ലെഡ്
ആസിഡ് ബാറ്ററികളെക്കുറിച്ച്
എല്ലാവർക്കും സാമാന്യ
പരിജ്ഞാനമുള്ളതിനാൽ കൂടുതൽ
വിശദീകരിച്ച് കുളമാക്കുന്നില്ല.
എങ്കിലും
പ്രയോഗികമായി ബാറ്ററി കൈകാര്യം
ചെയ്യുമ്പോൾ (
സ്റ്റേഷൻ
ബാറ്ററി)
അറിഞ്ഞിരിയ്ക്കേണ്ട
ചെറിയ കാര്യങ്ങളെക്കുറിച്ച്
പറയാം.
സാധാരണഗതിയിൽ
സ്റ്റേഷൻ ബാറ്ററി ആസിഡ്
നിറയ്ക്കാതെയാണ് പുതിയവ
വരുന്നത്.
( VRLA ഒഴികെ).
അതിൽ ദ്രാവകരൂപത്തിൽ
ആസിഡ് നിറയ്ക്കാത്തതിനാൽ
അത് വാഹങ്ങളിൽ കൊണ്ടു വരുന്നതിനു
ബുദ്ധിമുട്ടില്ലല്ലോ.
അതിനാൽ
ഫാക്ടറിയിൽ വച്ചുതന്നെ പൂർണ്ണ
രൂപത്തിൽനിർമ്മിച്ചാണവ
വരുന്നത്.
അതിനാൽ അവയുടെ
ഇൻസ്റ്റാളേഷൻ താരതമ്യേന
എളുപ്പവും,
പെട്ടന്നു
നടക്കുന്നതുമാണ്.)
മറ്റു
ബാറ്ററികളെല്ലാം തന്നെ
റാക്കുകളിൽ (Racks)
സ്ഥാപിച്ച
ശേഷം ആസിഡ് നിറച്ച് പ്രാഥമിക
ചാർജ്ജിങ്ങ് (Initial
Charging) ചെയ്യണം.
അതിനായി
താഴെക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം.
1,ബാറ്ററി
മുറി വൃത്തിയുള്ളതും,
ആവശ്യത്തിനു
വായു സഞ്ചാരമുള്ളതുമാകണം.(Clean
and ventilated)
2,ബാറ്ററി
ആസിഡ് നിറയ്ക്കുന്നതിനു
മുമ്പ് വൃത്തിയാക്കണം
3,ബൂസ്റ്റ്
ചാർജ്ജർ വേണം(
കോൺസ്റ്റന്റ്
കറണ്ട്)
ലെഡ്
ആസിഡ് ബാറ്ററികൾക്ക് സാധാരണഗതിയിൽ
രണ്ടുതരം ചാർജിങ്ങാണ്
അവലംബിച്ചു വരുന്നത്.
ബൂസ്റ്റ്
ചാർജ്ജിങ്ങും ഫ്ലോട്ട്
ചാർജ്ജിങ്ങും (
Boost charging and Float charging). സാധാരണഗതിയിൽ
ബൂസ്റ്റ് ചാർജിങ്ങിൽ ചാർജിങ്ങ്
കറണ്ട് സ്ഥിരമാക്കി നിലനിർത്തുന്നു.
ചാർജ്ജിങ്ങിന്റെ
വോൾട്ടേജ് നിരന്തരം
വ്യതിയാനപ്പെട്ടിരിയ്ക്കും.
അതിനാൽ ഈ
രീതിയെ കോൺസ്റ്റന്റ് കറണ്ട്
ചാർജിങ്ങെന്നും (
Constant current charging) പറയുന്നു.
അടുത്തത്
ഫ്ലോട്ട് ചാർജ്ജിങ്ങാണ്.
ഈ രീതിയിൽ
ചാർജ്ജിങ്ങ് വോൾട്ടേജ്
സ്ഥിരമാക്കി നിലനിർത്തുന്നു.
