സബ്സ്റ്റേഷൻ ഡി.സി. സംവിധാനം.(Substation DC System)
എല്ലാത്തരം
വൈദ്യുത സബ്സ്റ്റേഷനുകളും
സാധാരണ ഗതിയിൽ എ.സി.
വൈദ്യുതിയാണ്
കൈകാര്യം ചെയ്യുന്നതെങ്കിലും
സബ്സ്റ്റേഷനിലെ ഉപകരണങ്ങളെ
നിയന്ത്രിയ്ക്കുന്നത്
(Control)
ഡി.സി.
(Direct current – D.C.) ഉപയോഗിച്ചാണ്.
സബ്സ്റ്റേഷനിലെ
നിയന്ത്രണ സംവിധാനങ്ങൾ
(Control
and protection equipment) ഏതണ്ടെല്ലാം
തന്നെ ഡി.സി
വൈദ്യുതിയിലാണ് പ്രവർത്തിയ്ക്കുന്നത്.
സംരക്ഷണ
റിലേകൾ,
സർക്യൂട്ട്
ബ്രേക്കറുകൾ,
ഇൻഡിക്കേഷൻ,
അലാം
സംവിധാനങ്ങൾ തുടങ്ങി അടിയന്തിര
ലൈറ്റിങ്ങ് സംവിധാനം വരെ
ഡി.സി
സ്രോതസ്സിലാണ് പ്രവർത്തിയ്ക്കുന്നത്.
വൈദ്യുതോല്പ്പാദന
കേന്ദ്രങ്ങളിലും വലിയ വ്യവസായ
ശാലകളിലും നിയന്ത്രണ സർക്യൂട്ടുകൾ
ഡിസി യാണ്.
സബ്സ്റ്റേഷനുകളിലെ
റിലേകൾ ഡി.സിയിലാണ്
പ്രവർത്തിയ്ക്കുന്നതെന്നു
പറഞ്ഞല്ലോ.
സർക്യൂട്ട്
ബ്രേക്കറിന്റെ ട്രിപ്
സർക്യൂട്ടും ഡി.സിയിലാണ്.
അതിനാൽ
സബ്സ്റ്റേഷന്റെ പ്രവർത്തനത്തിന്റെ
ജീവ വായു ഡി.സി.
വൈദ്യുതിയാണെന്നു
പറയാം.
വിവിധ
ആവശ്യങ്ങൾക്കായി 24
വോൾട്ട്,
48 വോൾട്ട്,
110 വോൾട്ട്,
220 വോൾട്ട്
തുടങ്ങി വിവിധ വോൾട്ടതയിലുള്ള
ഡി.സി
ഉപയോഗിയ്ക്കുന്നുണ്ട്.
എന്നിരുന്നാലും
110
വോൾട്ട്
ഡിസിയാണ് വ്യാപകമായി ഉപയോഗിച്ചു
വരുന്നത്.
പക്ഷേ
ആശയവിനിമയ സംവിധാനങ്ങൾക്ക്
(Communication
equipment) 48 വോൾട്ട്
ഡി.സി
ഉപയോഗിച്ചു വരുന്നു.
സർവ
സാധാരണമായത് 110
വോൾട്ട്
ആയതിനാൽ തുടർന്നങ്ങോട്ട്
110
വോൾട്ട്
സംവിധാനത്തെക്കുറിച്ചാണെഴുതുന്നത്.
സ്റ്റേഷനിൽ
സ്ഥാപിച്ചിട്ടുള്ള റെക്ടിഫയറിൽ
(Rectifier)
നിന്നാണ്
സ്റ്റേഷന്റെ പ്രവർത്തനത്തിനാവശ്യമായ
ഡി.സി
ലഭിയ്ക്കുന്നത്.
റെക്ടിഫയർ
എസി വോൾട്ടേജിനെ (400
വോൾട്ട്)
സ്റ്റെപ്
ഡൗൺ ചെയ്ത് 110
Volt ഡി.സിയാക്കി
പുറത്തേയ്ക്കു നല്കുന്നു.
സബ്സ്റ്റേഷനിൽ
നിന്നുള്ള ആക്സിലറി സ്രോതസ്സിൽ
നിന്നാണ് റെക്ടിഫയർ അതിനാവശ്യമായ
എ.സി
വൈദ്യുതിയെടുക്കുന്നത്.
വിവിധ
കാരണങ്ങളാൽ അതു മുടങ്ങാൻ
സാധ്യതയുണ്ട്.
എന്നാൽ
ഒരു കാരണവശാലും സബ്സ്റ്റേഷനിലെ
ഡി.സി
മുടങ്ങിക്കൂടാ.
അതിനാൽ
റെക്ടിഫയറിന്റെ ഔട്ട്പുട്ടിനു
സമാന്തരമായി തത്തുല്യ
വോൾട്ടതയുള്ള ബാറ്ററി സംവിധാനം
സ്ഥാപിയ്ക്കുന്നു.
റീ
ചാർജ്ജ് ചെയ്യാവുന്ന ബാറ്ററിയാണ്
സ്ഥാപിയ്ക്കുക.
സ്റ്റേഷനിൽ
ആക്സിലറി സപ്ലേ ഉള്ളപ്പോൾ
ബാറ്ററി റെക്ടിഫയറിൽ നിന്നും
ചാർജ്ജു ചെയ്യപ്പെടുകയും,
അതു
മുടങ്ങുകയോ റെക്ടിഫയർ
ഓഫായിരിയ്ക്കുകയോ ചെയ്യുന്ന
പക്ഷം സ്റ്റേഷനാവശ്യമായ
ഡി.സി
ബാറ്ററി നല്കുകയും ചെയ്യുന്നു.
ബാറ്ററിയെ
ചാർജ്ജു ചെയ്യാനായി റെക്ടിഫയർ
ഉപയോഗിയ്ക്കുന്നതിനാൽ അതിനെ
സാധാരണഗതിയിൽ ബാറ്ററി ചാർജ്ജർ
എന്നു പറയുന്നു.
അതിനാൽ
ബാറ്ററി ചാർജ്ജറിനു രണ്ടു
ധർമ്മങ്ങളാണുള്ളത്.
സ്റ്റേഷനിൽ
ആക്സിലറി സപ്ലേ ഉള്ളപ്പോൽ
അത് സ്റ്റേഷന് ആവശ്യമായ
ഡി.സി
നല്കുന്നു.
കൂടാതെ
അടിയന്തിരഘട്ടത്തിലേയ്ക്കായി
ബാറ്ററി ചാർജ്ജ് ചെയ്യുകയും
ചെയ്യുന്നു.
