പ്രൈമറിയിലെ
എ.സി. കരണ്ടുമൂലം പ്രൈമറിയിലും സെക്കന്ററിയിലും വോൾട്ടേജ് ഉൽപ്രേരിപ്പിയ്ക്കപ്പെടുന്നു.
ചിത്രം
കാണുക
ഇവിടെ കവചിത
( conductor ) കമ്പികൊണ്ടുള്ള
പ്രൈമറി
വൈന്റിങ്ങും സെക്കന്ററി വൈന്റിങ്ങും ഒരു കോറിൽ ചുറ്റിയിരിയ്ക്കുന്നു. പ്രൈമറി ചുറ്റുകളുടെ എണ്ണം N1 ഉം സെക്കന്ററിയുറ്റേതു N2 വും ആകുന്നു.
പ്രൈമറിയിൽ എ.സി നൽകുമ്പോൾ
ട്രാൻസ്ഫോർമർ പ്രൈമറിയിൽക്കൂടി കരണ്ടൊഴുകുകയും അത്
ട്രാൻസ്ഫോർമർ കോറിൽ നിരന്തരം വ്യതിയാനം വരുന്ന കാന്തിക ഫ്ലക്സ്
( magnetic flux) ഉണ്ടാക്കുകയും
ചെയ്യും. ഈ കാന്തിക ഫ്ലക്സ്
പ്രൈമറിയിലും സെക്കന്ററിയിലും വോൾടേജ് ഉൽപ്രേരിപ്പിയ്ക്കും. ഉൽപ്രേരിപ്പിയ്ക്കപ്പെടുന്ന വോൾട്ടേജിന്റെ
സമീകരണം താഴെക്കൊടുക്കുന്നു.
E1 =4.44 ΦmfT1
E2 =4.44 ΦmfT2
ഇവിടെ
E1
എന്നത് പ്രൈമറിയിൽ ഉൽപ്രേരിപ്പിയ്ക്കുന്ന വോൾട്ടേജും, E2
സെക്കന്ററിയിലേതുമാണ്.
f
എന്നത് പ്രൈമറിയിൽ നൽകുന്ന വോൾട്ടതയുടെ ആവൃത്തിയാണ് ( frequency –
Hertz). Φm എന്നത് ട്രാൻസ്ഫോർമോർമർ കോറിലെ കാന്തിക ഫ്ലക്സിന്റെ ഉന്നത മൂല്യമാണ് ( peak value)
ട്രാൻസ്ഫോർമറിന്റെ
പരിവർത്തനാനുപാതം. ( Transformation
ratio )
ട്രാൻസ്ഫോർമറിലെ
സെക്കന്ററിയിലേയും പ്രൈമറിയിലേയും e.m.f. കൾ തമ്മിലുള്ള അനുപാതമാണ്
(ratio) ട്രാൻസ്ഫോർമറിന്റെ
വോൾട്ടതാ പരിവർത്തനാനുപാതം ( voltage
transformation ratio ). മാതൃകാ
ട്രാൻസ്ഫോർമറുകളിൽ ഇത് സെക്കന്ററി ചുറ്റുകളുടെ എണ്ണ വും പ്രൈമറി
ചുറ്റുകളുടെ എണ്ണവും തമ്മിലുള്ള അനുപാതത്തിനു(turns ratio) തുല്യമായിരിയ്ക്കും. പരിവർത്തനാനുപാതം K
എന്ന അക്ഷരം കൊണ്ടു സൂചിപ്പിയ്ക്കുന്നു. ട്രാൻസ്ഫോർമറിന്റെ സെക്കന്ററിയിലേയും പ്രൈമറിയിലേയും പവർ തുല്യമായതിനാൽ E1
x I1 = E2 x
I2 എന്നു
കാണാം. അതിനാൽ E2/E1
= I1/I2 എന്നും
കാണാം. അതിൽ നിന്നും ട്രാൻസ്ഫോർമറിന്റെ കരണ്ട് അനുപാതം (current ratio) വോൾട്ടേജനുപാതത്തിന്റെ വ്യൂൽക്രമമാണെന്നു കാണാം.
ട്രാൻസ്ഫോർമറിന്റെ
പരിവർത്തനാനുപാതം 1 ൽ കൂടുതലായാൽ അത്
സ്റ്റെപ് അപ് ട്രാൻസ്ഫോർമറും( stepup
transformer ) 1 ൽ
കുറവായാൽ അത് സ്റ്റെപ് ഡൗൺ ട്രാൻസ്ഫോർമറും (stepdown
transformer ) ആണ്.
No comments:
Post a Comment