കും.
B
series
ഇതും പി.എസ്
ക്ലാസ്സ് സി.റ്റി സെക്കന്ററിയായിരിയ്ക്കും. നാലുകോറുകളുള്ള സി.റ്റിയ്ക്ക് രണ്ട് പി.എസ്.
ക്ലാസ്സ് സെക്കന്ററിയുണ്ടാകുമല്ലോ. രണ്ടാമത്തേതാണിത്. സാധാരണയായി ബസ്ബാർ പ്രൊട്ടക്ഷനുപയോഗിയ്ക്കുന്നു.
C
series
ഓവർകരണ്ട് / എർത്ത്ഫാൾട്ട് പ്രൊട്ടക്ഷനുപയോഗിയ്ക്കുന്ന
10P10 അല്ലെങ്കിൽ 5P10 സെക്കന്ററിയുടെ സർക്യൂട്ടിന്
C എന്ന സൂചകം നല്കുന്നു.
D
series
മീറ്ററിങ്ങിനായുള്ള സി.റ്റി സെക്കന്ററി സർക്യൂട്ട്.
- പി.റ്റി സെക്കന്ററി സർക്യൂട്ട്
E
series -E10,E30,E50,E70 എന്നിങ്ങനെ
- സ്പെയർ - U series
- ഓൺ ലോഡ് ടാപ്പ് ചേഞ്ചർ - N series
കൺട്രോൾ വയറിങ്ങ് മെറ്റീരിയലുകൾ ( Control
wiring accessories)
കൺട്രോൾ വയറിങ്ങ് സാധ്യമാകുന്നതിനായി വയറുകൾ, ടെർമിനലുകൾ
മുതലായ ധാരാളം മെറ്റീരിയലുകൾ ഉപയോഗിയ്ക്കേണ്ടതുണ്ട്. അവ ഒന്നു പരിചയപ്പെടാം
- വയറുകൾ ( Wires)- കൺട്രോൾ വയറിങ്ങിന്റെ പ്രധാന ഭാഗം വയറുകളാണല്ലോ. വയറുകളുടെ കണക്ഷനിലൂടെയാണ് സർക്യൂട്ട് തന്നെ സാധ്യമാകുന്നത്. പാനലുകളിലേയ്ക്കും മറ്റും വൈദ്യുതിയെത്തിയ്ക്കുക, വിവിധ സിഗ്നലുകളെ റിലെകളിൽ ( Relay) എത്തിയ്ക്കുക മുതലായവ വയറുകളിലൂടെയാണ് നിർവഹിയ്ക്കുന്നത്. പാനലുകൾക്കുള്ളിലെ വയറിങ്ങ് ഒറ്റ കോർ ( Single core cable ) മാത്രമുള്ള വയറുകളുപയോഗിച്ചും, പാനലുകളും ഉപകരണങ്ങളും തമ്മിൽ ( ട്രാൻസ്ഫോർമർ, സി. റ്റി., പി.റ്റി, സർക്യൂട്ട് ബ്രേക്കർ ) ഉള്ള വയറിങ്ങിനു ഒന്നിലധികം വയറുകൾ ഉള്ള കൺട്രോൾ കേബിളുകളും ( Multi core control cable) ഉപയോഗിയ്ക്കുന്നു. നിലവിലുള്ള മാനകമനുസരിച്ച് ഓരോ തരം സർക്യൂട്ടുകൾക്കും നിശ്ചിത വിസ്തീർണ്ണമുള്ള ചാലകത്തോടൂകൂടിയ വയറുകളുപയോഗിയ്ക്കണം. അവ
- സി.റ്റി. സർക്യൂട്ട് (C.T. Circuit) - 4 ച. മി.മീ ചെമ്പ് വയർ
- പി.റ്റി. സർക്യൂട്ട് ( P.T Circuit) - 2.5 ച.മി.മീ ചെമ്പ് വയർ
- പവർ സർക്യൂട്ടുകൾ ( Power circuits) - ആവശ്യാനുസരണം - 6 ച. മിമീ, 10, 16, മുതലായത് ( ചെമ്പ് അല്ലെങ്കിൽ അലുമിനിയം വയർ )
- മറ്റു സർക്യൂട്ടുകൾ - 2.5 ച. മി.മീ.