സ്റ്റേഷനിൽ
ലഭ്യമായ എ.സി
വൈദ്യുതിയെ (
മൂന്നു
ഫേസ്,
400 വോൾട്ട്)
ബാറ്ററി
ചാർജർ സ്റ്റെപ്ഡൗൺ (Step down)
ചെയ്തശേഷം
ഡി.സിയാക്കി
മാറ്റുന്നു.
ഈ
ഡി.സി.
സബ്സ്റ്റേഷന്റെ
പ്രവർത്തനത്തിനായി നല്കുകയും,
അതോടൊപ്പം
backup
ബാറ്ററിയെ
ചാർജ്ജ് ചെയ്യുകയും ചെയ്യുന്നു.
ഏതെങ്കിലും
കാരണവശാൽ സ്റ്റേഷനിലെ എ.സി.
സ്രോതസിൽ
നിന്നുള്ള വൈദ്യുതി നിലയ്ക്കുകയോ,
ബാറ്ററി
ചാർജ്ജറിന് എന്തെങ്കിലും
തകരാറുണ്ടാകുകയോ ചെയ്യുന്ന
പക്ഷം ബാറ്ററി ആവശ്യമായ ഡി.സി.
നല്കുന്നു.
അങ്ങനെ
സ്റ്റേഷന്റെ പ്രവർത്തനത്തിനാവശ്യമായ
ഡി.സി.
മുടക്കം
കൂടാതെ ലഭ്യമാക്കുന്നു.
ഏതൊക്കെ
ഉപകരണങ്ങൾക്കാണ് ഡി.സി.
ആവശ്യമായിട്ടുള്ളത്?
സബ്സ്റ്റേഷനിലെ
ഒട്ടുമിയ്ക്ക നിയന്ത്രണ,
സംരക്ഷണ
ഉപകരണങ്ങളും (control
and protection equipment) ഡി.സിയിലാണ്
പ്രവർത്തിയ്ക്കുന്നത്.
ട്രാൻസ്ഫോർമറുകളുടേയും,
ഫീഡറുകളുടേയുമെല്ലാം
സംരക്ഷണ റിലേകൾ,
സർക്യൂട്ട്
ബ്രേക്കറുകളും അവയുടെ നിയന്ത്രണ
പരിപഥങ്ങളും,
അലാമുകളും,
സൂചകവിളക്കുകളും,
സെമാഫോറുകളും
മറ്റു സൂചക ഉപകരണങ്ങളും,
സ്പ്രിങ്ങ്
ചാർജ്ജിങ്ങ് മോട്ടോറുകൾ,
ഐസൊലേറ്ററുകൾ,
ഏർത്തിങ്ങ്
സ്വിച്ചുകൾ മുതലായവയുടെ
നിയന്ത്രണ പരിപഥങ്ങൾ,
ആശയവിനിമയ
സംവിധാനങ്ങൾ,
സ്റ്റേഷനിലെ
അടിയന്തിര വെളിച്ചത്തിനായുള്ള
വിളക്കുകൾ (
Emergency lighting system).
മുതലായവ
പൂർണ്ണമായും സ്റ്റേഷൻ ഡി.സി
യിലാണ് പ്രവർത്തിയ്ക്കുന്നത്.
അതിനാൽ
സബ്സ്റ്റേഷനുകളിൽ ഡി.സി.
വൈദ്യുതി
ഒരു കാരണ വശാലും മുടങ്ങിക്കൂടാ.
അതിനായിട്ടാണ്
ചാർജ്ജറിനോടൊപ്പം വലിയ ഒരു
ബാറ്ററി സംവിധാനവും
സ്ഥാപിയ്ക്കുന്നത്.
ബാറ്ററി ചാർജ്ജർ (Battery Charger)
സബ്സ്റ്റേഷനിലേയ്ക്കാവശ്യമായ
ഡി.സി.
ലഭ്യമാക്കുന്നത്
ബാറ്ററി ചാർജ്ജറാണ്.
അതോടൊപ്പം
തന്നെ ചാർജ്ജർ ഒരു ബാറ്ററിയേയും
ചാർജ്ജ് ചെയ്യുന്നുണ്ട്.
സബ്സ്റ്റേഷനാവശ്യമായ
വോൾട്ടേജ് 110
വോൾട്ടാണെങ്കിലും
( വേറെ
വോൾട്ടതയുള്ളിടത്ത് അതുപോലെ)
ബാറ്ററിയെ
ചാർജ്ജ് ചെയ്യാൻ അതു മതിയാകില്ല.
സ്റ്റേഷൻ
വോൾട്ടേജ് 110
വോൾട്ട്
ആണെങ്കിൽ ബാറ്ററിയും 110
വോൾട്ടേജിന്റേതായിരിയ്ക്കും.
അതിനാൽ
ബാറ്ററിയെ ചാർജ്ജ് ചെയ്യുന്നതിനായി
123
വോൾട്ടെങ്കിലും
ആവശ്യമാണ്.
അതുകൊണ്ട്
തന്നെ സാധാരന സമയങ്ങളിൽ
ചാർജറിന്റെ ഔട്ട്പുട്ട്
വോൾട്ടേജ് 123
വോൾട്ടെങ്കിലുമുണ്ടാകും.(
ഫ്ലോട്ട്
ചാർജ്ജിങ്ങ് ,
ബൂസ്റ്റ്
ചാർജ്ജിങ്ങ് എന്നിങ്ങനെ
രണ്ടുതരം രീതിയിലാണ് ബാറ്ററി
ചാർജ്ജ് ചെയ്യപ്പെടുക.
ബാറ്ററി
വളരെക്കാലം ഉപയോഗത്തിലില്ലാതിരുന്നിട്ട്
പിന്നീട് ഉപയോഗിയ്ക്കേണ്ടി
വരുമ്പോഴോ,
ആദ്യത്തെ
ചാർജ്ജിങ്ങിനോ ഒക്കെ ബൂസ്റ്റ്
ചാർജ്ജിങ്ങാണു നടത്തുക.
എന്നാൽ
പൂർണ്ണമായും ചാർജ്ജായ ബാറ്ററി
അടിയന്തിര ആവശ്യത്തിലേയ്ക്കായി
അതിന്റെ പൂർണ്ണ ചാർജ്ജിങ്ങ്
അവസ്ഥയിൽ നില നിർത്താനുപയോഗിയ്ക്കുന്ന
ചാർജ്ജിങ്ങാണ് ഫ്ലോട്ട്
ചാർജ്ജിങ്ങെന്നുപറയുന്നത്.