ചാർജ്ജിങ്ങ്
കറണ്ട് വ്യതിയാനപ്പെടും.
സ്റ്റേഷൻ
ബാറ്ററികൾ പൂർണ്ണമായും
ചാർജ്ജായിക്കഴിഞ്ഞാൽ അവയുടെ
ചാർജ് എപ്പോഴും പൂർണ്ണമായ
അവസ്ഥയിൽ നിലനിർത്താനാണ്
ഫ്ലോട്ട് ചാർജ്ജിങ്ങ് നടത്തുക.
ഇതിനെ ട്രിക്കിൾ
ചാർജ്ജിങ്ങെന്നും(Trickle
charging) പറയുന്നു.
അതേ സമയം
ആദ്യമായി ചാർജ്ജു ചെയ്യുമ്പോഴും,
കുറെ സമയം
ബാറ്ററി ഉപയോഗിച്ചിട്ട്
പിന്നെ ചാർജ്ജു ചെയ്യുമ്പോഴുമൊക്കെയാണ്
ബൂസ്റ്റ് ചാർജ്ജിങ്ങ് നടത്തുക.
ഫ്ലോട്ട്
ചാർജിങ്ങിന് ഒരു സെല്ലിന്
ഏതാണ്ട് 2.25
വോൾട്ടാണ്
വേണ്ടിവരിക,
ബൂസ്റ്റ്
ചാർജിങ്ങിലാകട്ടെ സെല്ലുകൾ
പൂർണ്ണമായി ചാർജ്ജാകുന്നതനുസരിച്ച്
വോൾട്ടേജ് കൂടിവരും,
ചാർജിങ്ങിന്റെ
അവസാന ഘട്ടങ്ങളിൽ ഒരു സെല്ലിന്
2.75
വോൾട്ടെങ്കിലും
വേണ്ടിവരും
ഇലക്ട്രോലൈറ്റിന്റെ
സ്പെസിഫിക് ഗ്രാവിറ്റി
(Specific
gravity) എന്നത്
1.190
ആയിരിയ്ക്കണം
(27ഡിഗ്രി
സെൽഷ്യസ് താപനിലയിൽ).
സ്പെസിഫിക്
ഗ്രാവിറ്റി അഥവാ ആപേക്ഷിക
സാന്ദ്രത എന്നത് വസ്തുക്കളുടെ
സാന്ദ്രതയെ എളുപ്പം
സൂചിപ്പിയ്ക്കാനുള്ള ഒരു
ഏകകമാണ്.
ഉദാഹരണത്തിന്
ഇവിടെ ആസിഡ്.
ദ്രാവകത്തിന്റെ
യഥാർത്ഥ സാന്ദ്രതയെ വെള്ളത്തിന്റെ
സാന്ദ്രതകൊണ്ട് ഹരിച്ചാൽ ആ
ദ്രാവകത്തിന്റെ ആപേക്ഷിക
സാന്ദ്രത അഥവാ സ്പെസിഫിക്
ഗ്രാവിറ്റി കിട്ടും.
ഇവിടെ
ഇലക്ട്രോലൈറ്റിന്റെ സ്പെസിഫിക്
ഗ്രാവിറ്റി കൂടിയിരിയ്ക്കുന്നത്
അതിലെ ആസിഡിന്റെ അളവിനെ
സൂചിപ്പിയ്ക്കുന്നു.
ഇലക്ട്രോലൈറ്റിൽ
ആസിഡിന്റെ അളവു കൂടുന്തോറും
അതിന്റെ സ്പെസിഫിക് ഗ്രാവിറ്റിയും
കൂടും.ശുദ്ധജലത്തിന്റെ
സ്പെസിഫിക് ഗ്രാവിറ്റി 1
ആണ്.
ഒരു
വസ്തുവിന്റെ സാന്ദ്രത,
മറ്റൊരു
വസ്തുവിന്റെ സാന്ദ്രതയുമായുള്ള
അനുപാതത്തിനെയാണ് ആപേക്ഷിക
സാന്ദ്രത (Specific
gravity) എന്നു
പറയുന്നത്.