- കേബിളുകൾ ( Cables)
പാനലുകളിൽ നിന്നും ഉപകരണങ്ങളിൽ നിന്നും പുറമേയ്ക്കു
പോകുന്ന കണക്ഷനുകൾക്കാണ് കേബിളുകൾ ഉപയുക്തമാക്കുന്നത്. കേബിളുകൾക്ക് ഉള്ളിലുള്ള വയറിന്റെ
ഇൻസുലേഷനുപുറമേ G.I കമ്പികളോ നാടകളോ (
GIwire or strips) കൊണ്ടുള്ള ആർമറിങ്ങും(
Armouring) അതിനു പുറമേ കട്ടിയുള്ള ഷീത്തും( sheath) ഉണ്ടാകും. അതിനാൽ കേബിളുകളുടെ
ഉള്ളിലുള്ള വയർ സുരക്ഷിതമായിരിയ്ക്കും. എഴ് ഇഴകൾ ( Strands ) ചേർന്ന വയറുകളായിരിയ്ക്കും
കേബിളുകൾക്കുപയോഗിയ്ക്കുക. കേബിളുകൾക്കുള്ളിലെ വയറുകളുടെ എണ്ണമനുസരിച്ച്
- ഇരട്ട കോർ - രണ്ടു വയറുകൾ ചുവപ്പും, കറുപ്പും
- ത്രീ കോർ - മൂന്നു വയറുകൾ - ചുവപ്പ്, മഞ്ഞ, നീല
- ഫോർ കോർ - നാലെണ്ണം - ചുവപ്പ്, മഞ്ഞ, നീല, കറുപ്പ്
- അഞ്ച് കോർ
- ഏഴ് കോർ
- ഒൻപത് കോർ
- പത്ത് കോർ
- 12 കോർ
- 14 കോർ
- 19 കോർ
എന്നിങ്ങനെ
കേബിളുകളുണ്ട്. ബഹു കോർ കേബിളുകൾ ( Multi core cables) സാധാരണ ഉപയോഗിയ്ക്കുന്നവയിൽ
ചാരനിറമുള്ള വയറുകളും അവയ്ക്കിടയിൽ രണ്ടു വീതം മഞ്ഞ/ നീല വയറുകളുമാണുള്ളത്.
കേബിൾ ഗ്ലാന്റുകൾ ( Cable glands)
കൺട്രോൾ കേബിളിനെ പാനലിലേയ്ക്കു കയറുന്നിടത്ത് ഭദ്രമായി പിടിച്ചു നിർത്താനാണ്
ഗ്ലാന്റുകളുപയോഗിയ്ക്കുന്നത്. ഗ്ലാന്റുകൾ പാനലിന്റെ
അടിയിലുള്ള ഗ്ലാന്റ് പ്ലേറ്റുമായി ഘടിപ്പിയ്ക്കും. കേബിൾ പാനലിലേയ്ക്കു കയറുന്ന ദ്വാരം
അടഞ്ഞിരിയ്ക്കാനും ഗാന്റ് സഹായിയ്ക്കും. കൂടാതെ കേബിളിന്റെ ഭാരവും പുറമേനിന്നും കേബിളിലുണ്ടാകുന്ന
വലിവു ബലവുമൊന്നും വയറുകളുടെ ടെർമിനേഷനെ ബാധിയ്ക്കാതെയും ഗ്ലാന്റ് സഹായിയ്ക്കും പിച്ചള,
സ്റ്റീൽ,പ്ലാസ്റ്റിക് എന്നിവയാൽ നിർമിച്ച് ഗ്ലാന്റുകൾ ലഭ്യമാണ്. അവയുടെ ഘടനയനുസരിച്ച് single compression gland, Double compression
gland എന്നിങ്ങനെ രണ്ടു തരത്തിൽ ലഭ്യമാണ്. ഓരോ അളവിലുള്ള കേബിളിനും ആവശ്യമായ ഗ്ലാന്റിന്റെ
പട്ടിക താഴെക്കൊടുക്കുന്നു
കേബിൾ ലഗ് ( Cable lug)
വയറിനെ ടെർമിനലുമായി ഘടിപ്പിയ്ക്കുന്നത് ലഗ് ഉപയോഗിച്ചാണ്. വയർ ടെർമിനലിൽ ഭദ്രമായി ഉറച്ചിരിയ്ക്കാനും ലൂസ് കോണ്ടാക്ട് മുതലായവ ഒഴിവാക്കാനും ലഗ് സഹായിയ്ക്കും. ലഗുകൾ ചെമ്പ് നിർമ്മിതമാണ്. കൂടാതെ വെളുത്തീയം ( Tin) പൂശിയിട്ടുണ്ടാകും. വിവിധ തരം ലഗുകളുടെ ചിത്രം താഴെ ചേർത്തിരിയ്ക്കുന്നുടെർമിനൽ ബ്ലോക്ക് ( Terminal block – TB)
വിവിധ ടെർമിനേഷനുകൾ, വയർ ലൂപ്പുകൾ എന്നിവയ്ക്കായി
ടെർമിനൽ ബ്ലോക്കുകൾ ഉപയോഗിയ്ക്കുന്നു. പാനലുകളിലേയ്ക്കുള്ള കേബിളുകൾ ബന്ധിപ്പിയ്ക്കുന്നത്
ടെർമിനൽ ബ്ലോക്കുകളിലാണ്. സി.റ്റി. ,പി.റ്റി മുതലായവയ്ക്ക് വിച്ഛേദിയ്ക്കാവുന്ന തരം
ടെർമിനൽ ബ്ലോക്കുകൾ ഉപയോഗിയ്ക്കും. ഇവയുടെ ചാലകഭാഗം പിച്ചള കൊണ്ടും, ഇൻസുലേഷൻ ഭാഗം
ബേക്കലൈറ്റുകൊണ്ടുമാണൂണ്ടാക്കിയിട്ടുള്ളത്.