ഫ്ലോട്ട്
ചാർജ്ജിങ്ങിന് 110
വോൾട്ട്
ബാറ്ററി സ്ംവിധാനത്തിന്
ഏകദേശം 123
~ 125 വോൾട്ട്
വേണ്ടി വരുമ്പോൾ(
കുറഞ്ഞ
ചാർജിങ്ങ് കരണ്ടു മതിയാകും)
ബൂസ്റ്റ്
ചാർജ്ജിങ്ങിന് ഏതാണ്ട് 150
വോൾട്ട്
( കൂടിയ
ചാർജ്ജിങ്ങ് കരണ്ടും)
വേണ്ടിവരും.
അതിനാൽ
ബാറ്ററി ചാർജർ ഇത്രയും വോൾട്ടേജ്
നല്കുവാൻ പര്യാപ്തമായിരിയ്ക്കണം.
പഴയകാല
ബാറ്ററി ചാർജ്ജറുകൾ സാധാരണ
ഡയോഡുകൾ മാത്രമുപയോഗിയ്ക്കുന്നവയായിരുന്നു.
അവയുടെ
വോൾട്ടേജും കരണ്ടും തനിയെ
നിയന്ത്രിയ്ക്കപ്പെടുമായിരുന്നില്ല.
ബാറ്ററി
ചാർജ്ജാകുന്നതനുസരിച്ച്
കരണ്ടിലും വോൾട്ടേജിലുമൊക്കെ
വരുന്ന മാറ്റത്തെ മാനുഷികമായ
(Manual)
ഇടപെടലിലൂടെയേ
മാറ്റാൻ സാധിയ്ക്കുമായിരുന്നുള്ളൂ.
വേരിയാക്കുകളുടേയും
(Variac)
ബക്ക്ബൂസ്റ്റ്
ട്രാൻസ്ഫോർമറുകളുടേയും
(Buck-boost
transformers) സഹായത്താലാണിവ
വോൾട്ടേജ് നിയന്ത്രണം
സാധ്യമാക്കിയിരുന്നത്.
സെർവോ
(Servo)
സംവിധാനത്തോടുകൂടിയ
ചാർജ്ജറുകളാണ് അടുത്ത
തലമുറയായി രംഗപ്രവേശനം
ചെയ്തത്.
ഇവയിലെ
റെക്ടിഫയറുകൾ സാധാരണ
ഡയോഡുകളുപയോഗിയ്ക്കുന്നവയാണെങ്കിലും,
സെർവോമോട്ടോറുകളുടെ
സഹായത്താൽ വോൾട്ടേജിന്റേയും
കരണ്ടിന്റേയും നിയന്ത്രണം
തനിയേ നടത്തുവാൻ ശേഷിയുള്ളവയായിരുന്നു.
ഇവ.
എന്നാൽ
അടിയന്തിര ഘട്ടങ്ങളിൽ വളരെ
വേഗം പ്രവർത്തിയ്ക്കാനിവയ്ക്കാകില്ല.
ഇത്തരം
ചാർജ്ജറുകൾ ഇന്നും
ഉപയോഗിയ്ക്കുന്നുണ്ട്.
എസ്.സി.ആർ
(SCR)
അഥവാ
സിലിക്കൺ കൺട്രോൾഡ് റെക്ടിഫയറുകൾ,
ഐ.ജി.ബി.റ്റി
(IGBT)
മുതലായവ
ഉപയോഗിയ്ക്കുന്നവയാണ് പുതു
തലമുറ ചാർജ്ജറുകൾ.
ഇവയ്ക്ക്
ബക്ക് ബൂസ്റ്റ് ട്രാൻസ്ഫോർമറുകളുടെ
ആവശ്യമില്ല.
മാത്രവുമല്ല
ഇവയുടെ പ്രവർത്തനവേഗവും
കൃത്യതയും മികച്ചതാണ്.
SCR കളുടെ
ഫയറിങ്ങ് ആംഗിൾ (Firing
angle) മൈക്രോപ്രോസസ്സറുകളുടെ
സഹായത്താൽ നിയന്ത്രിച്ച്
വളരെ കൃത്യമായ വോൾട്ടേജും
കരണ്ടും ലഭ്യമാക്കുന്നു.
ഡിസി.
സംവിധാനത്തെ
ഓവർലോഡ്,
ഷോർട്ട്
സർക്യൂട്ട്,
എർത്ത്ലീക്ക്
മുതലായവയിൽ നിന്നും ചാർജ്ജർ
സംരക്ഷിയ്ക്കുന്നു.
ബാറ്ററി (Battery)
ഒന്നിലധികം
വൈദ്യുത സെല്ലുകളുടെ (Electric
cells) ഒരു
ശൃംഖലയെയാണ് ബാറ്ററി അഥവാ
ബാറ്ററിബാങ്ക് എന്നു പറയുന്നത്.
സാധാരണ
ഗതിയിൽ ലെഡ് ആസിഡ് സെല്ലുകളാണ്
(Lead
Acid Cells) ബാറ്ററിബാങ്കിൽ
ഉപയോഗിയ്ക്കുന്നത്.
റീചാർജ്ജ്
ചെയ്യാവുന്നവയാണ് ഇത്തരം
ബാറ്ററികൾ.
താരതമ്യേന
കൂടിയ വോൾട്ടേജ്,
കുറഞ്ഞ
വിലയും പരിപാലനചെലവും,
മിയ്ക്കവാറും
സാഹചര്യങ്ങളിൽ
മികച്ച പ്രവർത്തനം മുതലായ
കാര്യങ്ങൾ പരിഗണിച്ചാണ്
സ്റ്റേഷൻ ബാറ്ററിയ്ക്കായി
ലെഡ് ആസിഡ് സെല്ലുകൾ
ഉപയോഗിയ്ക്കുന്നത്.
ഒരു
സെല്ലിന്റെ വോൾട്ടേജ് 2
വോൾട്ട്
ആയതിനാൽ ആവശ്യമായ 110
വോൾട്ട്
ലഭിയ്ക്കാനായി 55സെല്ലുകൾ
ശ്രേണിയായി (Series)
ഘടിപ്പിച്ചാണ്
ബാറ്ററി ബാങ്ക് നിർമ്മിയ്ക്കുക
( 48
വോൾട്ടിന്
24
സെൽ,220
വോൾട്ടിന്
110 സെൽ
എന്നിങ്ങനെ).
ബാറ്ററി
നമ്മുടെ ചാർജറിന്റെ ഔട്ട്പുട്ടിനു
സമാന്തരമായി ഘടിപ്പിയ്ക്കുന്നു.
