എല്ലാ
വൈദ്യുത പ്രതിഷ്ഠാപനവും (
installation) അത്
ചാർജ്ജ് ചെയ്യുന്നതിനു മുൻപ്
അതിന്റെ എർത്തിങ്ങ് പരിശോധിച്ച്
പ്രതിരോധം അനുവദനീയമായ
അളവിലാണെന്നുറപ്പാക്കണം.
മാത്രവുമല്ല
കൃത്യമായ ഇടവേളകളിൽ (
ആറുമാസം
അല്ലെങ്കിൽ ഒരുവർഷം )
പ്രതിരോധമളന്ന്
അത് കൂടിയോ എന്നു നോക്കേണ്ടതും
കൂടിയിട്ടുള്ള പക്ഷം
കുറയ്ക്കാനുള്ള നടപടികളെടുക്കേണ്ടതുമാണ്.
ഇതിനായി
പ്രതിരോധമളക്കുന്നത് ഫാൾ
ഓഫ് പൊട്ടെൻഷ്യൽ രീതി (Fall
of potential) എന്ന
രീതിയുപയോഗിച്ചാണ്.
അതിനേക്കുറിച്ചാണീ
പോസ്റ്റ്
ഫാൾ
ഓഫ് പൊട്ടെൻഷ്യൽ (Fall
of potential) രീതിയിൽ
പ്രതിരോധമളക്കേണ്ട എർത്ത്
ഇലക്ട്രോഡ് കൂടാതെ രണ്ട്
അധിക ഇലക്ട്രോഡുകൾ കൂടെ
ഉപയോഗിയ്ക്കുന്നു.
ഇവലെ
അനുബന്ധ ഇലക്ട്രോഡുകൾ അഥവാ
സ്പൈക്കുകൾ (spikes)
എന്നും
പറയും.
ഏകദേശം
അര ഇഞ്ച് വ്യാസവും,
അര
മീറ്റർ നീളവുമുള്ള ഉരുക്ക്
കമ്പികളാണ് സ്പൈക്കുകൾക്കായി
ഉപയോഗിയ്ക്കുന്നത്.
ഒരു
സ്പൈക്കിനെ കരണ്ട് സ്പൈക്കെന്നും
(Current
spike) മറ്റേതിനെ
പൊട്ടെൻഷ്യൽ സ്പൈക്കെന്നും
(Potential
spike) പറയുന്നു..
പ്രതിരോധമളക്കേണ്ട
ഇലക്ട്രോഡിൽ (
Electrode under test ) നിന്നും
നിശ്ചിതമായ ഒരകലത്തിൽ കരണ്ട്
സ്പൈക്ക് (Current
spike) മണ്ണിൽ
അടിച്ചിറക്കുന്നു.
ഇലക്ട്രോഡിനും
കരണ്ടു സ്പൈക്കിനുമിടയിലായി
പൊട്ടെൻഷ്യൽ സ്പൈക്കും
അടിച്ചിറക്കും.
കരണ്ടു
സ്പൈക്കും ഇലക്ട്രോഡും
തമ്മിലുള്ള ദൂരത്തിന്റെ
പകുതിയായിരിയ്ക്കും ഇലക്ട്രോഡും
പൊട്ടെൻഷ്യൽ സ്പൈക്കും
തമ്മിലുള്ള ദൂരം.
ചിത്രത്തിൽ
കാണുന്നതുപോലെ ഇലക്ട്രോഡിൽ
നിന്നും കരണ്ടു സ്പൈക്കിലേയ്ക്ക്
ഒരു അമ്മീറ്റർ വഴി ഒരു കരണ്ടു
കടത്തി വിടും.
ആ
സമയത്ത് ഇലക്ട്രോഡും പൊട്ടെൻഷ്യൽ
സ്പൈക്കും തമ്മിലുള്ള വോൾട്ടേജ്
വ്യതിയാനം ഒരു വോൾട്ട്
മീറ്ററുപയോഗിച്ചളക്കും.
അതിൽ
നിന്നും ഓം നിയമമനുസരിച്ച്
(
Ohms law ) എർത്ത്
പ്രതിരോധം കണക്കു കൂട്ടിയെടുക്കും.
പ്രതിരോധം
R=V/I
ohm എന്നു
കാണാം.
പൊട്ടെൻഷ്യൽ
സ്പൈക്കിനെ ഇലക്ട്രോഡിനടുത്തേയ്ക്കു
നീക്കിയും,
അകലേയ്ക്കു
നീക്കിയും സ്ഥാപിച്ച്
പലപ്രാവശ്യം പ്രതിരോധമളക്കും.
