അളവാവശ്യങ്ങൾക്കായുള്ള സി.ടി ( Measuring C.T.)
I.S.
2705 Part II ൽ അളവാവശ്യങ്ങൾക്കായുള്ള സി ടികളുടെ (
Measuring C.T.) വിവരണം
( Specification ) നൽകുന്നു.. അളവാവശ്യങ്ങൾക്കായുള്ള
സിറ്റികളെ അവയുടെ പ്രഖ്യാപിത കരണ്ടിൽ വരാവുന്ന പരമാവധി അനുപാത വ്യതിയാനത്തിന്റെ ശതമാനത്തിൽ തരം തിരിയ്ക്കുന്നു. സാധാരണ
0.1, 0.2, o.5, 1 ക്ലാസ്സുകളാണു
സി.ടി.കൾക്കുൽകുന്നത്. ഈ സംഖ്യകൾ
അവയുടേ കൃത്യതാ വ്യതിയാനത്തെ ശതമാനക്കണക്കിൽ സൂചിപ്പിയ്ക്കുന്നു.
0.1 ,ക്ലാസ്സുകൾ പരീക്ഷണ
ശാലകളിൽ ഉപയോഗിയ്ക്കുന്നു .എച്
ടി, ഇ എച് ടി
മീറ്ററിംഗ് ആവശ്യങ്ങൾക്കായി 0.2,0.5 ക്ലാസ്സും സബ്സ്റ്റേഷൻ ആവശ്യങ്ങൾക്കായി 0.5,1 ക്ലാസ്സുകളും ഉപയോഗിയ്ക്കുന്നു.
ബർഡൻ :-
എച് ടി മീറ്ററിങ്ങാവശ്യങ്ങൾക്കായി 15 വി എ യും,
110 കെ. 66 കെ.വി ആവശ്യങ്ങൾക്കായി
30 വി എ യും 220 കെ.വി. 400 കെ.വി ആവശ്യങ്ങൾക്കായി
60 വി എ/ 100 വി.എ ബർഡനുള്ള
സി.ടി കളും ഉപയോഗിയ്ക്കുന്നു.
ഉപകരണ സുരക്ഷാ ഘടകം (Instrument security factor – ISF )
ഉയർന്ന
അളവിലുള്ള കരണ്ട് പ്രവഹിയ്ക്കുമ്പോൾ സെക്കന്ററിയിലും ആനുപാതികമായി ഉയർന്ന് കരണ്ടൊഴുകും, അതുമൂലം സെക്കന്ററിയിൽ ഘടിപ്പിച്ചിട്ടുള്ള മീറ്ററുകൾ കേടാവാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കുന്നതിനായി മീറ്ററിംഗിനുപയോഗിയ്ക്കുന്ന
സി.റ്റി. കളിൽ ഒരു നിശ്ചിത അളവിൽക്കൂടുതൽ പ്രൈമറി കരണ്ടൊഴുകിയാൽ സി.ടി യുടെ
കോർ കാന്തികമായി പൂരിതമാകുന്ന ( magnetically saturate) തരത്തിലാണ് സി ടി കൾ
നിർമ്മിയ്ക്കുക. നിശ്ചിത അളവിൽ ഉയർന്ന കരണ്ടൊഴുകുന്ന പക്ഷം കോർ പൂരിതമാകുകയും ( Saturate ) സിറ്റിയുടെ സെക്കന്ററി
കരണ്ട് പൂജ്യമാകുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതുമൂലം സെക്കന്ററിയിൽ ഘടിപ്പിയ്ക്കുന്ന മീറ്ററുകൾ ഉയർന്ന കരണ്ടിൽ നിന്നും സംരക്ഷിയ്ക്കപ്പെടുന്നു.
ഇങ്ങനെ
സി ടി സാചുറേറ്റാവുന്ന കരണ്ടിന്റേയും സിറ്റിയുടെ
പ്രഖ്യാപിത കരണ്ടിന്റേയും അനുപാതമാണ് ഉപകരണ സുരക്ഷാ ഘടകം (Instrument security factor
– ISF ). പരമാവധി
അനുവദനീയമായ അളവ്
5 ആണ്
ഉപകരണ
സുരക്ഷാ ഘടകം 5 ആണെങ്കിൽ അതു സൂചിപ്പിയ്ക്കുന്നത് 1 ആമ്പിയർ പ്രഖ്യാപിത സെക്കന്ററി കരണ്ടുള്ള സി
ടിയുടെ സെക്കന്ററിയിൽ പരമാവധി വരാവുന്ന കരണ്ട് 4.5 ആമ്പിയറിൽ താഴെയാണ്.