രാസപ്രവർത്തരത്തിലൂടെ
വൈദ്യുതി ലഭ്യമാക്കുന്ന
ഉപകരണങ്ങളാണ് വൈദ്യുത
സെല്ലുകൾ.
രണ്ടു
വ്യത്യസ്ത ഇലക്ട്രോടുകൾ
(Electrodes)
ഒരു
ഇലക്ട്രോലൈറ്റിൽ (electrolyte)
മുക്കി
വയ്ക്കുമ്പോൾ ഇലക്ട്രോലൈറ്റും
ഇലക്ട്രോടുകളും തമ്മിൽ
രാസപ്രവർത്തനം നടക്കുകയും
ഇലക്ട്രോഡുകളിൽ വോൾട്ടേജുണ്ടാകുകയും
ചെയ്യും.
ഡി.സി
വോൾട്ടേജാണ് സെല്ലുകളിൽ
ഉണ്ടാകുന്നത്.
പോസിറ്റീവ്
വോൾട്ടേജിലുള്ള ഇലക്ട്രോടിനെ
ആനോഡ് (Anode)
എന്നും
നെഗറ്റീവിനെ കാഥോഡ് (cathode)
എന്നും
പറയും.
ആനോഡിനേയും
കാഥോഡിനേയും തമ്മിൽ ഒരു
ചാലകമുപയോഗിച്ചു ബന്ധിപ്പിച്ചാൽ
അതിലൂടെ കരണ്ടൊഴുകുകയും
ചെയ്യുന്നു.
സെല്ലുകളെ
അവയുടെ രീതിയനുസരിച്ച്
പ്രധാനമായും രണ്ടായി തരം
തിരിയ്ക്കാം,
1, പ്രാഥമിക സെല്ലുകൾ (Primary Cells)
2, ദ്വിതീയ സെല്ലുകൾ ( Secondary Cells)
റീചാർജ്ജ്
ചെയ്യാൻ കഴിയാത്ത സെല്ലുകളാണ്
പ്രാഥമിക സെല്ലുകൾ.
ഇവയിലെ
ആക്റ്റീവ് വസ്തുക്കൾ (ആനോഡ്,
കാഥോഡ്,
ഇലക്ട്രോലൈറ്റ്)
എന്നിവ
തമ്മിൽ രാസപ്രവർത്തനം നടന്ന്
പുറമേയ്ക്ക് വൈദ്യുതി
ലഭ്യമാക്കുന്നു.
എന്നാൽ
ഇവയിലെ രാസ പ്രവർത്തനഫലമായി
ആക്ടീവ് വസ്തുക്കൾ തീരുമ്പോൾ
ഇത്തരം സെല്ലിന്റെ ആയുസ്സും
തീരുന്നു.
ഈ
സെല്ലുകളിലെ രാസപ്രവർത്തനം
ഒരു ദിശയിൽ മാത്രം നടക്കുന്നതിനാൽ
ഇവ റിചർജ്ജ് (Recharge)
ചെയ്ത്
പുനരുപയോഗിയ്ക്കാനാവില്ല.
സാധാരണ
നിത്യോപയോഗത്തിലുള്ള ഡ്രൈസെൽ
(Dry cell)
പ്രാഥമിക
സെല്ലിനൊരു നല്ല ഉദാഹരണമാണ്.
റിചാർജ്
ചെയ്ത് വീണ്ടും വീണ്ടും
ഉപയോഗിയ്ക്കാവുന്നവയാണ്
ദ്വിതീയ സെല്ലുകൾ (Secondary
cells). ഇവയിലെ
ആക്ടിവ് വസ്തുക്കളുടെ
രാസപ്രവർത്തനം ഇരു ദിശയിലും
നടക്കാവുന്നതാണ്.
അതായത്
പുറത്തേയ്ക്ക് വൈദ്യുതിയെടുക്കുമ്പോൾ
ആക്ടീവ് വസ്തുക്കൾ പ്രവർത്തിച്ച്
സെൽ ഡിസ്ചാർജ്ജാകുകയും,
അകത്തേയ്ക്ക്
വൈദ്യുതി നല്കിയാൽ സെൽ ചാർജ്ജായി
ആക്ടിവ് വസ്തുക്കൾ
പുന:സൃഷ്ടിയ്ക്കപ്പെടുകയും
ചെയ്യും.
അതിനാൽ
ഇത്തരം സെല്ലുകളിൽ വൈദ്യുതി
രാസോർജ്ജമായി ശേഖരിച്ചു
വയ്ക്കാവുന്നതും ആവശ്യാനുസരണം
പുനരുപയോഗിയ്ക്കാവുന്നതുമാണ്.
ദ്വീതീയ
സെല്ലുകൾ പ്രധാനമായും രണ്ടു
തരത്തിലുണ്ട്.
അവ
1,
ആൽകലൈൻ
സെല്ലുകൾ (Alkaline
Cells)
2,
ലെഡ്
ആസിഡ് സെല്ലുകൾ (Lead
Acid Cells)
എന്നിവയാണ്.
1, ആൽകലൈൻ സെല്ലുകൾ (Alkaline Cells)
ഇവയിൽ
ഇലക്ട്രോലൈറ്റ് എന്നത്
ഏതെങ്കിലും ആൽകലി (
Alkali) ആയിരിയ്ക്കും.
ഇവയ്ക്ക്
താരതമ്യേന കുറഞ്ഞവലിപ്പമാണുള്ളത്.
എന്നാൽ
സെല്ലിന്റെ വോൾട്ടേജ് ലെഡ്
ആസിഡ് സെല്ലിനെ അപേക്ഷിച്ച്
കുറവാണ് (1.2
വോൾട്ട്),
ഇവ
തണുത്ത കാലാവസ്ഥകളിൽ കുറഞ്ഞ
പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
വളരെകുറച്ച്
സമയത്തേയ്ക്കാണെങ്കിൽ പോലും
വളരെ വലിയ അളവിലുള്ള ഡിസ്ചാർജ്ജ്
നല്കാനിവയ്ക്കാകില്ല.
മാത്രവുമല്ല
വിലയും താരതമ്യേന കൂടുതലാണ്.
താരതമ്യേന
കുറഞ്ഞ വലുപ്പവും,
ദ്രാവകരൂപത്തിലുള്ള
ഇലക്ട്രോലൈറ്റുപയോഗിയ്ക്കാത്തതും
കാരണം ഇത്തരം സെല്ലുകൾ മൊബൈൽഫോൺ,
ക്യാമറ
തുടങ്ങിയ കൊണ്ടൂനടക്കാവുന്ന (portable)
ഉപകരണങ്ങളിൽ
വ്യാപകമായുപയോഗിയ്ക്കുന്നു.