മറ്റൊരു
തരത്തിൽ വ്യാഖ്യാനിക്കാത്ത
പക്ഷം സാധാരണ ആപേക്ഷിക സാന്ദ്രത
വെള്ളത്തിന്റെ സാന്ദ്രതയുമായി
ചേർത്താണ് നിർവചിച്ചിട്ടുള്ളത്.
(Wikipedia)
1.400സ്പെസിഫിക്
ഗ്രാവിറ്റിയുള്ള സൾഫൂരിക്
ആസിഡ് കരുതി വയ്ക്കണം.
ആസിഡ്
കൈകാര്യം ചെയ്യുമ്പോൾ വളരെ
ശ്രദ്ധവേണം (
നേർപ്പിച്ചതാണെങ്കിലും)
ദേഹത്തോ
പ്രത്യേകിച്ച് കണ്ണിലോ
വീഴാത്ത് വിധം ആവശ്യമായ
സുരക്ഷാ ഉപകരണങ്ങൽ ധരിച്ചിരിയ്ക്കനം.
ആസിഡ് കൈകാര്യം
ചെയ്യാനായി ലോഹ പാത്രങ്ങളുപയോഗിയ്ക്കരുത്,
പ്ലാസ്റ്റിക്
പാത്രങ്ങളുപയോഗിയ്ക്കാം.
ബാറ്ററി
മുറിയിൽ സ്പാർകുകളൊ തീപ്പൊരിയോ
ഒന്നുമുണ്ടാകരുത്.
അത്
തീപിടുത്തത്തിലേയ്ക്കും
വലിയ അപകടത്തിലേയ്ക്കും
വഴിവെയ്ക്കാം.
ലൂസ് വൈദ്യുത
കണക്ഷനുകൾ,
സ്വിച്ചുകൾ
മുതലായവ ബാറ്ററിയ്ക്കടുത്ത്
അരുത്.
സെല്ലുകളെല്ലാം
തന്നെ റാക്കുകളിൽ ക്രമമായി
അടുക്കിയ ശേഷം ആസിഡ്
നിറയ്ക്കാവുന്നതാണ്.
സെല്ലിൽ
അടയാളപ്പെടുത്തിയ നിരപ്പുവരെ
നിറയ്ക്കുക.എല്ലാ
സെല്ലുകളുടേയും ധ്രുവത്വം
(Polarity)
സെല്ലിൽ
അടയാളപ്പെടുത്തിയിട്ടുണ്ടാകും,
എന്നിരുന്നാലും
മൾട്ടിമീറ്ററുപയോഗിച്ച്
ഒന്നൂടെ നോക്കി ഉറപ്പുവരുത്തുക.
സെല്ലുകളിൽ
ആസിഡ് ചോർച്ചയുണ്ടോ എന്നു
നോക്കി കുഴപ്പമില്ലെന്നുറപ്പുവരുത്തുക.
പ്ലേറ്റുകളും
സെപറേറ്ററും നന്നായി ആസിഡിൽ
കുതിരുവാൻ ഒരു 12
മണിക്കൂർ
കാത്തിരിയ്ക്കുക.
ശേഷം ആസിഡ്
നിരപ്പു കുറഞ്ഞിട്ടുണ്ടെങ്കിൽ
അത് പരിഹരിയ്ക്കുക.
സെല്ലുകൾ
പരസ്പരം ശ്രേണിയായി (Series)
ബന്ധിപ്പിയ്ക്കുക.
എന്നിട്ട്
ബാറ്ററി ചാർജ്ജറിന്റെ പൊളാരിറ്റി
(Polarity)
ഉറപ്പുവരുത്തി
ബാറ്ററിയുമായി ബന്ധിപ്പിയ്ക്കുക.