പൊട്ടെൻഷ്യൽ
സ്പൈക്ക് ഇലക്ട്രോഡിനു വളരെ
അടുത്താകുമ്പോൾ പ്രതിരോധം
വളരെക്കുറവായിരിയ്ക്കുകയും,
വളരെ
അകലെയായിരിയ്ക്കുമ്പോൾ അത്
കൂടുതലായി കാണിയ്ക്കുകയുംചെയ്യും.
എന്നാൽ
ഇടയ്ക്കുള്ള ദൂരങ്ങളിൽ അത്
ഏകദേശം സ്ഥിരമായ മൂല്യം
നല്കും.
ഈ
ഭാഗത്തുള്ള മൂല്യമാണ് സാധാരണ
പരിഗണിയ്ക്കാറുള്ളത്.
അതിനാൽ
സാധാരണ പ്രതിരോധമളക്കുമ്പോൾ
പൊട്ടെൻഷ്യൽ സ്പൈക്ക്
ഇലക്ട്രോഡും കരണ്ട് സ്പൈക്കും
തമ്മിലുള്ള ദൂരത്തിന്റെ
പകുതി ദൂരത്തിലും,
അവിടെനിന്നും
പത്തുശതമാനം മുൻപോട്ടും
പിറകോട്ടും മാറ്റിയുള്ള
സ്ഥാനങ്ങളിൽ സ്ഥാപിച്ചാണ്
അളക്കുന്നത്.
മണ്ണിലൂടെ
ഡി.സി
വൈദ്യുതി കടന്നുപോകുമ്പോൾ
ബാക്ക് ഇ.എം.എഫ്
(Back
emf) ഉണ്ടാകാനിടയുണ്ട്.
അത്
പ്രതിരോധമളക്കുന്നതിനെ
ബാധിയ്ക്കും.
അതുകാരണം
എ.സി.
(A.C)കരണ്ടാണ്
മണ്ണിലൂടെ കടത്തി വിടുന്നത്.
വോൾട്ട്മീറ്റർ
അമ്മീറ്റർ സംവിധാനങ്ങളുപയോഗിയ്ക്കാതെ
നേരിട്ട് പ്രതിരോധമളക്കാൻ
സഹായിയ്ക്കുന്ന ഉപകരണങ്ങളാണ്
എർത്ത് റെസിസ്റ്റൻസ് ടെസ്റ്ററുകൾ
(
Earth resistance tester) അഥവാ
എർത്ത് മെഗ്ഗറുകൾ (Earth
megger) ഇവ
പ്രതിരോധം നേരിട്ട്
പ്രദർശിപ്പിയ്ക്കും.
ആദ്യകാലങ്ങളിൽ
കൈകൊണ്ട് കറക്കുന്ന ജനറേറ്ററുകളോടു
(
Hand driven generator)കൂടിയ
ടെസ്റ്ററുകളാണുപയോഗിച്ചിരുന്നത്.
എന്നാൽ
ഇപ്പോൾ ബാറ്ററിയിൽ പ്രവർത്തിയ്ക്കുന്ന
ഇലക്ട്രോണിക് ടെസ്റ്ററുകളാണ്
വ്യാപകമായി ഉപയോഗിയ്ക്കുന്നത്.
എർത്ത്
ടെസ്റ്ററിൽ നാലു ടെർമിനലുകളുണ്ടാകും
അവ C1,
P1, C2,P2 എന്നിങ്ങനെയാണ്.
ഇതിൽ
C1,
P1 എന്നിവ
പരസ്പരം ബന്ധിപ്പിച്ച് അത്
ടെസ്റ്റ് ചെയ്യേണ്ട
ഇലക്ട്രോഡിലേയ്ക്കു
ബന്ധിപ്പിയ്ക്കും.
C2 മുൻ
പറഞ്ഞപോലെ അടിച്ചു താഴ്ത്തിയ
കരണ്ട് സ്പൈക്കിലേയ്ക്കും,
P2 പൊട്ടൻഷ്യൽ
സ്പൈക്കിലേയ്ക്കും ബന്ധിപ്പിച്ച്
ആദ്യം പറഞ്ഞതുപോലെ പ്രതിരോധമളക്കുന്നു.
ഫാൾ
ഓഫ് പൊട്ടെൻഷ്യൽ രീതി തന്നെയാണ്
ഇവിടേയും ഉപയോഗിയ്ക്കുന്നത്
No comments:
Post a Comment