എന്നാൽ
സബ്സ്റ്റേഷനുകളിലും,
പവർപ്ലാന്റുകളിലും
സ്റ്റാന്റ്ബൈ ബാറ്ററിയ്ക്കായി
ഇവ സാധാരണയായി ഉപയോഗിയ്ക്കാറില്ല.
ഉദാഹരണം
:-
നിക്കൽ
കാഡ്മിയം സെൽ,
നിക്കൽ
അയൺ സെൽ
2,ലെഡ് ആസിഡ് സെൽ (Lead Acid cell)
സ്റ്റാന്റ്
ബൈ ബാറ്ററികൾ,
ഇൻവെർട്ടർ,
വാഹനങ്ങൾ
തുടങ്ങിയവയ്ക്ക് വ്യാപകമായി
ഉപയോഗിയ്ക്കുന്നത് ലെഡ്
ആസിഡ് സെല്ലുകളാണ്.
അടിസ്ഥാനപരമായി
ഒരു കണ്ടയ്നറിൽ
നിറച്ചിട്ടുള്ളഇലക്ട്രോലൈറ്റിൽ
മുക്കിവച്ചിരിയ്ക്കുന്ന
രണ്ട് ഇലക്ട്രോഡ് പ്ലേറ്റുകളാണിത്.
ഇലക്ട്രോലൈറ്റ്
നേർപ്പിച്ച സൾഫ്യൂരിക്
ആസിഡാണ്.
പോസിറ്റീവ്
ഇലക്ട്രോഡ് അഥവാ ആനോഡ് ലെഡ്
പെറോക്സൈഡും (Lead
peroxide - PbO2), നെഗറ്റീവ്
പ്ലേറ്റ് അഥവാ കാഥോഡ് മൃദു
ലെഡുമാണ് (Spongy
lead -Pb). ഇലക്ട്രോഡുകൾ
ഫലകരൂപത്തിലുള്ളതായതിനാൽ
(Plate)
ഇലക്ട്രോഡുകളെ
പ്ലേറ്റുകൾ എന്നു പറയുന്നു.
ആസിഡുമായി
പ്രതിപ്രവർത്തിയ്ക്കാത്ത
ഒരു പാത്രത്തിൽ ആസിഡ് നിറച്ച
അവയിൽ പ്ലേറ്റുകൾ ഇറക്കിവയ്ക്കുന്നു.
പ്ലേറ്റുകൾ
തമ്മിൽ മുട്ടതിരിയ്ക്കാൻ
അവയ്ക്കിടയ്ക്ക് സെപറെറ്ററുകൾ
(Separators)
എന്ന
പേരു വളരെ കനം കുറഞ്ഞ ഒരു
പാളിയും സ്ഥാപിയ്ക്കുന്നു.
സെപറെറ്റർ
വൈദ്യുതികടത്തിവിടാത്ത
വസ്തുവായിരിയ്ക്കും
സെൽ
പൂർണ്ണമായും ചാർജ്ജായിരിയ്ക്കുമ്പോൾ
അതിന്റെ ഔട്ട്പുട്ട് വോൾട്ടേജ്
2.2
വോൾട്ട്
ആയിരിയ്ക്കും.
എന്നാൽ
പൂർണ്ണമായും ഡിസ്ചാർജ്ജായിരിയ്ക്കുമ്പോൾ
1.8
വോൾട്ടുവായിരിയ്ക്കും.
ഒരു
സെല്ലിന്റെ റേറ്റഡ് വോൽട്ടേജ്
2
വോൾട്ടാണ്.
സെൽ
പൂർണ്ണമായി ചാർജ്ജായിരിയ്ക്കുമ്പോൾ
പോസിറ്റീവ് പ്ലേറ്റ് ലെഡ്
പെറോക്സൈഡാണെന്നു പറഞ്ഞല്ലോ.
സെൽ
ഡിസ്ചാർജാകുമ്പോൽ ഇല്ക്ട്രോഡുകളും
ഇലക്ട്രോലൈറ്റുകളും തമ്മിൽ
പ്രവർത്തിച്ച് രാസോർജ്ജത്തെ
വൈദ്യുതോർജ്ജമാക്കി മാറ്റുന്നു.
ഈ
സമയത്ത് ഇലക്ട്രോഡുകൾ
ഇലക്ട്രോലൈറ്റുമായി രാസപ്രവർത്തനം
നടത്തി ലെഡ് സൾഫേറ്റായി
മാറുന്നു.
ചാർജ്ജാകുമ്പോൾ
ഈ പ്രവർത്തനം വിപരീത ദിശയിൽ
നടക്കുകയും ഇലക്ട്രോഡുകൾ
പൂർവ്വസ്ഥിതി പ്രാപിയ്ക്കുകയും
ചെയ്യും.
ലെഡ്
ആസിഡ് സെല്ലിൽ നടക്കുന്ന
അടിസ്ഥാന രാസപ്രവത്തനം
താഴെക്കാണിച്ചിരിയ്ക്കുന്നു.
ഡിസ്ചാർജ്ജാകുമ്പോൾ
(Positive
plate)PbO2+(negative
plate)Pb+(Electrolyte)H2SO4
=
(Positive
plate)PbSO4+(negative
plate)PbSO4+(Electrolyte)H2SO4+H2O
ചാർജാകുമ്പോൾ
Positive
plate)PbSO4+(negative
plate)PbSO4+(Electrolyte)H2SO4+H2O
=(Positive
plate)PbO2+(negative
plate)Pb+(Electrolyte)H2SO4
ഡിസ്ചാർജാകുമ്പോൾ
പോസിറ്റീവ് ഇലക്ട്രോഡും
നെഗറ്റീവ് ഇലക്ട്രോഡും
ആസിഡുമായി പ്രവത്തിച്ച്
രണ്ടും ലെഡ് സൾഫേറ്റാകുന്നു.
അതോടൊപ്പം
ഇലക്ട്രോലൈറ്റിൽ ജലാംശം
വർദ്ധിയ്ക്കുകയും ഇലക്ട്രോലൈറ്റിന്റെ
സ്പെസിഫിക് ഗ്രാവിറ്റി(Specific
gravity) കുറയുകയും,
നിരപ്പ്
കൂടുകയും ചെയ്യും.
ചാർജാകുമ്പോൾ
വിപരീതമായും നടക്കും.
അടിസ്ഥാനപരമായി
ഒരു സെല്ലിന് ഒരു പോസിറ്റീവ്
പ്ലേറ്റും ഒരു നെഗറ്റീവ്
പ്ലേറ്റും,
അവയ്ക്കിടയിൽ
ഒരു സെപറേറ്ററും ചേർത്ത്
ഇലക്ട്രോലറ്റിൽ ഇറക്കിവച്ചാൽ
മതിയാകും.
