Search This Blog

Tuesday, October 11, 2016

കരണ്ട്‌ ട്രാൻസ്ഫോർമറുകൾ ( Current Transformers – C.T. ) part 6 വിവിധ തരം സി.ടികൾ



അടിസ്ഥാനപരമായി രണ്ടു തരം സി ടി കളാണുള്ളത്‌. ഓയിൽ നിറച്ചവയും ( Oil filled ) ഓയിൽ ഇല്ലാത്തവയും ( Dry type )

ഡ്രൈ ടൈപ്( Dry type ):-  

ഇത്തരം സി.റ്റി.കൾ സാധാരണയായി 33 കെ. വി വരെയാണുപയോഗിയ്ക്കുന്നത്‌. ഇതിൽ സി.റ്റി.കൾ Epoxy resin casting ലാണു വയ്ക്കുന്നത്‌. ഇവ ഇൻഡോർ ( Indoor ) ആവശ്യങ്ങൾക്കു വേണ്ടിയാണുപയോഗിയ്ക്കുന്നത്‌.

ഓയിലിൽ മുക്കി വയ്ക്കുന്നവ ( Oil filled )

ഇത്തരം സി ടി കൾ തണുപ്പിയ്ക്കാനും( cooling )  ഇൻസുലേഷനുമായി  ( Insulation ) ഓയിലിൽ ( Transformer oil )  മുക്കിവയ്ക്കുന്നവയാണ്‌. ഇവ വിവിധതരത്തിലുണ്ട്‌. എച്ടി, എച്ടി ( H.T, E.H.T )  ആവശ്യങ്ങൾക്കായി മുറിയ്ക്കു പുറത്തുവയ്ക്കുന്ന ( Outdoor ) സി.റ്റി.കൾ ഓയിലിൽ മുക്കി വയ്ക്കുന്നവയാണ്‌.
ഈ പറഞ്ഞ രണ്ടുതരം സി. ടി കളും നിർമ്മാണ രീതിയ്ക്കനുസരിച്ച്‌ പല ത്രത്തിലുണ്ട്‌

പ്രൈമറി ചുറ്റുകളോടൂ കൂടിയവ ( Wound primary type )

ഇത്തരം സി. ടി. കളിൽ പ്രൈമറി വൈന്റിങ്ങിൽ ഒന്നോതിലധികമോ ചുറ്റുകളൂണ്ടാകും ( turns ).

 


ബാർ ടൈപ്പ്‌ ( Bar type )- 

ഇവയിൽ പ്രൈമറി വൈന്റിങ്ങെന്നത്കോറിനുള്ളിലൂടെ വച്ചിട്ടുള്ള ഒരു നീണ്ട ചാലകദണ്ടായിരിയ്ക്കും, ഇത്തരം സി ടി കൾക്ക് ഉയർന്ന ഫാൾട്ടുകരണ്ടു മൂലമുണ്ടാകുന്ന  സമ്മർദ്ദങ്ങളെ താങ്ങുവാനുള്ള കഴിവുണ്ട്‌.
 

ജാലക ടൈപ്‌ / റിംഗ്ടൈപ്‌ ( window type / Ring type )  :  

ഇവയിൽ പ്രതേകമായി പ്രൈമറി വൈന്റിങ്ങുണ്ടായിരിയ്ക്കുകയില്ല. പകരം കോറിൽ കവചിതമായൊരു ജാലകമാണൂണ്ടാകുക (window) . സി ടി ഉപയോഗിയ്ക്കേണ്ട പരിപഥത്തിന്റെ ചാലകം ( Conductor ) ജാലകത്തിലൂടെ കടത്തി പ്രൈമറിയുടെ ധർമ്മം നിർവ്വഹിയ്ക്കുന്നു. എൽ ടി ( L.T. ) ആവശ്യങ്ങൾക്കും, ജനറേറ്ററുകളൂടെ ബസ്ഡക്ടുകളീലും ( Bus duct ) ഇത്തരം സി.ടി. കളാണൂപയോഗിയ്ക്കുന്നത്‌.







ബുഷിംഗ്സി.ടി. ( Bushing C.T.)    

ഇത്തരം സി ടികളിൽ മുകളിലത്തേതുപോലെ വൃത്താകൃതിയിലുള്ള കോറും അതിൽ ചുറ്റിയ സെക്കന്ററിയും മാത്രമാണുള്ളത്‌. ഇവ ട്രാൻസ്ഫോർമറുകളൂടേയും മറ്റും ബുഷിങ്ങുകളുടെ സപ്പോർറ്റിംഗ് ടരട്ടു ( turret )കളിൽ ഘടിപ്പിയ്ക്കുന്നു. ട്രാൻസ്ഫോർമറുകളുടെ താപനില അളക്കുന്നതിനും, സംരക്ഷണാവശ്യങ്ങൾക്കും ഇത്തരം സി. ടി. കൾ ഉപയോഗപ്പെടുത്തുന്നു.






പോസ്റ്റ്ടൈപ്പ്സി.ടി. ( Post type C.T.)  

ഇവയിൽ പ്രൈമറി  വളരെ ഉയർന്ന വോൾട്ടതയിലായിരിയ്ക്കും. ഇവയിൽ  സി.റ്റി.കൾ റിംഗ്ടൈപ്പായിരിയ്ക്കും പ്രൈമറിയും സി.റ്റി യുമെല്ലാം ഓയിൽ നിറച്ച പോർസ്ലീൻ ( Oil filled Porcelain) സ്ഥംഭങ്ങളിൽ ( Cylinder ) ഉയർത്തിവയ്ക്കുന്നു.



No comments:

Post a Comment