ഫെറൂളുകൾ. (Ferrules)
സർക്യൂട്ടിലെ നമ്പറുകൾ വയറുകളിൽ ചേർക്കാനാണ് ഫെറൂളുകളുപയോഗിയ്ക്കുക.കേബിൾ ടൈ ( Cable tie)
വയറുകളേയുംകേബിളിനേയുമൊക്കെ
അലസമായി തൂങ്ങിക്കിടക്കാതെ കെട്ടിവയ്ക്കാൻ കേബിൾ ടൈ ഉപയോഗിയ്ക്കും
കേബിൾ ട്രേ ( Cable tray)
പാനലിനുള്ളിൽ വയറുകളെ ഭംഗിയായി ഒതുക്കിവയ്കാനും,
പാനലിനു പുറത്ത് കേബിളിനെ കടത്തി വിടാനും കേബിൾട്രേ ഉപയോഗിയ്ക്കുന്നു. പാനലിനുള്ളിലൂള്ളത്
പ്ലാസ്റ്റിക്കും, പുറത്തുപയോഗിയ്ക്കുന്നത് ലോഹവുമായിരിയ്ക്കും.
കൺട്രോൾ സർക്യൂട്ടിലെ ഉപകരണങ്ങൾ ( Control
circuit devices)
ഇൻപുട്ട് ഉപകരണങ്ങൾ ( Input devices)
ഇവ ചലനം, നിർദ്ദേശം, മർദ്ദം തുടങ്ങിയവയെ വൈദ്യുത
ആവേഗങ്ങളാക്കിമാറ്റുന്നു.
പുഷ്ബട്ടണുകൾ (push buttons)
ഉപകരണത്തെ പ്രവർത്തിപ്പിയ്ക്കുന്ന ആൾ ഉപകരണത്തിലേയ്ക്കു
നിർദ്ദേശം നൽകുന്നതിനായി ഉപയോഗിയ്ക്കുന്നു. ഇവ രണ്ടു തരത്തിലുണ്ട്. നോർമലി ഓപൺ
(NO), നോർമലി ക്ലോസ്ഡ് (NC). നോർമലി ഓപൺ ആയ പുഷ്ബട്ടൺ സാധാരണഗതിയിൽ ഓപൺ കോണ്ടാക്ടായിരിയ്ക്കും.
പുഷ്ബട്ടൺ അമർത്തുമ്പോൾ അത് ക്ലോസാകും. നോർമലി ക്ലോസ്ഡ് നേരെ വിപരീതവുമായിരിയ്ക്കും.
സെലക്ടർ സ്വിച്ചുകൾ (Selector switches)
വിവിധ
പ്രവർത്തന രീതികൾ തെരഞ്ഞെടുക്കാനും, ത്രീഫേസ് കരണ്ട് ഒരു അമ്മീറ്ററുപയോഗിച്ച് അളക്കുമ്പോൾ
ഫേസ് തെരഞ്ഞെടുക്കാനുമൊക്കെ സെലക്ടർ സ്വിച്ചുകൾ ഉപയോഗിയ്ക്കുന്നു. സെലക്ടർ സ്വിച്ചുകളിൽ
ഒന്നിലധികം NO,NC കോണ്ടാക്ടുകളുണ്ടാകും.