ചാർജ്ജറിന്റെ
പോസിറ്റീവ് ബാറ്ററിയുടെ
പോസിറ്റീവുമായും,
നെഗറ്റീവ്
നെഗറ്റീവുമായും വേണം
ബന്ധിപ്പിയ്ക്കാൻ.
ഇത്രയും
ചെയ്താൽ ബാറ്ററി പ്രഥമ
ചാർജ്ജിങ്ങിനു തയ്യാറായി.
ബാറ്ററിയുടെ
AH
ശേഷിയുടെ
നാലര മടങ്ങ് വൈദ്യുതിയാണ്
ആദ്യം നല്കേണ്ടത്.
ഉദാഹരണത്തിനു
ബാറ്ററിയുടെ ശേഷി 200
AH ആണെങ്കിൽ
200X5.5=1100
AH ബാറ്ററിയ്ക്കു
നല്കണം.
ബാറ്ററി
ചാർജ്ജ് ചെയ്യുമ്പോൾ ചാർജിങ്ങ്
കറണ്ട് അതിന്റെ AH
ശേഷിയുടെ
12
ശതമാനത്തിൽ
കൂടരുത്.
അതിനാൽ
200 AH
ബാറ്ററിയ്ക്ക്
ചാർജ്ജിങ്ങ് കറണ്ട് 200X12/100
=24 ആമ്പിയറാണ്
പരമാവധി ചാർജ്ജിങ്ങ് കറണ്ട്.
ഇത്രയും
കറണ്ടിൽ ചാർജ്ജ് ചെയ്താൽ
1100/24
=46 മണിക്കൂർ
നേരം തുടർച്ചയായി ചാർജ്ജ്
ചെയ്യണം.
12
ശതമാനം
കറണ്ടുപയോഗിച്ച് ചാർജ്ജ്
ചെയ്യുകയാണെങ്കിൽ ചാർജ്ജിങ്ങിന്റെ
അവസാന ഘട്ടത്തിൽ അമിതമായി
ഗാസിങ്ങുണ്ടാകും (Gasing)
( ബാറ്ററിയിലെ
ആസിഡ് ഓക്സിജനും ഹൈഡ്രജനുമായി
വിഘടിച്ച് പുറത്ത് പോകുന്നത്.
അതൊഴിവാക്കാനായി
ഒന്നുകിൽ ചാർജ്ജിങ്ങ് കറണ്ട്
6
ശതമാനമായിക്കുറയ്ക്കുകയോ
രണ്ടു ഘട്ടങ്ങളായി ചാർജ്ജ്
ചെയ്യുകയോ വേണം.
ആദ്യഘട്ടത്തിൽ
12 ശതമാനം
കറണ്ടും (
ഒരു സെല്ലിൽ
2.35
വോൾട്ടെത്തുന്നത്
വരെ)
രണ്ടാം ഘട്ടത്തിൽ
6% കറണ്ടും(2.75
വോൾട്ടു വരെ)
ഉപയോഗിച്ച്
ചെയ്യണം.
ചാർജിങ്ങ്
കറണ്ട് കുറയ്ക്കുകയോ ഇടയ്ക്കു
ചാർജിങ്ങ് നിർത്തി വയ്ക്കുകയോ
മറ്റോ ചെയ്താൽ ആകെ നാം ആദ്യം
പറഞ്ഞ അത്രയും AH
വൈദ്യുതി
ബാറ്ററിയിൽ കിട്ടുന്നതു വരെ
ചാർജ്ജ് ചെയ്യണം.
ഉദാഹരണത്തിന്
1100 AH
കിട്ടാനായി
12 ആമ്പിയർ
കരണ്ടുപയോഗിച്ച് ആദ്യം മുതൽ
ചാർജ്ജ് ചെയ്യുകയാണെങ്കിൽ
1100/12=92
മണിക്കൂർ
ചാർജ്ജ് ചെയ്യണം.
