Search This Blog

Tuesday, October 11, 2016

കരണ്ട്‌ ട്രാൻസ്ഫോർമറുകൾ ( Current Transformers – C.T. ) part 7 HT & EHT സി.ടികൾ



സബ്സ്റ്റേഷനുകളിൽ E.H.V ലൈനുകളിലേയും ട്രാൻസ്ഫോർമറുകളിലേയും കരണ്ട്‌, ഊർജ്ജം മുതലായവ അളക്കുന്നതിനും അവയുടെ സംരക്ഷണത്തിനുമായി സി.റ്റി. കൾ ഉപയോഗിയ്ക്കേണ്ടി വരുന്നുണ്ട്‌. അളവാവശ്യത്തിനും, സംരക്ഷണാവശ്യത്തിനും പ്രത്യേകം പ്രത്യേകം സി. ടി കൾ ഉപയോഗിയ്ക്കാതെ വിവിധാവശ്യങ്ങൾക്കാവശ്യമായ വിവിധ സ്വഭാവങ്ങളോടുകൂടിയ കോറൂകളൂം സെക്കന്ററിയുമുള്ള സിറ്റികൾ ഒന്നിച്ച്ഒരു പൊതു ലോഹകവചത്തിനുള്ളിൽ ( metal Tank ) ചേർത്തുവച്ച്ഒറ്റ ഉപകരണമായി ഉപയോഗിയ്ക്കുന്നു. എല്ലാ കോറുകൾക്കും പ്രൈമറി പൊതുവായിട്ടായിരിയ്ക്കും.  ഇത്തരം സി.ടി. കളെ ബഹുകോർ സി.റ്റി. ( Multicore) കൾ എന്നു പറയുന്നു. ആവശ്യങ്ങൾക്കനുസരിച്ച്ഒന്നിലധികം കോറുകൾ ഇത്തരം ഒരു സി. ടി. യിലുണ്ടാകും. 11 കെ. വി ഫീഡറുകൾക്കു രണ്ടുകോറുകളും E.H.T. ആവശ്യങ്ങൾക്കു മൂന്ന്, നാല്‌, അഞ്ച്മുതലായ എണ്ണം കോറുകളുമുണ്ടായിയ്രിയ്ക്കും.     
ഇവ പ്രധാനമായും രണ്ടു തരത്തിലുണ്ട്

1, ഡെഡ്ടാങ്ക്‌  ഇനം ( Dead tank type )

ചിത്രത്തിൽക്കാണുന്നതാണ്Dead tank type C.T. ഇതിൽ സെക്കന്ററി വൈന്റിങ്ങും കോറും ഉൾക്കൊള്ളുന്ന ടാങ്ക്പൂജ്യം പൊടെൻഷ്യലിലായിരിയ്ക്കും ( ground potential – Earthed Tank ) . പ്രൈമറി വൈന്റിംഗ്കണക്ഷൻ ടെർമിനലിൽ നിന്നുമാരംഭിച്ച്മേൽഭാഗത്തെ താങ്ങി നിർത്തുന്ന പോർസലീൻ സ്തംഭത്തിനുള്ളിലൂടെ വന്നു തിരികെ പോകുന്നു. പ്രൈമറി ചാലകത്തിനു പൂർണ്ണമായ ഇൻസുലേഷൻ കവചം നൽകിയിരിയ്ക്കും .  പ്രൈമറി ചാലകത്തിന്റെ ഘടനയനുസരിച്ച്
ഇതു രണ്ടുതരത്തിലുണ്ട് ബോൾട്ട്ടൈപ്പും ( Eye bolt type ), ഹെയർ പിൻ ടൈപ്പും ( hair pin type )
 Dead tank type C.T കളിൽ പ്രൈമറിയ്ക്കാണൂ പ്രധാന ഇൻസുലേഷൻ കവചം നൽകുക. ഇതു ഒന്നിടവിട്ട്കടലാസും അലൂമിനിയം തകിടും ഇടവിട്ടു ചുറ്റിയനിലയിലായിരിയ്ക്കും. രീതിയ്ക്ക്കപ്പാസിറ്റർ രീതി ( Capacitor type ) എന്നു പറയുന്നു. ഉയർന്ന് വോൾട്ടത മൂലമുള്ള വൈദ്യുത സമ്മർദ്ദ്ം ( Electyrostatic stress ) നല്ലരീതിയിൽ താങ്ങാൻ രീതികൊണ്ടു സാധിയ്ക്കും, സി.റ്റി.യുടെ ടാങ്കും പോർസലീൻ സ്തംഭവുമെല്ലാം ട്രാൻസ്ഫോർമർ ഓയിൽ നിറച്ചശേഷം ബാക്കിയുള്ള മുകൾ ഭാഗത്ത്നൈട്രജൻ വാതകം ( nitrogen gas ) നിറച്ചശേഷം പുറമേനിന്നും വായുകയറാത്ത വിധം അടയ്ക്കുന്നു.