ലിമിറ്റ് സ്വിച്ചുകൾ ( Limit switches)
വിവിധ തരത്തിലുള്ള ചലനങ്ങളെ (motion) തിരിച്ചറിയാനാണ്
ലിമിറ്റ് സ്വിച്ചുകളുപയോഗിയ്ക്കുന്നത്. ഉദാഹരണത്തിനു ബ്രേക്കറിന്റെ സ്പ്രിങ്ങ് ചാർജിങ്ങ്
അവസ്ഥ തിരിച്ചറിയുന്നത് ലിമിറ്റ് സ്വിച്ചിന്റെ സഹായത്തോടെയാണ്. പാനലിലെ വാതിൽ തുറക്കുമ്പോൾ
പാനലിലെ ലൈറ്റ് തെളിയുന്നതും ലിമിറ്റ് സ്വിച്ചിന്റെ സഹായത്തോടെയാണ്. ചുരുക്കിപ്പറഞ്ഞാൽ
ലിമിറ്റ് സ്വിച്ച് ഒരുപകരണത്തിന്റെ സ്ഥാനത്തെ വൈദ്യുത സിഗ്നലാക്കിമാറ്റുന്നു. ട്രാൻസ്ഫോർമറുകളുടെ
പി.ആർ.വി, എം.ഒ.എൽ.ജി, മുതലായവയിലും തെർമോമീറ്ററുകളിലുമെല്ലാം ലിമിറ്റ് സ്വിച്ചുകൾ
ഉപയോഗപ്പെടുത്തുന്നു. വിവിധ തരം ലിമിറ്റ് സ്വിച്ചുകളുടെ ചിത്രങ്ങൾ താഴെക്കാണിച്ചിരിയ്ക്കുന്നു.
മർദ്ദ സ്വിച്ചുകൾ ( pressure switches)
എണ്ണ
( Oil) , SF6 വാതകം, വായു തുടങ്ങിയവയുടെ മർദ്ദം മനസ്സിലാക്കി അതനുസരിച്ച് ഉപകരണങ്ങൾ,
അലാം തുടങ്ങിയവ പ്രവർത്തിപ്പിയ്ക്കാനാണ് പ്രെഷർ സ്വിച്ചുപയോഗിയ്ക്കുന്നത്. കമ്പ്രസ്സർ
മോട്ടോറുകളെ ഓൺ ഓഫ് ചെയ്യുക, സർക്യൂട്ട് ബ്രേക്കറിലെ SF6 മർദ്ദം കുറഞ്ഞാൽ അലാം പുറപ്പെടുവിയ്ക്കുക
മുതലായ കാര്യങ്ങൾക്ക് പ്രെഷർ സ്വിച്ചുപയോഗിയ്ക്കുന്നു.
തെർമോമീറ്റർ സ്വിച്ച് ( Temperature switch)
ട്രാൻസ്ഫോർമറുകളിലെ
താപനില നോക്കി ഫാനുകൾ പമ്പുകൾ തുടങ്ങിയവയും റിലേ, അലാം തുടങ്ങിയവയും പ്രവർത്തിപ്പിയ്ക്കുക,
പാനൽ ഹീറ്റർ ഓൺ ഓഫ് ചെയ്യുക മുതലായ പരിപാടികൾ ഈ സ്വിച്ചിന്റെ കയ്യിലാണ്.