സംരക്ഷണാവശ്യങ്ങൾക്കായുള്ള സി.ടി കൾ ( Protective current transformers)
I.S.
2705 Part III സംരക്ഷണാവശ്യങ്ങൾക്കായുള്ള
സി.ടി കളുടെ ( Protective current transformers) വിവരണം ( Specification ) നൽകുന്നു..
സംരക്ഷണാവശ്യങ്ങൾക്കായുള്ള
കരണ്ടു ട്രാൻസ്ഫോർമറുകൾ താഴെക്കൊടുക്കുന്ന സൂചകങ്ങളാൽ പ്രതിപാദിയ്ക്കുന്നു.
1, കൃത്യതാ
ക്ലാസ്സ് ( Accuracy
class )
2, കൃത്യതാ
പരിധി ( Accuracy limit )
3,
സംയോജിത കൃത്യതാ വ്യതിയാനം ( Composite error )
4,
സെക്കന്ററി ലിമിറ്റിംഗ്
വോൾട്ടേജ് (
Secondary limiting Voltage – S.L.V)
5
, സെക്കന്ററി ലിമിറ്റിംഗ്
വോൾട്ടേജിലുള്ള എക്സൈറ്റിംഗ്
കരണ്ട് ( Exciting current at S.L.V. )
6,
സെക്കന്ററി വൈന്റിംഗ് പ്രതിരോധം ( Secondary winding resistance )
7,
ബർഡൻ ( Burden )
സംരക്ഷണാവശ്യങ്ങൾക്കായുള്ള സി.ടി കൾക്ക്ക്കൂ
30/5P10 മുതലായ അടയാളങ്ങളാണു നൽകുക . ഇതിൽ 30 എന്നത് ബർഡനേയും 5 എന്നത് പരമാവധി വരാവുന്ന
സംയോജിത കൃത്യതാ വ്യതിയാനത്തേയും ( Composite error ) P എന്നത് പ്രോട്ടക്ഷൻ
(protection ) എന്നും 10 എന്നത് കൃത്യതാ പരിധി ഘടകത്തേയും സൂചിപ്പിയ്ക്കുന്നു. ഇതുപോലെ
10P10, 10P20 മുതലായ ക്ലാസ്സ് സി.ടികളും
സംരക്ഷണാവശ്യങ്ങൾക്കായി ഉപയോഗിയ്ക്കുന്നു
കൃത്യതാ ക്ലാസ്സ് ( Accuracy class )
സി.റ്റി.യിൽ
പരമാവധി വരാവുന്ന സംയോജിത കൃത്യതാ വ്യതിയാനം കൊണ്ടാണ് കൃത്യതാ ക്ലാസ്സ് സൂചിപ്പിയ്ക്കുന്നത്.
5P ,10P മുതലായ അടയാളങ്ങൾകൊണ്ടിതു സൂചിപ്പിയ്ക്കുന്നു. 5P എന്നത് സംയോജിത വ്യതിയാനം
5% എന്നും 10P എന്നത് 10 % എന്നും സൂചിപ്പിയ്ക്കുന്നു.
സെക്കന്ററി ലിമിറ്റിംഗ് വോൾട്ടേജ് ( Secondary limiting Voltage – S.L.V)
കൃത്യതാ
പരിധി ഘടകത്തിന്റേയും ( Accuracy Limit
Factor- ALF ) പ്രഖ്യാപിത
സെക്കന്ററി കരണ്ടിന്റേയും ( Rated secondary current )സെക്കന്ററിയിൽ ഘടിപ്പിയ്ക്കാവുന്ന പരമാവധി ഇമ്പീഡൻസിന്റേയും ( Maximumഗുണിതമാണിത്.
വോൾട് എന്നതാണിതിന്റെ യൂണീറ്റ്.
സെക്കന്ററി ലിമിറ്റിംഗ് വോൾട്ടേജിലുള്ള എക്സൈറ്റിംഗ് കരണ്ട് ( Exciting current at S.L.V.
പ്രൈമറി
വൈന്റിംഗ് ഓപൺ
സർക്ക്യൂട്ടിലായിരിയ്മ്പോൾ
സെക്കന്ററിയിൽ പ്രഖ്യാപിത ആവൃത്തിയിൽ ( Rated Frequency )
പ്രത്യാവർത്തിധാര വോൾട്ടേജ് ( AC ) നൽകുമ്പോൾ അതെടുക്കുന്ന കരണ്ട്. മില്ലി ആമ്പിയർ യൂണിറ്റിലാണിതു പ്രസ്താവിയ്ക്കുക.
