Search This Blog

Monday, October 10, 2016

കരണ്ട്‌ ട്രാൻസ്ഫോർമറുകൾ ( Current Transformers – C.T. ) part 2 - C.T,. യുടെ ഘടന ( Structure of CT)



C.T,.  യുടെ ഘടന ( Structure of CT)

ഏതു ട്രാൻസ്ഫോർമറുകളും പോലെ സി. ടി കൾക്കും പ്രാഥമിക വൈന്റിംഗ്‌ ( Primary winding ), ദ്വിതീയ വൈന്റിംഗ്‌ ( Secondary winding ), കാന്തിക കോർ ( Magnetic core ), അനുബന്ധ ഇൻസുലേഷനുകൾ എന്നിവ ഉണ്ടായിരിയ്ക്കും. പ്രൈമറി വൈന്റിങ്ങിൽ വണ്ണം കൂടിയ കമ്പികൊണ്ടുള്ള  ഒന്നോ രണ്ടോ ചുറ്റുകൾ മാത്രമേ ഉണ്ടാകൂ, എന്നാൽ സെക്കന്ററി വൈന്റിങ്ങിൽ വണ്ണം കുറഞ്ഞ കമ്പികൊണ്ടുള്ള ധാരാളം ചുറ്റുകളുണ്ടായിരിയ്ക്കും. ചില സി. ടി കളിൽ പ്രത്യേകമായി പ്രൈമറി വൈന്റിങ്ങുണ്ടാകാറില്ല. അവയിൽ കോറും സെക്കന്ററി വൈന്റിങ്ങും മാത്രമാണൂണ്ടാകുക. പരിപഥത്തിന്റെ ( Circuit ) വയർ തന്നെ ഇവയിൽ പ്രൈമറിയായി വർത്തിയ്ക്കുന്നു.