സർക്യൂട്ട് ബ്രേക്കർ ആക്സിലറി സ്വിച്ച് ( Circuit breaker auxiliary switch ) –
സർക്യൂട്ട് ബ്രേക്കറുകളുടെ നില (ഓൺ,ഓഫ്) മനസ്സിലാക്കി
സൂചകങ്ങളെ( Indicators) പ്രവർത്തിപ്പിയ്ക്കുക,
ക്ലോസ് കോയിൽ, ട്രിപ് കോയിൽ എന്നിവയെ ആവശ്യാനുസരണം സംരക്ഷിയ്ക്കുക, പോൾ ഡിസ്ക്രിപൻസി
( Pole discrepancy) പ്രവർത്തിപ്പിയ്ക്കുക തുടങ്ങി ഒട്ടനവധി ആവശ്യങ്ങൾക്കായി ആക്സിലറി
സ്വിച്ചുപയോഗപ്പെടുത്തുന്നു. യഥാർത്ഥത്തിൽ ബ്രേക്കറിന്റെ പ്രവർത്തന മെക്കനിസവുമായി
( Operating mechanism) ബന്ധിപ്പിച്ചിട്ടുള്ള ഒട്ടനവധി ലിമിറ്റ് സ്വിച്ചുകളുടെ കൂട്ടമാണ്
ആക്സിലറി സ്വിച്ച് കോണ്ടാക്ടുകൾ. ഇവയിൽ NO
കോണ്ടാക്ടുകളും NC കോണ്ടാക്ടുകളുമുണ്ടാകും. ഇവ ബ്രേക്കർ മെക്കനിസവുമായി ബന്ധിപ്പിച്ചിരിയ്ക്കുന്നതിനാൽ
ബ്രേക്കറിന്റെ പ്രവർത്തനത്തോടൊപ്പം ഇതും പ്രവർത്തിയ്ക്കും. NO കോണ്ടാക്ടുകൾ ബ്രേക്കർ
പ്രധാന കോണ്ടാക്ട് ക്ലോസ് ആകുമ്പോൾ ക്ലോസ് ആകും, NC അതേസമയം ഓപൺ ആകും. ബ്രേക്കർ പ്രധാന
കോണ്ടാക്ട് ഓപ്പൺ ആകുമ്പോൾ NO ഓപണാകും, NC ക്ലോസ് ആകും. NO കോണ്ടക്ടുകളെ 52a (
after close) എന്നും, NC യെ 52 b (before close) എന്നും സൂചിപ്പിയ്ക്കും. എട്ടുമുതൽ
32 വരെയോ അതിലധികമോ ആക്സിലറി കോണ്ടാക്ടുകൾ ബ്രേക്കറുകളിൽ കണ്ടു വരാറുണ്ട്.
ടൈമിങ്ങ് റിലേ ( Timing relay)- ഇവ അതിൽ സെറ്റ്
ചെയ്ത സമയത്തിനനുസരിച്ച് പ്രവർത്തിയ്ക്കും. ഓണാകാനുള്ള അല്ലെങ്കിൽ ഓഫാകനുള്ള സിഗ്നൽ
പുറമെനിന്നു കിട്ടിയാലും അതിൽ സെറ്റ് ചെയ്ത സമയം ആകുമ്പോൾ മാത്രമേ ഇതിന്റെ ഔട്ട്പുട്ട്
ഓൺ അല്ലെങ്കിൽ ഓഫ് ആകൂ. ആട്ടോ റീക്ലോസർ, പോൾ ഡിസ്ക്രിപൻസി, ടാപ്പ്ചേഞ്ചറുകൾ മുതലായവിൽ
ഇത്തരം റിലേകൾ കാണാം.
അലാമുകളും സൂചകങ്ങളും ( Alarms and indicators)
ഇൻഡിക്കേറ്റർ വിളക്കുകൾ ( Indicator lamps)
ഇവ ദൃശ്യ സൂചകങ്ങളാണ് ( Visual indicators) . ബ്രേക്കർ,
ഐസൊലേറ്റർ, തുടങ്ങിയവയുടെ ഓൺ ഓഫ് നില സൂചിപ്പിയ്ക്കാൻ ഉപയോഗിയ്ക്കുന്നു. ചുവന്ന വിളക്ക്
ക്ലോസ് അവസ്ഥയേയും, പച്ച ഓപൺ അവസ്ഥയേയും സൂചിപ്പിയ്ക്കും. കൂടാതെ ട്രിപ് സർക്യൂട് ഹെൽത്തി
( TC healthy), ഡി.സി ഹെൽത്തി ( DC healthy) , ഫാൻ ഓൺ/ഓഫ്, പമ്പ് ഓൺ/ഓഫ് തുടങ്ങിയവയ്കായും
സൂചക വിളക്കുകളുണ്ടാകും.മുൻ കാലങ്ങളിൽ ചെറിയ incandescent ബൾബുകളാണിതിനുപയോഗിച്ചിരുന്നത്. ഇപ്പോൾ വ്യാപകമായി
LED വിളക്കുകളാണുപയോഗിയ്ക്കുന്നത്. കൺട്രോൾസംവിധാനത്തിന്റെ വോൾട്ടതയ്ക്കനുസരിച്ച്
230 വോൾട്ട് എ.സി, 110 വോൾട്ട് ഡിസി., 48 വോൾട്ട് ഡി.സി. മുതലായ വോൾട്ടതയിലുള്ള ബൾബുപയോഗിയ്ക്കും.