പൂർണ്ണമായും
സെൽ ചാർജ്ജായി എന്നു കണക്കാക്കുന്നത്
താഴെപ്പറയുന്ന അടയാളങ്ങൾ
കാണിയ്ക്കുമ്പോഴാണ്
1,
എല്ലാ സെല്ലുകളും
ഗ്യാസിങ്ങ് കാണിയ്ക്കണം
2,ബാറ്ററി
ചാർജ്ജ് ചെയ്യാൻ തുടങ്ങുമ്പോൾ
സെല്ലിലെ വോൾട്ടേജ്
കുറവായിരിയ്ക്കും.
ചാർജ്ജിങ്ങ്
പുരോഗമിയ്ക്കുന്നതിനനുസരിച്ച്
സെല്ലുകളുടെ ടെർമിനൽ വോൾട്ടേജ്
കൂടിക്കൂടി വരും.
ചാർജ്ജിങ്ങ്
പൂർണ്ണമാകുമ്പോൽ അത് 2.75
വോൾട്ടകും.
2.75 വോൾട്ട്
എത്തിയ ശേഷം തുടർച്ചയായ മൂന്നു
മണിക്കൂറിൽ വോൾട്ടേജ് സ്ഥിരമായി
നില്ക്കുന്നെങ്കിൽ പൂർണ്ണമായി
ചാർജ്ജായി എന്നു മനസ്സിലാക്കാം.
3,
സ്പെസിഫിക്
ഗ്രാവിറ്റി-ബാറ്ററി
ചാർജ്ജ് ചെയ്യാൻ തുടങ്ങുമ്പോൾ
സ്പെസിഫിക് ഗ്രാവിറ്റി
കുറവായിരിയ്ക്കും (1.190).
ചാർജ്ജാകുന്നതനുസരിച്ച്
അത് കൂടിക്കൂടി വരും.
ക്രമേണ ഏതാണ്ട്
1.22 ലെത്തും.
സെൽ വോൾട്ടേജ്
2.75
ലെത്തിയശേഷ്ം
തുടർച്ചയായ മൂന്നു മണിക്കൂർ
സ്പെസിഫിക് ഗ്രാവിറ്റി
സ്ഥിരമായി നില്ക്കുന്നെങ്കിൽ
ബാറ്ററി ചാർജ്ജിങ്ങ്
പൂർണ്ണമായെന്നു പറയാം.
ചാർജ്ജിങ്ങിന്റെ
സമയത്ത് ഇലക്ട്രോലൈറ്റിന്റെ
താപനില 50
ഡിഗി സെല്ഷ്യസിൽ
കൂടാൻ പാടില്ല,
അങ്ങിനെ
വരുന്നെന്നു തോന്നിയാൽ
ഒന്നുകിൽ ചാർജ്ജിങ്ങ്
താല്ക്കാലികമായി നിർത്തുകയോ
ചാർജ്ജിങ്ങ് കറണ്ട് കുറയ്ക്കുകയോ
വേണം.
അത്തരം
സാഹചര്യങ്ങളിൽ ചാർജിങ്ങ്
സമയം ആനുപാതികമായി വർദ്ധിപ്പിയ്ക്കണം.
ചാർജ്ജിങ്ങ്
സമയത്ത് 2.4
വോൾട്ട്
എത്തുന്നതു വരെ എല്ലാ
നാലുമണിക്കൂറിലും എല്ലാ
സെല്ലുകളുടേയും ടെർമിനൽ
വോൾട്ടേജ്,
സ്പെസിഫിക്
ഗ്രാവിറ്റി,
താപനില,
കറണ്ട് എന്നിവ
രേഖപ്പെടുത്തണം,
അതിനു ശേഷം
എല്ലാ മണിക്കൂറിലും അവ നോക്കി
രേഖപ്പെടുത്തണം.
ഇങ്ങനെ
പൂർണ്ണ ചാർജ്ജെത്തുമ്പോൾ
ചാർജ്ജിങ്ങ് അവസാനിപ്പിയ്ക്കുകയും
തണുക്കാനായി 12
മണിക്കൂർ
ഇടവേള നല്കുകയും വേണം.
