എർത്തിങ്ങിന്റെ ആവശ്യകതയെപ്പറ്റി മുൻ പോസ്റ്റിൽ പറഞ്ഞല്ലോ. ഇനി എർത്തിംഗ് എങ്ങിനെ ചെയ്യാം എന്നു വിശദമാക്കുന്ന ചെറിയൊരു പോസ്റ്റാണിത്
വിവിധാവശ്യങ്ങൾക്കായി
വിവിധതരത്തിലുള്ള എർത്തിംഗ് രീതികൾ അവലംബിയ്ക്കുന്നുണ്ട്. അവ
1, റോഡ് എർത്തിംഗ്
അഥവാ പൈപ്പ് എർത്തിംഗ് ( Rod earthing or Pipe earthing )
2, പ്ലേറ്റ്
എർത്തിംഗ് ( plate Earthing )
3, കോയിൽ എർത്തിംഗ്
( Coil earthing )
4, കൗണ്ടർപ്പോയിസ്
എർത്തിംഗ് എന്നിവ ( Counterpoise earthing )
ഇതിൽ പ്രധാനപ്പെട്ടവ
പൈപ്പ് എർത്തിങ്ങും, പ്ലേറ്റ് എർത്തിങ്ങുമാണ്.
പൈപ്പ് എർത്തിംഗ്
അഥവാ റോഡ് എർത്തിംഗ് ( Rod earthing or Pipe earthing )
ഇതിൽ ഒരു ലോഹ
ദണ്ഡോ ( Metal rod) ലോഹ കുഴലോ ( Metal pipe ) മണ്ണിൽ കുത്തനെ ( Vertical ) അടിച്ചിറക്കുകയോ
കുഴിയെടുത്തശേഷം ( Earth pit )ഇറക്കി വയ്ക്കുകയോ ചെയ്യുന്നു. മണ്ണുമായി സമ്പർക്കത്തിൽ
വരുന്ന ഭാഗത്താണ് കൂടുതൽ പ്രതിരോധമെന്നതിനാൽ അതുകുറയ്ക്കാൻ സമ്പർക്കതല വിസ്തീർണ്ണം
( Contact area ) വർദ്ധിപ്പിയ്ക്കേണ്ടതുണ്ട്. ഇതിനായി ദണ്ഡിനെ അപേക്ഷിച്ച് കുഴലാണു
കൂടുതൽ ഉത്തമം. കാരണം കുഴലിനു ദണ്ഡിനെ അപേക്ഷിച്ച് കൂടുതൽ പ്രതലവിസ്തീർണ്ണം ഉണ്ടാകുമല്ലോ
. അതുകൊണ്ട് ചെലവു കുറഞ്ഞിരിയ്ക്കും. അതിനാൽ സാധാരണയായി കുഴലാണ് ഇത്തരം എർത്തിങ്ങിനുപയോഗിയ്ക്കുന്നത്.
എന്നാൽ ചുരുക്കം സ്ഥലങ്ങളിൽ ദണ്ഡും ഉപയോഗിയ്ക്കുന്നുണ്ട്. കുഴലുപയോഗിച്ചുള്ള എർത്തിങ്ങായതിനാൽ
പൈപ്പ് എർത്തിങ്ങെന്നു പറയുന്നു. സാധാരണയായി 38 മി.മീ, 40 മി.മീ, 50 മി.മീ,63, മി.മീ
തുടങ്ങിയ വ്യാസമുള്ള പൈപ്പുകളാണുപയോഗിയ്ക്കുക. ചെമ്പ്, സ്റ്റെയിൻലെസ്സ് സ്റ്റീൽ,
ഗാൽവനൈസ്ഡ് ഇരുമ്പ് ( G.I ) , വാർപ്പിരുമ്പ് ( Cast iron) എന്നീ ചാലകങ്ങളാണ് സാധാരണ
എർത്ത് ഇലക്ട്രോഡായി ഉപയോഗിയ്ക്കുന്നത്. ചെലവ് പരിഗണിച്ച് ഗാർഹീക ഉപയോഗങ്ങളിൽ ജി.ഐ.