ലൈവ്ടാങ്ക്ടൈപ്പ്‌ ( live tank type )

ഇതിൽ സെക്കന്ററി വൈന്റിങ്ങും കോറും ഉയർന്ന വോൾട്ടേജിലുള്ളതും പോർസലീൻ സ്തംഭത്തിൽ ഉയർത്തി വച്ചിട്ടുള്ളതുമായ ടാങ്കിൽ സ്ഥിതി ചെയ്യുന്നു.( ചിത്രം നോക്കുക). പ്രധാന ഇൻസുലേഷൻ കവചം സെക്കന്ററിയ്ക്കാണൂ നൽകുക. സെക്കന്ററി ചാലകങ്ങൾ സ്തംഭത്തിനുള്ളിലൂടെ താഴേയ്ക്കു കൊണ്ടുവരുന്നു. ഇത്തരം സി,ടികൾ  Dead tank type C.T നേക്കാൾ ചെറിയവ ആയിരിയ്ക്കും.



ഹെർമറ്റിക്സീലിംഗ്‌ ( Hermetic sealing ). :- 

സി.റ്റി.കളിൽ ഓയിൽ നിറച്ചശേഷം ടാങ്കിന്റേയോ പൊർസലീൻ സ്തംഭത്തിന്റേയോ മുകൾഭാഗത്ത്ഓയിൽ ചൂടാകുമ്പോൾ വികസിയ്ക്കാനായി അൽപ്പം സ്ഥലം വിടുന്നു. ഭാഗത്ത്കുറഞ്ഞ മർദ്ദത്തിൽ ( 0.1 to 0.3 kg/cm2) നൈട്രജൻ വാതകം നിറച്ച്‌ സി.റ്റി. വായു അകത്തേയ്ക്കു കയറാത്തവിധം അടച്ചു വയ്ക്കുന്നു. ഇത്തരത്തിൽ അടയ്ക്കുന്നതിനേയാണു ഹെർമറ്റിക്സീലിംഗ് ( Hermetic sealing )എന്നു പറയുന്നത്‌. നൈട്രജൻ വാതകത്തിന്റെ സാന്നിധ്യം ഓയിലിന്റേയോ ഇൻസുലേഷൻ കടലാസിന്റേയോ സ്വഭാവങ്ങൾക്കു യാതൊരു ദോഷവും വരുത്തുകയില്ല. ഏതെങ്കിലും കാരണവശാൽ നൈട്രജന്റെ മർദ്ദം നിശ്ചിത പരിധിയിൽ കൂടുതലായാൽ അമിത മർദ്ദം കുറയ്ക്കുവാൻ പ്രഷർറിലീസ്വാൽവുകളുമുണ്ടായിരിയ്ക്കും


E.H.V.  സി.ടി കളുടെ വിവിധ ഭാഗങ്ങളുടെ ചിത്രങ്ങൾ താഴെ കാണിച്ചിരിയ്ക്കുന്നു.


1,

ഇതൊരു ലൈവ്‌ ടാങ്ക്സി ടി.യുടെ സെക്കന്ററിയും കാന്തിക കോറുമാണ്‌.സെക്കന്ററിയ്ക്കും കോറിനും പൂർണ്ണ ഇൻസുലേഷൻ നൽകിയശേഷം പ്രൈമറി അതിനു മുകളിലായി ചുറ്റിയിരിയ്ക്കുന്നു


 

















2, ഇതൊരു ഡെഡ്ടാങ്ക്സി.ടി.യുടെ പ്രൈമറിയാണ്‌. ഹെയർ പിൻ ടൈപ്എന്നാണീ ഡിസൈൻ അറിയപ്പെടുന്നത്‌. പ്രൈമറി ഒരു ഹീയർ പിന്നിന്റെ മാതിരി നിർമ്മിച്ചിരിയ്ക്കുന്നു. പ്രൈമറി ചാലകം സെക്കന്ററി ഉൾപ്പെടുന്ന ജാലകടൈപ്കോറിനുള്ളിലൂടെ കടന്നു പോകുന്നു. പൂർണ്ണമായ ഇൻസുലേഷൻ പ്രൈമറിയ്ക്കു നൽകിയിരിയ്ക്കുന്നു. മാത്രമല്ല ഒന്നിടവിട്ടു കടലാസും അലൂമിനിയവും ചുറ്റിയിരിയ്ക്കുന്ന കപ്പസിറ്റർ രീതിയിലാണിതിന്റെ ഇൻസുലേഷൻ. അതിനാൽ ഉയർന്ന അളവിലുള്ള വൈദ്യുത സമ്മർദ്ദത്തെ ഫലപ്രദമായി നേരിടാനാകുന്നു
 3,ഡെഡ്‌ ടാങ്ക്‌ സി.ടികളുടെ വിവിധ ഭാഗങ്ങൾ






വിവിധ അളവിലുള്ള സെക്കന്ററിയും കോറുകളും





No comments:

Post a Comment