Search This Blog

Monday, November 12, 2018

ഇൻഡക്ഷൻ മോട്ടോറുകൾ - ആധുനിക ലോകത്തിന്റെ യാന്ത്രിക ശക്തിയുടെ പ്രതീകം

ശ്രീ ഋഷി ദാസ് ഫേസ്ബുക്കിലെഴുതിയ ലേഖനം

വൈദ്യുതിയാണ് ആധുനിക വ്യവസായ വല്കൃത ലോകത്തെ ചലിപ്പിക്കുന്നത് .ഏതാണ്ട് 20000 ടെറാ വാട്ട് അവർ (TWh ) വൈദ്യുതിയാണ് ലോകത്തു ഇപ്പോൾ ഓരോ വർഷവും ഉൽപ്പാദിപ്പിക്കുന്നത് . ഈ വൈദ്യുതിയുടെ 40 ശതമാനത്തിലേറെ ഉപയോഗിക്കുന്ന യന്ത്രങ്ങളാണ് ഇൻഡക്ഷൻ മോട്ടോറുകൾ . വൈദ്യുത ഊർജത്തെ യാന്ത്രിക ഊർജമായി മാറ്റുന്ന യന്ത്രങ്ങളിൽ ഏറ്റവും പ്രമുഖ സ്ഥാനം വഹിക്കുന്നതും ഇൻഡക്ഷൻ മോട്ടോറുകൾ തന്നെ .
പത്തൊൻപതാം നൂറ്റണ്ടിന്റെ അവസാനം US ഇൽ താമസമാക്കിയ സെർബ് എൻജിനീയർ നിക്കോള ടെസ്‌ലയാണ് ആദ്യ 3 ഫേസ് ഇൻഡക്ഷൻ മോട്ടോറിന്റെ പേറ്റന്റ് കരസ്ഥമാക്ക്കിയത് . ഇതിനും വർഷങ്ങൾക്കുമുൻപ് ഹംഗറിക്കാരൻ ഓട്ടോ ബ്ലാത്തി ( Otto Blathy ) 2 ഫേസ് ഇൻഡക്ഷൻ മോട്ടോർ കണ്ടുപിടിച്ചിരുന്നു .
.
ടെസ്ലയുടെ കണ്ടുപിടുത്തത്തിന് സകാലീകമായി അമേരിക്കൻ എൻജിനീയർ ജോർജ്ജ് വെസ്റ്റിംഗ്ഹവ്സ് 3 ഫേസ് വെദ്യുതിയും പ്രാവർത്തികമാക്കി .പോളിഷ് എൻജിനീയർ മിഖായിൽ ഡബ്രോവോൾസ്കി ടെസ്ലയുടെ മോട്ടോർ പരിഷ്കരിച്ചു 3 ഫേസ് സ്ക്വീറൽ കേജ്‌ ഇൻഡക്ഷൻ മോട്ടോർ (Squirrel cage induction motor)നിർമിച്ചു . അതോടെ വളരെ കാലം പ്രവർത്തിക്കാവുന്ന ,ഊർജ്ജക്ഷമമായ ഇൻഡക്ഷൻ മോട്ടോറുകൾ മനുഷ്യന്റെ യാന്ത്രിക പ്രവർത്തനങ്ങളുടെ ഭാരം ഏറ്റെടുത്തു എന്ന് പറയാം .
.
വളരെ ഊർജ്ജക്ഷമമായ യന്ത്രങ്ങളാണ് ഇൻഡക്ഷൻ മോട്ടോറുകൾ . വലിയ ഇൻഡക്ഷൻ മോട്ടോറുകളുടെ ഊർജക്ഷമത (efficiency ) 97 % വരെ ആകാറുണ്ട് . വേരിയബിൾ സ്പീഡ് ഡ്രൈവുകൾ എന്ന എലെക്ട്രോണിക് സംവിധാനം ഉപയോഗിക്കുക വഴി ഇൻഡക്ഷൻ മോട്ടോറുകളെ പല ഉപയോഗങ്ങൾക്കും വളരെ കാര്യ ക്ഷമമായി ഉപയോഗിക്കാനാകും
ചിത്രത്തിനു കടപ്പാട്: https://en.wikipedia.org/wiki/Induction_motor
 കടപ്പാട് : https://www.facebook.com/rishi.das.961/posts/1388932221244312?comment_tracking=%7B%22tn%22%3A%22O%22%7D