സെമാഫോർ( Semaphore) :-
ഇതൊരു ദൃശ്യ സൂചകമാണ്
( Visual indicators). ഇതിലെ ചലനഭാഗത്തെ സ്ഥാനം നോക്കി ബ്രേക്കർ ഐസൊലേറ്റർ മുതലായവയുടെ
നിലയറിയാം. ചലിയ്ക്കുന്ന ഭാഗത്തോടുകൂടിയ ഇലക്ട്രോ മെക്കാനിക്കൽ ( Electro-mechanical) സെമാഫോറുകളും, LED സെമാഫോറുകളും
നിലവിലുണ്ട്. പാനലിൽ മിമിക് ( Mimic) അടയാളപ്പെടുത്തലുകളുള്ളിടത്താണ് സെമാഫോർ ഉപയോഗിയ്ക്കുന്നത്.
ബെൽ/ഹൂട്ടർ ( bell/hooter)
ഇവ ശ്രവ്യ സൂചകങ്ങളാണ്
(Audio) . വിവിധ അപായ ശബ്ദങ്ങൾ ഇവ ഉണ്ടാക്കും. ബ്രേക്കർ ട്രിപ്, ഗ്യാസ് പ്രെഷർ കുറവ്,
ട്രിപ് സർക്യൂട്ട് തകരാർ, ഡിസി ഇലാതെ വരിക തുടങ്ങിയ കാര്യങ്ങൾക്കൊക്കെ ശബ്ദം പുറപ്പെടുവിയ്ക്കും.
ഡി.സീല്ലാതെ വരിക ട്രിപ് സർക്യൂട്ട് തകരാർ എന്നിവയ്ക്ക് എ.സി.യിൽ പ്രവർത്തിയ്ക്കുന്ന
അലാമുകളും മറ്റുള്ളവയ്ക്ക് ഡി.സിയിൽ പ്രവർത്തിയ്ക്കുന്ന അലാമുകളുമുപയോഗിയ്ക്കും.
അലാം അന്നൗൺസിയേറ്റർ ( Alarm annunciator)
ഇതൊരു
ദൃശ്യ ശ്രാവ്യ സൂചകമാണ് (Audio visual indicator). റിലേകൾ പ്രവർത്തിപ്പിയ്ക്കുമ്പോഴും, മറ്റു തകരാറുകൾക്കും
ഇതിന്റെ ജാലകത്തിൽ കാണിയ്ക്കുകയും അതോടൊപ്പം അലാം പുറപ്പെടുവിയ്ക്കുകയും ചെയ്യും.
ടെസ്റ്റ് ടെർമിനൽ ബ്ലോക്ക് ( Test terminal block – TTB)
എനർജി മീറ്ററുകളിലേയ്ക്കും ( Energy meter) റിലേകളിലേയ്ക്കും സി.റ്റി, പി.റ്റി. എന്നിവയുടെ കണക്ഷൻ നൽകുന്നത്
TTB വഴിയാണ്. TTB വഴി കണക്ഷൻ നൽകിയാൽ റിലേകളും മീറ്ററും ടെസ്റ്റിങ്ങിനിയായി സർക്യൂട്ടിൽ
നിന്നും വിച്ചേദിയ്ക്കുമ്പോൽ സർക്യൂട്ട് ഓഫ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. സി.റ്റി.കണക്ഷൻ
ഷോർട്ട് സർക്യൂട്ട് ചെയ്യാനും പി.റ്റി കണക്ഷൻ ഓപൺ ചെയ്യാനും TTB യിലൂടെ സാധിയ്ക്കും.
എച്ച്. ആർ. സി ഫ്യൂസ് ( HRC fuse)
വിവിധ സർക്യൂട്ടുകളെ ഷോർട്ട് സർക്യൂട്ടിൽ
നിന്നും സംരക്ഷിയ്ക്കാനാണ് ഫ്യൂസുപയോഗിയ്ക്കുന്നത്. എല്ലാ സബ് സർക്യൂട്ടുകളിലും ഫ്യൂസുണ്ടാകും.
ഡി.സി സർക്യൂട്ടിൽ പോസിറ്റീവിലും നെഗറ്റീവിലും ഫ്യൂസുണ്ടാകും.എന്നാൽ എ.സി സർക്യൂട്ടിൽ
ഫേസിൽ മാത്രമേ ഫ്യൂസുണ്ടാകൂ. ന്യൂട്രലിൽ ന്യൂട്രൽ ലിങ്കാണുപയോഗിയ്ക്കുക. പുതിയ തരം
പാനലുകളിൽ ഫ്യൂസിനു പകരം MCB യാണുപയോഗിയ്ക്കുക.
തുടരും.............
No comments:
Post a Comment