കുഴലുകളാണുപയോഗിയ്ക്കുന്നത് കുഴിയെടുത്ത് അതിൽ എലക്ട്രോഡിറക്കി വയ്ക്കുകയാണെങ്കിൽ
അതിനു ചുറ്റുമുള്ള മണ്ണിന്റെ പ്രതിരോധം കുറയ്ക്കുന്നതിനായി
കുഴലിനു ചുറ്റും ഉപ്പ്, കരി എന്നിവ നിറയ്ക്കാറുണ്ട്. ഉപ്പ് ജലാംശത്തെ പിടിച്ചു നിർത്തുകയും
കരി പ്രതിരോധം കുറയ്ക്കുകയും ചെയ്യും. എന്നാൽ മണ്ണിൽ നേരിട്ടടിച്ചിറക്കുകയാണെങ്കിൽ
പ്രത്യേകിച്ചൊന്നും ചെയ്യാറില്ല. ഒരു സാധാരണ പൈപ്പ് എർത്തിങ്ങിന്റെ ചിത്രം താഴെക്കൊടുക്കുന്നു.
ചിത്രം ശ്രദ്ധിയ്ക്കുക.
ചിത്രത്തിൽ ഒരു പൈപ്പ് എർത്തിംഗ് കാണിച്ചിരിയ്ക്കുന്നു. ഇതിൽ എർത്ത് ഇലക്ട്രോഡായി
ഉപയോഗിച്ചിരിയ്ക്കുന്നത് 2.5 മീറ്റർ നീളമുള്ള
ഒരു ജി ഐ പൈപ്പാണ്. മൂന്നുമീറ്റർ ആഴത്തിൽ എതാണ്ട് 30 സെ.മീ. വ്യാസമുള്ള ഒരു കുഴിയിൽ
ലംബമായി പൈപ്പു ഇറക്കി വച്ചിട്ട് അതിനു ചുറ്റും ഉപ്പും കരിയും 15 സെ.മീ കനത്തിൽ ഒന്നിടവിട്ട്
നിറച്ചിരിയ്ക്കുന്നു. ഈ പൈപ്പിനു ചുറ്റും ജലാംശം എപ്പോഴും നിലനിർത്താനായി വെള്ളം പുറമേനിന്നും
ഒഴിച്ചുകൊടുക്കാൻ ഒരു സംവിധാനവും ( ഒരു പൈപ്പും ഫണലും ) മുകളിലായി
സ്ഥാപിയ്ക്കുന്നു. അതിനു ചുറ്റും ഇഷ്ടിക കെട്ടി സംരക്ഷിയ്ക്കുന്നു. ഒഴിയ്ക്കുന്ന വെള്ളം
എർത്ത് പൈപ്പിലൂടെ ഇറങ്ങി ചുറ്റും വ്യാപിയ്ക്കാനായി എരത്തപൈപ്പിൽ ചുറ്റും ധാരാളം തുളകളുണ്ടാകും.
തുരുമ്പിയ്ക്കൽ മൂലം എർത്ത് പൈപ്പിന്റെ ഉപരിതല കുറേശ്ശെ പോയിക്കൊണ്ടിരിയ്ക്കും. അപ്പോൾ
കുറച്ചുകാലത്തിനു ശേഷം ഈ പ്പൈപ്പ് പൂർണ്ണമായും ദ്രവിച്ചു പോകും. അങ്ങനെ വന്നാൽ എർത്തിംഗ്
വളരെവേഗം ഇല്ലാതാകുകയും അപകടം വരുത്തി വയ്ക്കുകയും ചെയ്യും. അതൊഴിവാക്കാനായി നല്ല കട്ടിയുള്ള
പൈപ്പു തന്നെ ഉപയോഗിയ്ക്കും. എന്നാൽ പോലും സാധാരണ പൈപ്പ് എർത്തിനു ഒരു പത്തുപതിനഞ്ചു
വർഷമേ ആയുസ്സുണ്ടാകൂ. നമ്മുടെ വീടുകളിലൊക്കെയാണെങ്കിൽ ഒരു മുപ്പതു നാൽപതു വർഷത്തേയ്ക്കു
എർത്ത് മാറ്റാറേയില്ല. അതിലൊക്കെ പൈപ്പിന്റെ മണ്ണിനു മുകളിലുള്ള ഭാഗം മാത്രമേ കാണൂ.