അതിനുശേഷം
ഡിസ്ചാർജ്ജിങ്ങ് ആരംഭിയ്ക്കണം.
പത്തുമണിക്കൂർ
കൊണ്ട് ബാറ്ററി പൂർണ്ണമായും
ഡിസ്ചാർജ്ജ് ചെയ്തു തീരത്തക്ക
വിധമാണ് ഡിസ്ചാർജ്ജ്
ചെയ്യേണ്ടത്.
AH ശേഷിയുടെ
പത്തിലൊന്നു കറണ്ടു വരത്തക്ക
വിധം പത്തുമണിക്കൂർ കൊണ്ട്
ഡിസ്ചാർജ്ജ് ചെയ്യണം.
ഇതിനു C10
കപാസിറ്റി
ടെസ്റ്റെന്നു പറയും.
ഉദാഹരണത്തിനു
200 AH ബാറ്ററി
20 ആമ്പിയർ
നിരക്കിൽ 10
മണിക്കൂർകൊണ്ട്
ഡിസ്ചാർജ്ജ് ചെയ്യണം.
ഹീറ്റർ
കോയിൽ/വാട്ടർ
ലോഡ് എന്നിവയിലേതെങ്കിലുമുപയോഗിച്ച്
ഡിസ്ചാർജ്ജ് ചെയ്യാം.
പൂർണ്ണമായും
ഡിസ്ചാർജ്ജാകുമ്പോൽ സെൽ
വോൾട്ടേജ് (End
cell voltage -ECV) 1.85 ആയിത്തീരും.
ഡിസ്ചാർജ്ജിങ്ങിന്റെ
എല്ലാ മണിക്കൂറിലും സെല്ലുകളുടെ
വോൾട്ടേജ്,സ്പെസിഫിക്
ഗ്രാവിറ്റി,
കറണ്ട് എന്നിവ
നോക്കേണ്ടതാണ്.
പത്തുമണിക്കൂറിനു
മുമ്പേ ഏതെങ്കിലും സെല്ലുകളുടെ
വോൾട്ടേജ് 1.85
ൽ താഴെവന്നാൽ
ആ സെൽ പരിശൊധിച്ച് അതു റീചാർജ്ജ്
ചെയ്യണം.
പൂർണ്ണമായും
ഡിസ്ചാർജ്ജ് ചെയ്ത്കഴിയുമ്പോൾ
ഇലക്ട്രോലൈറ്റിന്റെ നിരപ്പ്
പരിശൊധിച്ച് ക്രമീകരിയ്ക്കണം.
ചാർജ്ജിങ്ങ്
പൂർണ്ണമായാൽ സെൽ 6%
കറണ്ടുപയോഗിച്ച്
പൂർണ്ണമായും ചാർജ്ജ് ചെയ്യണം
(2.75 വോൾട്ട്
വരെ)
സെൽ
പൂർണ്ണമായും ചാർജ്ജ്
ചെയ്തുകഴിഞ്ഞാൽ ഇലക്ട്രോലൈറ്റിന്റെ
സ്പെസിഫിക് ഗ്രാവിറ്റി
ക്രമീകരിയ്ക്കണം.
സ്പെസിഫിക്
ഗ്രാവിറ്റി കൂടുതലാണെങ്കിൽ
കുറച്ച് ഇലക്ട്രോലൈറ്റ്
പുറത്തെടുത്ത് സെല്ലിലേയ്ക്ക്
ബാറ്ററി വെള്ളം (
ഡിസ്റ്റിൽഡ്
വെള്ളം)
ചേർക്കണം.
സ്പെസിഫിക്
ഗ്രാവിറ്റി കുറവാണെങ്കിൽ
ഇലക്ട്രോലൈറ്റ് കുറച്ച്
മാറ്റി 1.4
സ്പെസിഫിക്
ഗ്രവിറ്റിയുള്ള ആസിഡ്
തുള്ളിതുള്ളിയായി ആവശ്യാനുസരണം
ചേർക്കണം.