എന്നാൽ
സെല്ലിന്റെ ഔറ്റ്പുട്ട് ശേഷി
(
കറണ്ട്)
വർദ്ധിപ്പിയ്ക്കാനായി
ഒരു സെല്ലിനുള്ളിൽ തന്നെ
ഒന്നിലധികം പോസിറ്റീവ്,
നെഗറ്റീവ്
പ്ലേറ്റുകളുണ്ടാകും.
പോസിറ്റീവ്
പ്ലേറ്റുകൾ പരസ്പരവും,
നെഗറ്റീവ്
പ്ലേറ്റുകൾ പരസ്പരവും ലെഡ്
ദണ്ഡുപയോഗിച്ചു സമാന്തരമായി
ബന്ധിപ്പിയ്ക്കും.
ഒരു
സെല്ലിന്റെ പരിച്ഛേദം
താഴെക്കൊടുക്കുന്നു.
സെല്ലിന്റെ ശേഷി ( Cell Capacity)
സെല്ലിന്റെ
ശേഷി സാധാരണഗതിയിൽ ആമ്പിയർ
മണിക്കൂറിലാണ് (Ampere
hour- AH) പ്രസ്താവിയ്ക്കുന്നത്.
ഒരു
നിശ്ചിതമായ അളവ് കരണ്ട്
എത്രമണിയ്ക്കൂർ പുറത്തേയ്ക്കു
നല്കാനാവും (
ടെർമിനൽ
വോൾട്ടേജ് 1.85
ൽ
കുറയാതെ)
എന്നതാണ്
ആമ്പിയർ അവർ കൊണ്ടുദ്ദേശിയ്ക്കുന്നത്.
ഉദാഹരണത്തിന്
ഒരു സെല്ലിന് 10
ആമ്പിയർ
കരണ്ട് 10
മണിക്കൂർ
നേരത്തേയ്ക്ക് നല്കാനാകുമെന്നിരിയ്ക്കട്ടെ
അപ്പോൾ സെല്ലിന്റെ കപാസിറ്റി
എന്നത് 10
ആമ്പിയർX10
മണിക്കൂർ
= 100
ആമ്പിയർ
അവർ (AH)ആയിരിയ്ക്കും.
പത്തുമണിക്കൂർ
കൊണ്ട് പൂർണ്ണമായും ഡിസ്ചാർജാകാവുന്ന
കരണ്ട് X
10 മണിക്കൂർ
ആണ് സാധാരണഗതിയിൽ കണക്കാക്കാറുള്ളത്.
അതായത്
100 Ah
ശേഷിയുള്ള
സെല്ലിന് 10
ആമ്പിയർ
10
മണിക്കൂർ
നേരത്തേയ്ക്ക നല്കാനാകും.
എന്നാൽ
50
ആമ്പിയർ
കരണ്ട് 2
മണിക്കൂർ
നേരത്തേയ്ക്ക് നല്കാനാകില്ല.
സ്റ്റേഷൻ
ബാറ്ററിയിൽ സെല്ലുകൾ ശ്രേണിയായി
ഘടിപ്പിയ്ക്കുന്നതിനാൽ ആകെ
ബാറ്ററിയുടെ Ah
ശേഷിയെന്നത്
ഒരു സെല്ലിന്റെ ശേഷിയായിരിയ്ക്കും.
( സെല്ലുകൾ
സമാന്തരമായി ഘടിപ്പിച്ചാൽ
Ah ശേഷി
കൂടും,
എന്നാൽ
ആകെ ബാറ്ററി വോൾട്ടേജ് 2
വോൾട്ടായി
നിക്കും)
വിവിധതരം
ബാറ്ററികൾ ഉപയോഗമനുസരിച്ച്
യൂണിറ്റ്
ബാറ്ററി
സബ്സ്റ്റേഷൻ
ബാറ്ററി
പവർ
ലൈൻ കരിയർ കമ്മൂണിക്കേഷൻ
യു.പി.എസ്
/
ഇൻവെർട്ടർ
വാഹങ്ങളിലെ
ബാറ്ററി
യൂണിറ്റ്
ബാറ്ററി
സ്റ്റേഷൻ
മൊത്തത്തിൽ സ്ഥാപിയ്ക്കുന്ന
ബാറ്ററി കൂടാതെ അതീവ ശ്രദ്ധ
വേണ്ട ഉപകരണങ്ങൾക്കായി
സ്ഥാപിയ്ക്കുന്നവയാണിവ.
ഉദാഹരണത്തിന്
അടിയന്തിര എണ്ണപമ്പ്,
കൂളിങ്ങ്
വാട്ടർ പമ്പ് മുതലായവയ്ക്കുള്ളവ
സബ്സ്റ്റേഷൻ
ബാറ്ററി
സബ്സ്റ്റേഷന്റെ
ഡി.സി.
സംവിധാനത്തിനു
താങ്ങായി സ്ഥാപിയ്ക്കുന്നവ.
അടിയന്തിര
സമയത്ത് ആവശ്യമായ അളവിൽ
വൈദ്യുതി നല്കാനയി ഇവ
പര്യാപ്തമായിരിയ്ക്കണം.
പി.എൽ.സി.സി.
(PLCC)ബാറ്ററി
ഇതും
സ്റ്റേഷൻ ബാറ്ററി പോലെതന്നെ.
വോൾട്ടേജ്
കുറവായിരിയ്ക്കുമെന്നു
മാത്രം
യു.പി.എസ്./ഇൻവെർട്ടർ
ബാറ്ററി
നിരന്തരരമായ
ചാർജ്ജിങ്ങ് ഡിസ്ചാർജ്ജിങ്ങ്
പ്രവൃത്തിക്കൾക്കുപയുക്തമായിരിയ്ക്കണം
ഇത്തരം ബാറ്ററികൾ
വാഹങ്ങളിലെ
ബാറ്ററികൾ
വാഹനങ്ങളിലെ
സ്റ്റാർട്ടിങ്ങ്,
ലൈറ്റിങ്ങ്,
ഇഗ്നിഷൻ
എന്നീ ആവശ്യങ്ങൾക്കായുള്ള
ബാറ്ററി.
ബാറ്ററികൾ നിർമ്മാണ ഘടനയനുസരിച്ച്
ലെഡ്
ആസിഡ് സെല്ലുകൾ അടിസ്ഥാനപരമായി
ഒരേഘടയുള്ളവയാണെങ്കിലും
വിവിധ ആവശ്യങ്ങൾക്കനുസരിച്ച്
സെല്ലുകൾ പലതരത്തിൽ ഘടനയുള്ളവയുണ്ട്.