എർത്തിങ്ങുണ്ടോന്നു ചോദിച്ചാൽ ഉണ്ടെന്നു പറയാം അത്രമാത്രം. എന്തെങ്കിലും ആവശ്യം വന്നാൽ
എർത്ത് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടിലങ്ങിരിയ്ക്കും. ഷോക്കടിയ്ക്കലും
അടികൊണ്ടാളു വീഴലും തുടർക്കഥയാകുമെന്നു മാത്രം.
സ്ഥിരമായി
ഈർപ്പം നിലനിൽക്കൂന്ന സ്ഥലങ്ങളിൽ പൈപ്പ് കുഴിയെടുക്കാതെ വെറുതേ മണ്ണിലടിച്ചു താഴ്ത്തിവയ്ക്കുന്ന
രീതിയും നിലവിലുണ്ട്. താരതമ്യേന പ്രാധാന്യം കുറഞ്ഞ സ്ഥലങ്ങളിലാണീ രീതി പിന്തുടരുന്നത്.
ഈർപ്പത്തിന്റെ അളവ് എർത്ത് പ്രതിരോധത്തെ സ്വാധീനിയ്ക്കുമെന്നതിനാൽ വെള്ളം ഒഴിച്ചുകൊടുക്കാൻ
പലയിടങ്ങളിലും ടാപ്പുകൾ എർത്ത്പൈപ്പിനു മുകളിൽ സ്ഥാപിയ്ക്കാറുണ്ട്.
കൂടാതെ എർത്ത്പൈപ്പിനു
ചുറ്റും പ്രത്യേകതരം രാസവസ്തുക്കൾ നിറച്ചും, ചുറ്റുമുള്ള മണ്ണീൽ രാസമിശ്രിതങ്ങൾ കലർത്തിയും
( Ground enhancing meterials ) എർത്ത് പ്രതിരോധം മെച്ചപ്പെടുത്താൻ ( കുറയ്ക്കാൻ
) ശ്രമിയ്ക്കാറുണ്ട്
പ്ലേറ്റ്
എർത്തിംഗ് ( Plate earthing)
ഇതിൽ പൈപ്പിനു
പകരം ലോഹ പ്ലേറ്റ് ( Metal plate ) ആണ് എർത്ത് ഇലക്ട്രോഡായി ഉപയോഗിയ്ക്കുന്നത്.
ചെമ്പുകൊണ്ടോ, GI കൊണ്ടോ ഉള്ള സമചതുരാകൃതിയിലുള്ള പ്ലേറ്റുകൾ ഉപയോഗിയ്ക്കുന്നു. ചിത്രം
ശ്രദ്ധിയ്ക്കുക
പ്ലേറ്റ്
ഒന്നരമീറ്റർ മുതൽ മൂന്നു മീറ്റർ വരെ ആഴത്തിൽ കുഴിയെടുത്ത് ലംബമായി സ്ഥാപിയ്ക്കുന്നു.
പ്ലേറ്റിനു ചുറ്റും കുഴിയിൽ ഉപ്പ്, കരി മുതലായവ നിറയ്ക്കുന്നു. പ്ലേറ്റിനു ചുറ്റും
വെള്ളമൊഴിയ്ക്കാനായി ഇവിടേയും പൈപ്പുണ്ടാകും. ചിത്രം സ്വയം വിശദീകരണ സ്വഭാവമുള്ളതായതിനാൽ
കൂടുതൽ വിശദീകരിയ്ക്കുന്നില്ല
No comments:
Post a Comment