കൃത്യതാ പരിധി ഘടകം ( Accuracy Limit Factor- ALF )
സി.റ്റി.യിൽ
പ്രഖ്യാപിത സംയോജിത കൃത്യതാ വ്യതിയാനം (
Composite error ) നിലനിർത്തുന്ന
പരമാവധി കരണ്ടൂം സാധാരണ പ്രഖ്യാപിത കരണ്ടും തമ്മിലുള്ള അനുപാതം. സാധാരണ 5,10,15 , 20 ,30 മുതലായവയായിരിയ്ക്കും. കൃത്യതാ പരിധി ഘടകത്താൽ നിശ്ചയിയ്ക്കപ്പെടുന്ന അളവു കരണ്ടു വരയേ സി.ടി. കളുടെ
എറർ പ്രഖ്യാപിത മൂല്യത്തിനുള്ളിൽ ( Rated value)
നില നിൽക്കൂ. അതിനു ശേഷം വ്യതിയാനം പ്രസ്താവിത മൂല്യത്തേക്കാൾ കൂടുതലായിരിയ്ക്കും. ഉദാഹരണത്തിനു ഒരു സി.റ്റി.യുടെ സൂചകം
5 P 10 എന്നാണെങ്കിൽ
പ്രഖ്യാപിത കരണ്ടിന്റെ ( Rated praimary
)current 10 ഇരട്ടി
കരണ്ടു വരെ മാത്രമേ സി.റ്റി. പ്രഖ്യാപിത കൃത്യതയായ 5% എന്നതു നിലനിർത്തുകയുള്ളൂ. പ്രൈമറി കരണ്ടു പ്രഖ്യാപിത കരണ്ടിന്റെ 10 ഇരട്ടിയിൽ കൂടൂതലായാൽ കൃത്യതാ വ്യതിയാനം പ്രഖ്യാപിതമായതിനേക്കാൾ വ്യത്യാസപ്പെട്ടിരിയ്ക്കും.
പ്രഖ്യാപിത ബർഡൻ ( Rated Burden ):
സംരക്ഷണാവശ്യങ്ങൾക്കായുള്ള
സി.റ്റി. കൾ സാധാരണഗതിയിൽ 15 വി.എ,
30 വി.എ,100 വി.എ, 200 വി.എ മുതലായ ബർഡനുകളിൽ
നിർമ്മിയ്ക്കുന്നു.
സെക്കന്ററി വൈന്റിംഗിന്റെ പ്രതിരോധം ( Secondary winding resistance ):
75 ഡിഗ്രി
ഊഷ്മാവിൽ സിറ്റിയുടെ സെക്കന്ററി വൈറ്റിങ്ങിന്റെ പ്രതിരോധം നിർമ്മാതാക്കൾ പ്രഖ്യാപിയ്ക്കാറൂണ്ട്. സംയോജിത കൃത്യതാ വ്യതിയാനം
( Composite error ) കണക്കുകൂട്ടുന്നതിനു
വേണ്ടിയാണീത്.
പ്രത്യേകതരം സംരക്ഷണങ്ങൾക്കാവശ്യമായ സി.ടി കൾ (C.Ts for special protection )
ഡിഫറൻഷ്യൽ
( Differencial ), ആർ
ഇ എഫ് ( R.E.F.), ഡിസ്റ്റൻസ് ( Distance ) മുതലായ
സംരക്ഷണാവശ്യങ്ങൾക്കായി
പ്രത്യേക ക്ലാസ്സിലുള്ള സി.റ്റി.കൾ ഉപയോഗിയ്ക്കുന്നു. അവയെ P.S. ക്ലാസ്സ് എന്നു പറയുന്നു. വളരെ ഉയർന്ന കരണ്ടുകളിൽപ്പോലും കോർ പൂരിതമാകാതവിധം ( Saturate )
വലിയ കോറുകളുപയോഗിച്ചാണിവ നിർമ്മിയ്ക്കുന്നത്. ആയതു കൊണ്ടു തന്നെ ഉയർന്ന ഫാൾട്ടു കരണ്ടുകളിലും അവ കൃത്യത നിലനിർത്തുന്നു.
ചില
തരം സി.റ്റി.കളിൽ കോറിൽ വിടവിടാറുണ്ട് അവയെ ഗാപ്പ്ഡ് കോർ സി.റ്റി. ( Gapped core
C.T. ) എന്നു പറയുന്നു. ഉയർന്ന അളവ് ഫാൾട്ടു കരണ്ടു ( Heavy fault current )കളിൽപ്പോലും
കോർ saturate ആകാതിരിയ്ക്കാനാണിത്.
No comments:
Post a Comment