സിറ്റി യുടെ കോർ സി ആർ ജി ( Cold rolled Grain oriented silicon steel - CRGO)അല്ലെങ്കിൽ മ്യൂമെറ്റൽ ( Mumetal) എന്നിവയാലാണൂ നിർമ്മിയ്ക്കുന്നത്‌.  എഡ്ഡി കരണ്ടു മൂലമുണ്ടാകുന്ന നഷ്ടം ( Eddy current loss )  കുറയ്ക്കുവാൻ വേണ്ടി കനം കുറഞ്ഞ പാളികളാക്കി ലാമിനേറ്റു ( Laminate )ചെയ്താണു കോർ നിർമ്മിയ്ക്കുക. സാധാരണഗതിയിൽ കോർ വൃത്താകൃതിയിലാണൂ ( Spirally) നിർമ്മിയ്ക്കുന്നത്‌. ലാമിനേഷന്റെ ഘനം 0.3 മി.മീ  ആണ്‌. ചിത്രത്തിൽ കാണുന്നതുപോലെ വൃത്താകൃതിയിലായ കോറിന് ചുറ്റും ഇൻസുലേഷൻ ചുറ്റിയശേഷം സെക്കന്ററി വൈന്റിംഗ്കോറിനു മുകളിലായി ചുറ്റുന്നു. ഓയിലിൽ മുക്കി വയ്ക്കുന്ന ( Oil filled ) സി.റ്റി.കളിൽ ഇരട്ട പരുത്തിചുറ്റുള്ള  ചെമ്പുകമ്പികളാലും( Double cotton covered copper conductor ), ഓയിൽ ഉപയോഗിയ്ക്കാത്തവയിൽ ഇനാമൽ പൂശിയ ചെമ്പുകമ്പികളും ( Enammeled copper conductor )സെക്കന്ററി വൈറ്റിങ്ങിനായി ഉപയോഗിയ്ക്കുന്നു.  വളരെയധികം ഉയർന്ന വോൾട്ടതയിലുപയോഗിയ്ക്കുന്ന (high voltage c.t.) സി.റ്റി.കളിൽ ഇത്തരം ഒന്നിലധികം കോറുകൾ ചേർത്തുപയോഗിയ്ക്കുന്നു.
സി.ടി കൾ അടിസ്ഥാന പരമായി ട്രാൻസ്ഫോർമറുകളാണെങ്കിലും സാധാരണ ട്രാൻസ്ഫോർമറുകളിൽ നിന്നും വളരെയേറെ വ്യത്യാസം ഇവയ്ക്കുണ്ട്
1, സാധാരണ ട്രാൻസ്ഫോർമറിൽ വൈദ്യുത പ്രവാഹ തീവ്രത ( Primary current ) സെക്കന്ററിയിൽ ഘടിപ്പിച്ചിട്ടുള്ള ലോഡിനനുസരിച്ചായിരിയ്ക്കും, എന്നാൽ സി ടി യുടെ സെക്കന്ററി കരണ്ട്‌ പ്രൈമറി കരണ്ടിനെ  ആശ്രയിച്ചിരിയ്ക്കും, സെക്കന്ററിയിലെ ലോഡിനു സെക്കന്ററി കരണ്ടിനെ നിർണ്ണയിയ്ക്കാൻ സാധിയ്ക്കുകയില്ല.
2, സാധാരണ ട്രാൻസ്ഫോർമറുകളിൽ കാന്തിക കോറിലെ കാന്തിക ഫ്ലക്സ്ഏതാണ്ട്സ്ഥിരമായിരിയ്ക്കും, ട്രാൻസ്ഫോർമറിലെ ലോഡ്അതിനെ ബാധിയ്ക്കുകയില്ല. എന്നാൽ C.T. യിൽ നേരെ തിരിച്ചാണ്കാര്യങ്ങൾ . ഇതിൽ കോറിലെ കാന്തിക ഫ്ലക്സ്‌ ( Magnetic Flux) സ്ഥിരമായിരിയ്ക്കുകയില്ല,  പ്രൈമറി യിലെ കരണ്ടിനനുസരിച്ച്അത്ഏറിയും കുറഞ്ഞുമിരിയ്ക്കും.
3, C.T കളുടെ സെക്കന്ററിയിൽ ഘടിപ്പിയ്ക്കുന്ന ലോഡിനെ ബർഡൻ ( Burden ) എന്നു പറയുന്നു. വി. ( Volt-ampere , VA) എന്ന ഏകകത്തിലാണതു സൂചിപ്പിയ്ക്കുക.  C.T കളുടെ ബർഡൻ സാധാരണ ട്രാൻസ്ഫോർമറുകളെ അപേക്ഷിച്ചു വളരെക്കുറവായിരിയ്ക്കും.
4, സാധാരണ ട്രാൻസ്ഫോർമറുകളിൽ സെക്കന്ററിയിലെ ലോഡിന്റെ പ്രതിരോധം വർദ്ധിയ്ക്കുമ്പോൾ ട്രാൻസ്ഫോർമറിന്റെ ലോഡ്കുറയുന്നു. എന്നാൽ സി.ടി യിലാകട്ടെ സെക്കന്ററി പ്രതിരോധം വർദ്ധിയ്ക്കുമ്പോൽ സെക്കന്ററി ലോഡ്‌ ( ബർഡൻ ) കൂടുകയാണു ചെയ്യുക.
 
C.T കൾ വിവിധ അനുപാതത്തിലും വിവിധ വോൾട്ടതയിലും ലഭ്യമാണ്‌, സാധാരണ ഗതിയിൽ ഇൻഡോർ ( Indoor ) ആവശ്യത്തിനുപയോഗിയ്ക്കുന്നവ ഡ്രൈ ടൈപ്പും ( Dry type ), ഔട്ട്ഡോർ ആവശ്യങ്ങൾക്കുള്ളവ ഓയിൽ നിറച്ചവയും ( Oil fiiled ) ആയിരിയ്ക്കും. വിവിധ തരം C.T കളുടെ ചിത്രം താഴെക്കൊടുക്കുന്നു
Low tension CT
High tension ( H.T.) oil filled CT
HT Dry type C.T.
ഭാഗം 3

1 comment:

  1. The descriptions are in detail ..Your effort is great

    ReplyDelete