ട്രാൻസ്ഫോർമറുകളുടെ
സെക്കന്ററിയിലെ വോൾട്ടതയും ( secondary voltage ) സെക്കന്ററിയിൽ പരമാവധി നൽകാവുന്ന
പ്രവാഹതീവ്രതയും ( secondary current ) തമ്മിലുള്ള ഗുണിതമാണ് ട്രാൻസ്ഫോർമറിന്റെ ശേഷി(
capacity ). സിംഗിൾ ഫേസിലാണെങ്കിൽ
ഔട്ട്പുട്ട് P = Volt x Current എന്നു കാണാം.
ത്രീ
ഫേസിലാണെങ്കിൽ ഔട്ട്പുട്ട് P = VL x IL എന്നും കാണാം.
ഇവിടെ
VL എന്നത് സെക്കന്ററി ഫേസുകൾക്കിടയിലെ വോൾട്ടതയും ( Line voltage ) IL
എന്നത് സെക്കന്ററി കരണ്ടുമാണ്.
ട്രാൻസ്ഫോർമറുകളുടെ ശേഷി Volt-Ampere അഥവാ V.A. എന്ന
ഏകകത്തിലാണു ( unit ) പ്രസ്താവിയ്ക്കുന്നത്.
വലിയ ട്രാൻസ്ഫോർമറുകൾക്ക് കെ.വി.എ ( K.V.A. =
1000 V.A. ) അല്ലെങ്കിൽ എം.വി.എ (
M.V.A = 1000 K.V.A.) എന്ന ഏകകമുപയോഗിയ്ക്കുന്നു. ട്രാൻസ്ഫോർമറുകൾ
ലോഡ് ചെയ്യുന്നത് അതിന്റെ താപനിലയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ട്രാൻസ്ഫോർമർ ലോഡ്
ചെയ്യുമ്പോൽ അതിന്റെ താപനില ഉയരുമല്ലോ. അങ്ങിനെ താപനില ഉയരുന്നത് നിയന്ത്രണമായ പരിധിയ്ക്കുള്ളിൽ
നിലനിൽക്കുന്ന വിധത്തിൽ മാത്രമേ ലോഡ് ചെയ്യാൻ സാധിയ്ക്കൂ. അതായത് തണുപ്പിയ്ക്കാൽ
സംവിധാനം ട്രാൻസ്ഫോർമറിന്റെ ശേഷിയെ നിർണ്ണയിയ്ക്കുന്നു എന്നു സാരം. ഒരേ ട്രാൻസ്ഫോർമർ
തന്നെ ONAN തണുപ്പിയ്ക്കൽ സംവിധാനമുപയോഗിയ്ക്കുന്നതിനേക്കാൾ ONAF രീതിയുപയോഗിച്ചാൽ
കൂടുതൽ ലോഡ് ചെയ്യാനാകും. അതായത് ട്രാൻസ്ഫോർമറിന്റെ താപ വർദ്ധനവ് ( Temperature
rise ) അതിന്റെ ശേഷിയെ നിയന്ത്രിയ്ക്കുന്നു.
എണ്ണയിൽ
മുക്കി വയ്ക്കുന്ന ( Oil filled ) ട്രാൻസ്ഫോർമറുകളുടെ താപ നില 100 ഡിഗ്രി /110 ഡിഗ്രി
നിലയിൽ നിയന്ത്രിയ്ക്കേണ്ടതുണ്ട്. താപനില ഇതിലും കൂടുതലായാൽ ട്രാൻസ്ഫോർമർ എണ്ണ വിഘടനത്തിനു
( Decomposition ) വിധേയമാകുകയും തീപിടിയ്ക്കാവുന്ന വാതകങ്ങൾ ( combustible gases
) രൂപം കൊള്ളുകയും ചെയ്യും. മാത്രമല്ല ഉയർന്ന
താപനില ഇൻസുലേഷൻ കടലാസിനേയും ദോഷകരമായി ബാധിയ്ക്കും. മാത്രമല്ല തുടർച്ചയായി ഉയർന്ന
താപനിലകളിൽ പ്രവർത്തിച്ചാൽ ട്രാൻസ്ഫോർമറിന്റെ ആയുസ്സ് ഗണ്യമായി കുറയാനും ഇടയാകും.