സ്പെസിഫിക്
ഗ്രാവിറ്റി ക്രമീകരിച്ചു
കഴിഞ്ഞാൽ ഒന്നോ രണ്ടോ മണിക്കൂർ
ചാർജ്ജ് ചെയ്യണം.
ഇത്രയും
ചെയ്തു തീർന്നാൽ ബാറ്ററി
അതിന്റെ കർത്തവ്യ നിർവ്വഹണത്തിനു
തയ്യാറായി.
ബാറ്ററിയുടെ ഇന്റേണൽ ലീക്കേജ്. (Internal leakage)
ലെഡ്
ആസിഡ് ബാറ്ററികൾ പൂർണ്ണമായും
ചാർജായിക്കഴിഞ്ഞാൽ അവ
ആവശ്യത്തിനായി ഉപയോഗിയ്ക്കാം.
സ്റ്റാന്റ്
ബൈ (stand
by) ആവശ്യങ്ങൾക്കായുള്ള
ബാറ്ററികൾ പൂർണ്ണമായും
ചാർജാക്കിയാലും വല്ലപ്പോഴുമേ
അവ ഉപയോഗിയ്ക്കേണ്ടതായി
വരാറുള്ളൂ.(
സ്റ്റേഷനിലെ
എ. സി.
സപ്ലേ പോകുമ്പോൾ
മാത്രം)
അല്ലാത്ത
സമയം മുഴുവൻ ഇവ വെറുതേയിരിപ്പാണ്.
അങ്ങനെ
എന്നെങ്കിലും വരുന്ന പണിയും
നോക്കിയിരിയ്ക്കുമ്പോൾ
ബാറ്ററി അവയ്ക്ക് ആദ്യമേ
കിട്ടിയ ചാർജ്ജിൽ കുറച്ച്
തന്നത്താനേ തിന്നു തീർക്കും.
അതായത് ഇത്തരം
ബാറ്ററികൾ പൂർണ്ണമായും
ചാർജ്ജാകി വച്ചാലും കുറേശ്ശെ
അതിലെ ചാർജ്ജ് തീർന്നുകൊണ്ടിരിയ്ക്കും.
ഇതിനെ സെല്ലുകളുടെ
ഇന്റേണൽ ലീക്കേജ് എന്നു പറയും.
ലീക്കേജ്
കൂടുതലാണെങ്കിൽ വളരെപ്പെട്ടന്നു
ചാർജ്ജു തീരും,
കുറവാണെങ്കിൽ
വളരെക്കാലം കൊണ്ടെ തീരൂ.
അപ്പോൾ ബാറ്ററി
ചാർജ്ജാകി വചാലും കുറച്ചുകാലത്തിനുശേഷം
പെട്ടന്ന് ആവശ്യം വരുമ്പോൾ
ബാറ്ററി പുറത്തേയ്ക്ക വൈദ്യുതി
നല്കാതെ വരാം.
ഇതൊഴിവാക്കുന്നതിനായി
ബാറ്ററി ചെറിയ കറണ്ടുപയോഗിച്ച്
ചാർജ്ജ് ചെയ്യും.
ഇതു ലീക്കായിപ്പോകുന്ന
വൈദ്യുതി നഷ്ടം നിരന്തരം
പരിഹരിച്ചുകൊണ്ടേയിരിയ്ക്കും.
ഇതിനാണ്
ട്രിക്കിൾ ചാർജ്ജിങ്ങ് അഥവാ
ഫ്ലോട്ട് ചാർജ്ജിങ്ങെന്നു
പറയുന്നത്.
പൂർണ്ണമായും
ചാർജ്ജു ചെയ്ത ബാറ്ററി അതിനാൽ
എല്ലാ സമയത്തും ഫ്ലോട്ട്
ചാർജിങ്ങിലിടുന്നു.