അവ
ഫ്ലാറ്റ്
പേസ്റ്റഡ് (Flat
pasted)
ടൂബുലർ
(
Tubular)
വി.ആർ.എൽ.എ
(Valve
regulated Lead Acid - VRLA)
പ്ലാന്റേ
(Plante)
എന്നിവയാണ്.
പോസിറ്റീവ്
പ്ലേറ്റിന്റെ നിർമ്മാണഘടനയാണ്
സെല്ലുകൾ തമ്മിലുള്ള പ്രധാന
വ്യത്യാസം
ഫ്ലാറ്റ് പേസ്റ്റഡ് (Flat pasted)
ലെഡ്
ആസിഡ് സെല്ലുകളുടെ പോസിറ്റീവ്
പ്ലേറ്റ് എന്നത് ലെഡ് പെറോക്സൈഡും
നെഗറ്റീവ് പ്ലേറ്റ് മൃദു
ലെഡും ആണല്ലോ.
ഇവ
രണ്ടും വളരെ ദുർബലമായ
വസ്തുക്കളാണ്.
അതിനാൽ
സെൽ പ്ലേറ്റുകൾ നിർമ്മിയ്ക്കുമ്പോൾ
അവ ബലമായി നില്ക്കുവാനായി
മറ്റു താങ്ങുകൾ (Supports)
ആവശ്യമാണ്.
അതിനായി
കാരീയത്തിന്റെ ഒരു കൂട്ടുലോഹം
(Lead
alloy) കൊണ്ടു
നിർമ്മിച്ച ഒരു ഗ്രിഡ് (Grid)
ഉപയോഗിയ്ക്കുന്നു.
( ചിത്രം
കാണുക)
ഈ
ഗ്രിഡിലേയ്ക്ക് ആക്ടീവ്
വസ്തുക്കൾ മർദ്ദമുപയോഗിച്ച്
തേച്ച് പിടിപ്പിച്ചാണ്
പ്ളേറ്റുകൾ നിർമ്മിയ്ക്കുന്നത്.
ഇത്തരം
പ്ലേറ്റുകളേ ഫ്ലാറ്റ് പേസ്റ്റഡ്
ടൈപെന്നു പറയും.
പ്ലേറ്റിന്റെ
ആന്തരികമായുള്ള ഗ്രിഡ്
പ്ലേറ്റിനാവശ്യമായ ബലം
നല്കുന്നതോടൊപ്പം കരണ്ട്
കടത്തിവിടാനും സഹായിയ്ക്കുന്നു.
ഫ്ലാറ്റ്
പേസ്റ്റഡ് സെല്ലിൽ പോസിറ്റീവ്
പ്ലേറ്റും നെഗറ്റീവ് പ്ലേറ്റും
ഫ്ലാറ്റ് പേസ്റ്റഡ് ടൈപ്പാണ്.
വഹനങ്ങളിലെ
സ്റ്റാർട്ടിങ്ങ് ,ലൈറ്റിങ്ങ്,
ഇഗ്നിഷൻ
എന്നീ ആവശ്യങ്ങൾക്കായി ഇത്തരം
സെല്ലുകളുപയോഗിയ്ക്കുന്നു.
ലെഡ് നിർമ്മിതമായ ഗ്രിഡ് |
ഗ്രിഡിൽ ആക്ടീവ് വസ്തു ( PbO2/Pb) തേച്ചു പിടിപ്പിച്ച് പ്ലേറ്റ് നിർമ്മിച്ചിരിയ്ക്കുന്നു |
വി.ആർ.എൽ.എ (Valve regulated Lead Acid - VRLA)
ഇത്തരം
ബാറ്ററികളും ഫ്ലാറ്റ് പേസ്റ്റഡ്
ടൈപ്പാണ്.
പക്ഷേ
ഇതിലെ ഇലക്ട്രോലൈറ്റ്
ദ്രാവകരൂപത്തിലായിരിയ്ക്കില്ല.
പകരം
സ്പോഞ്ച്പോലുള്ള വസ്തുക്കളിൽ
ശേഖരിച്ചരൂപത്തിലായിരിയ്ക്കും.
ഇവ
പ്ലേറ്റുകൾക്കിടയിൽ
സ്ഥാപിയ്ക്കുന്നതിനാൽ
പ്ലേറ്റുകളും ഇലക്ട്രോലറ്റും
എപ്പോഴും ബന്ധത്തിലുണ്ടാകും.
മാത്രമല്ല
ബാറ്ററി ചാർജ്ജ് ചെയ്യുമ്പോൾ
ഇലക്ട്രോലൈറ്റിലെ ജലാംശം
എല്ലാ ബാറ്ററികളിലും വിഘടിച്ച്
ഹൈഡ്രജനും ഓക്സിജനുമായി
പുറത്തേയ്ക്കു പോകാറുണ്ട്.
ഇത്
സെല്ലുകളിലെ ഇലക്ടോലൈറ്റിന്റെ
അളവ് കുറയാൻ കാരണമാകും.
എന്നാൽ
VRLA യിൽ
സെൽ ബാഹ്യാന്തരീക്ഷത്തിൽ
നിന്നും സീൽ ചെയ്തിരിയ്ക്കുന്നതിനാൽ
ഒക്സിജനും ഹൈഡ്രജനും പുറത്തേയ്ക്കു
പോകാതെ വീണ്ടുംകൂടിച്ചേർന്ന്
ഇലക്ട്രോലറ്റിലെ ജലാംശം
നിലനിർത്തും.
ഏതെങ്കിലും
കരണവശാൽ സെല്ലിനുള്ളിലെ
മർദ്ദം അധികരിച്ചാൽ സെല്ലിലെ
വാൽവ് തനിയെ തുറന്ന് മർദ്ദം
കുറയ്ക്കുന്നതാണ്.
ഇലക്ട്രോലൈറ്റ്
ദ്രാവകരൂപത്തിലല്ലാത്തതിനാൽ
ഇത്തരം സെല്ലുകൾ ഏതു രീതിയ്ക്കും
വയ്ക്കാവുന്നതാണ്.
മാത്രമല്ല
ഹൈഡ്രജൻ ഓക്സിജൻ എന്നിവ
പുറത്തു വിടാത്തതിനാൽ
മറ്റുപകരണങ്ങളോടൊപ്പം
മുറിയ്ക്കുള്ളിൽ
സ്ഥാപിയ്ക്കാവുന്നതുമാണ്.