എന്നാൽ എപോക്സ്സി വാർപ്പുകളുള്ള ഡ്രൈ ടൈപ്പ് ( Dry type epoxy cast Transformers
) ട്രാൻസ്ഫോർമറുകൾ ഇതിനേക്കാളും ഉയർന്ന താപനിലകളിൽ
സുരക്ഷിതമായി ഉപയോഗിയ്ക്കാനാവും.
തണുപ്പിയ്ക്കൽ
രീതികളുടെ ഉപയോഗമനുസരിച്ച് ചില ട്രാൻസ്ഫോർമറുകൾക്ക് രണ്ടു തരത്തിലോ ( Dual
rating ) മൂന്നു തരത്തിലോ ( Tri rating ) ഉള്ള ശേഷിയുണ്ടാകും . ഉദാഹരണത്തിന്
10/12.5 എം.വി.എ ട്രാൻസ്ഫോർമർ. ഇതിൽ ONAF സംവിധാനമാണുപയോഗിയ്ക്കുന്നത്. അതിൽത്തന്നെ
ഫാനുകൾ പ്രവർത്തിയ്ക്കാതെ ONAN രീതിമാത്രമായും പ്രവർത്തിപ്പിയ്ക്കാം. ഈ ട്രാൻസ്ഫോർമറിൽ
ലോഡ് 10 എം.വി.എ ക്കാൾ കുറവാണെങ്കിൽ ONAN മതിയാകും . ആ സമയത്ത് ഫാൻ പ്രവർത്തിപ്പിയ്ക്കുകയില്ല.
എന്നാൽ ലോഡ് വർദ്ധിയ്ക്കുന്ന സമയത്ത് ഫാനുകൾ ഓണാക്കി ONAN രീതിയിലേയ്ക്കു മാറാം.
അപ്പോൾ ട്രാൻസ്ഫോർമർ 12.5 എം.വി എ വരെ ലോഡ് ചെയ്യാനാകും. ട്രാൻസ്ഫോർമറിന്റെ താപനില
തിരിച്ചറിഞ്ഞ് അതെ നിശ്ചിത അളവിൽ കൂടിയാൽ ( 600) ഫാൻ തനിയേ ഓൺ ആക്കുന്ന
( Automatic ) സംവിധാനമുപയോഗിച്ച് മനുഷ്യസഹായമുപയോഗിയ്ക്കാതെ തന്നെ ഈ പ്രവർത്തനം സാധ്യമാക്കാം.
വലിയ
ട്രാൻസ്ഫോർമറുകളിൽ ONAN- ONAF- OFAF എന്നീ മൂന്നു രീതികളുമുപയോഗിച്ച് മൂന്നു തരം ശേഷി
സാധ്യമാക്കുന്നു.
ട്രാൻസ്ഫോർമരിന്റെ
പ്രതിനിധീകരണം ( Symbolic representation of transformers )
രേഖാ
ചിത്രങ്ങളിലും ( Line diagram ) മറ്റും ട്രാൻസ്ഫോർമറിനെ
പ്രതിനിധീകരിയ്ക്കുന്ന ചിഹ്ന്നം Symblo ) താഴെ കാണിച്ചിരിയ്ക്കുന്നു. രണ്ടു വൃത്തങ്ങളിൽ
വലുത് ഉയർന്ന വോൾട്ടതയിലുള്ള വൈന്റിങ്ങിനേയും ചെറുത് താഴ്ന്ന വോൾട്ടതാ വൈന്റിങ്ങിനേയും
സൂചിപ്പിയ്ക്കുന്നു.
ത്രീഫേസ്
ട്രാൻസ്ഫോർമറാണെങ്കിൽ അതോടൊപ്പം വൈന്റിംഗ് കണക്ഷണേതാണെന്നും സൂചിപ്പിയ്ക്കുന്നു.
മൂന്നു വൈന്റിങ്ങുള്ള ട്രാൻസ്ഫോർമറുകളിലാകട്ടെ താഴെകൊടുക്കും
വിധം സൂചിപ്പിയ്ക്കുന്നു.
ഓട്ടോ
ട്രാൻസ്ഫോർമറുകളിൽ താഴെക്കാണുന്ന ചിഹ്ന്നമുപയോഗിയ്ക്കുന്നു.