എന്നാൽ
കൂടിയ താപനിലയിൽ ഇവ പലപ്പോഴും
വളരെപ്പെട്ടന്നു തന്നെ
കേടാകാറുണ്ട്.
കൊണ്ടു
നടക്കാവുന്ന ഉപകരണങ്ങൾ,
യു.പി.എസ്,
സ്റ്റേഷൻ
ബാറ്ററി എന്നിവയ്ക്കുപയോഗിയ്ക്കുന്നു.
ടൂബുലാർ ബാറ്ററി (Tubular)
ബാറ്ററി
( സെൽ)
ചാർജ്
ചെയ്യുമ്പോഴും ഡിസ്ചാർജ്ജ്
ചെയ്യുമ്പോഴുമെല്ലാം അവയുടെ
പ്ലേറ്റുകൾക്ക് രാസമാറ്റത്തോടൊപ്പം
രൂപമാറ്റവുംചെറുതായി വരാറുണ്ട്.
അവ
വികസിയ്ക്കുകയും ചുരുങ്ങുകയും
ചെയ്യും.
നിരന്തരം
ചാർജ്ജിങ്ങ് ഡിസ്ചാർജ്ജിങ്ങ്
ആവശ്യമായി വരുന്ന സെല്ലുകളിൽ
(
ഇൻവെർട്ടർ)
പ്ളേറ്റുകൾ
നിരന്തരം സങ്കോച വികാസങ്ങൾക്കു
വിധേയമാകും.
ഇതുമൂലം
പ്ലേറ്റുകളുടെ ബലം കുറയുകയും
പ്ലേറ്റ് പൊട്ടി ആക്ടീവ്
വസ്തുക്കൾ ഇലക്ട്രോലൈറ്റിൽ
വീഴാനിടയാകും.
ഇതുമൂലം
ബാറ്ററിയുടെ ശെഷി,
ആയുസ്സ്
എന്നിവ കുറയുന്നതോടൊപ്പം
പ്ലേറ്റുകൾ ഷോർട് സർക്യൂട്ടാകുകയും
ചെയ്യും.മാത്രമല്ല
സങ്കോച വികാസങ്ങൾ പ്ലേറ്റുകൾക്കിടയിലുള്ള
സെപറേറ്ററിനെ നാശമാക്കുകയും
ചെയ്യും.
അതിനാൽ
ഫ്ലാറ്റ് പേസ്റ്റഡ് പ്ലേറ്റുകളുള്ള
സെല്ലുകൾ നിരന്തരം ചാർജ്ജിഗ്
ഡിസ്ചാർജ്ജിങ്ങ്
ആവശ്യത്തിനുപയോഗിയ്ക്കുകയില്ല.
പോസിറ്റീവ്
പ്ലേറ്റാണ് കൂടുതൽ സങ്കോച
വികാസങ്ങൾ നേരിടുന്നതെന്നതിനാൽ
പോസിറ്റീവ് പ്ലേറ്റിനെ
പരിഷ്കരിച്ചാണ് ട്യൂബുലാർ
പ്ലേറ്റുണ്ടാക്കിയിരിയ്ക്കുന്നത്.
ഇതിൽ
പോസിറ്റീവ് പ്ലേറ്റിൽ
ചീർപ്പിന്റെ കാലുകൾ പോലെ
ലെഡ് കൊണ്ട് താങ്ങുകളുണ്ടാക്കിയിരിയ്ക്കുന്നു.
ഓരോ
കാലിനു ചുറ്റും ആക്ടീവ്
പോസിറ്റീവ് വസ്തു സ്ഥാപിയ്ക്കുകയും
അതിനെ ചുറ്റി സൂക്ഷ്മസുഷിരങ്ങളുള്ള
കുഴലുകളും സ്ഥാപിയ്ക്കുന്നു.
ഈ
കുഴലുകൾ ആക്ടീവ് വസ്തുക്കൾ
നഷ്ടപ്പെട്ടുപോകാതെ
സംരക്ഷിയ്ക്കുന്നു.
ചിത്രം
കാണുക.
ട്യൂബുലാർ
സെലിന്റെ നെഗറ്റീവ് പ്ലേറ്റ്
സാധാരണ പേസ്റ്റഡ് ആയിരിയ്ക്കും.
ഇൻവെർട്ടർ
ബാറ്ററിയ്ക്കായാണ് ട്യൂബുലാർ
സെല്ലുകളുപയോഗിയ്ക്കുന്നത്.
ടൂബുലർ പ്ലേറ്റ്. കുത്തനെയുള്ള ദൃഡമായ ദണ്ഡിനു ചുറ്റും ലെഡ് പെറോക്സൈഡ് ചേർത്ത് അതിനു കുഴൽ രൂപത്തിലുള്ള കവചം (jacket) നല്കിയിരിയ്ക്കുന്നു. ഒരു പ്ലേറ്റിൽ തന്നെ ഇത്തരം ദണ്ഡുകൾ ഒന്നിലധികമുണ്ടാകും |
പ്ലാന്റേ
സെല്ലുകൾ (Plante)
മറ്റു
സെല്ലുകളെ അപേക്ഷിച്ച് ഇതിൽ
പോസിറ്റീവ് പ്ലേറ്റ് ലെഡ്
വാർപ്പുകളാണ്(Lead
casting). ശുദ്ധമായ
ലെഡ് പ്ലേറ്റിന്റെ രൂപത്തിൽ
മർദ്ദമുപയോഗിച്ച് വാർത്തെടുക്കുകയണ്
ചെയ്യുന്നത്.
പോസിറ്റീവ്
പ്ലേറ്റിന്റെ ഉപരിതല രാസപ്രവർത്തനം
വഴി ലെഡ് പെറൊക്സൈഡാക്കി
മാറ്റുന്നു.
നെഗറ്റീവ്
പ്ലേറ്റ് സാധാരണപോലെ തന്നെ.
ഇത്തരം
സെല്ലുകളിൽ പോസിറ്റീവ്
പ്ലേറ്റിൽ നിന്നും ആക്ടീവ്
വസ്തു (
ലെഡ്)
അടർന്നു
പോയാലും നല്ല കട്ടിയിൽ ലെഡ്
ഉള്ളതിനാൽ വളരെക്കാലം
ശെഷികുറയാതെ പ്രവർത്തിയ്ക്കും.
സ്റ്റേഷൻ
ബാറ്ററികൾക്കുപയോഗിയ്ക്കുന്നു.
Plante Positive Plates |
ബാക്കി ഭാഗം പിറകേ.......
No comments:
Post a Comment