Search This Blog

Tuesday, October 11, 2016

കരണ്ട്‌ ട്രാൻസ്ഫോർമറുകൾ ( Current Transformers – C.T. ) part 8 - സി.ടി കളുടെ ധ്രുവത്വം Polarity of CTs



സിറ്റികളുടെ പ്രൈമറിയിലേയും സെക്കന്ററിയിലേയും കരണ്ടിന്റെ ദിശകകൾ അറിഞ്ഞാൽ മാത്രമേ സി.ടികൾ യഥാവിധി പരിപഥങ്ങളിൽ ഘടിപ്പിയ്ക്കുവാൻ സാധിയ്ക്കുകയുള്ളൂ. കരണ്ടുകളുടെ ദിശകൾക്കനുസരിച്ചാണ്‌, ടെർമിനലുകൾ അടയാളപ്പെടുത്തുന്നത്‌. സിറ്റി കളുടെ പ്രൈമറി ടെർമിനലുകൾ P1, P2 എന്നും സെക്കന്ററി S1, S2 എന്നുമാണു അടയാളപ്പെടുത്തുക. ടെർമിനലുകളുടെ അടയാളപ്പെടുത്തലും പ്രൈമറി സെക്കന്ററി കരണ്ടുകളുടെ ആപേക്ഷിക ദിശകളും താഴെക്കാണുന്ന ചിത്രത്തിൽ അടയാളപ്പെടുത്തിയിരിയ്ക്കുന്നു.






സി.ടി യുടെ പ്രൈമറിയിൽ P.1 നിന്നും P2. വിലേയ്ക്കു കരണ്ടൊഴുകുമ്പോൽ സെക്കന്ററിയിൽ ബാഹ്യ പരിപഥത്തിലൂടെ കരണ്ടിന്റെ ദിശ S1 നിന്നും S2 ലേയ്കായിരിയ്ക്കും.

വിവിധാനുപാതങ്ങളോടുകൂടിയ സി.ടി.കൾ ( C.T. s with multi ratios)

സാധാരണ ഒരു സി.ടി. യിൽ ഒരു അനുപാതമാണു നിലനിൽക്കുക. എന്നാൽ സി.ടികളുടെ പ്രൈമറി സെക്കന്ററി ചുറ്റുകളുടെ അനുപാതം ആവശ്യാനുസാരം വ്യത്യാസപ്പെടുത്തി ഒരേ സി.ടി യിൽ ത്തന്നെ വിവിധ അനുപാതങ്ങൾ സാധ്യമാക്കാവുന്നതാണ്‌. ഇതിനായി ഇത്തരം സി.ടി കളിൽ പ്രൈമറിയിലോ സെക്കന്ററിയിലോ ടാപ്പിങ്ങുകൾ ഉൾപ്പെടുത്തുന്നു. ആവശ്യാനുസരണം ടാപ്പിങ്ങുകൾ ( tappings on windings ) മാറ്റി വിവിധ അനുപാതങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്‌. താഴെക്കാണുന്ന ചിത്രങ്ങളാൽ ഇക്കാര്യം വ്യക്തമാകുന്നതാണ്‌. 





ആദ്യം കാണിച്ച തരം ഒരു ബഹുകോർ ( Multi core), വിവിധാനുപാത സിറ്റിയുടെ ടെർമിനൽ അടയാളപ്പെടുത്തൽ താഴെക്കാണും വിധം രേഖപ്പെടുത്താം
CT- 600/300/150/75/1-1-1-1
Core
Secondary connection
Primary connection
Ratioss
Burden
Accuracy class
Purpose
I
1s1-1s4
P1-C1 & P2-C2
600/1
60 VA
1S
Metering
1S2-1S4
P1-C1&P2-C2
300/1
60 VA
1S
1S2-1S4
C1-C2
150/1
60 VA
1S
1S3-1S4
C1-C2
75/1
60 VA
1S
II
2S1-2S4
P1-C1 & P2-C2
600/1
60 VA
5P10
OVERCURRENT& EARTHFAULT PROTECTION
2S1-2S4
P1-C1&P2-C2
300/1
60 VA
5P10
2S2-2S4
C1-C2
150/1
60 VA
5P10
2S3-2S4
C1-C2
75/1
60 VA
5P10
III
3S1-3S4
P1-C1 & P2-C2
600/1

PS
Differencial / R.E.F/ Distance/ Busbar protections
3S1-3S4
P1-C1&P2-C2
300/1

PS
3S2-3S4
C1-C2
150/1

PS
3S3-3S4
C1-C2
75/1

PS
IV
4S1-4S4
P1-C1 & P2-C2
600/1

PS
Differencial / R.E.F/ Distance/ Busbar protections
4S1-4S4
P1-C1&P2-C2
300/1

PS
4S2-4S4
C1-C2
150/1

PS
4S3-4S4
C1-C2
75/1

PS

ഇന്റർമീഡിയറ്റ്സി.ടി ( Intermediate C.T.  – I.C.T.)

ലഭ്യമായ ഉയർന്ന വോൾട്ടേജ്സി.ടികളുടെ ( High voltage C.T.) അനുപാതം നമ്മുടെ റിലേകൾക്കോ മീറ്ററുകൾക്കോ അനുയോജ്യമാകാതെ വരികയാണെങ്കിൽ അനുപാതം നമ്മുടെ റിലേകൾക്കോ മീറ്ററിനോ അനുയോജ്യമായ അളവിലേയ്ക്ക്മാറ്റുന്നതിനു വേണ്ടി ഉയർന്ന വോൾട്ടേജു സിറ്റിയുടെ സെക്കന്ററിയിൽ ഘടിപ്പിയ്ക്കുന്ന ചെറിയ സി.ടി കളാണ്ഇന്റർമീഡിയറ്റ്സി.ടി കൾ. ഇവ കണ്ട്രോൾ പാനലുകളിലാണു ( Control panels) ഘടിപ്പിയ്ക്കുന്നത്‌. ഉദാഹരണത്തിനു നമ്മുടെ അമ്മീറ്ററിന്റെ അനുപാതം 1000/1 ആണെന്നു കരുതുക. ലഭ്യമായ സി,ടി 800/1 ഉം ആണെങ്കിൽ ഇവ തമ്മിൽഘടിപ്പിയ്ക്കുമ്പോൾ  പ്രൈമറിയിൽ 800 ആമ്പിയർ കരണ്ടൊഴുകിയാൽ മീറ്ററിലത്‌ 1000 ആമ്പിയർ എന്നു കാണിയ്ക്കും. ഇതൊഴിവാക്കുന്നതിനായി സർക്ക്യൂട്ടിൽ ഒരു ഇന്റർമീഡിയറ്റ്സി.ടി ഘടിപ്പിച്ച്ഇതു ക്രമീകരിയ്ക്കാവുന്നതാണ്‌.. അതുപോലെ സംരക്ഷണ റിലേകൾക്കുമൊക്കെ ഇതുപയോഗിയ്ക്കേണ്ടി വരും. സാർവ്വലൗകീകമായ ( Universal ) ഇന്റർമീഡിയറ്റു സി.ടികളിൽ വിവിധ അനുപാതങ്ങൾ ഉചിതമായ രീതിയിൽ തെരഞ്ഞെടുക്കുന്നതിനായി വിവിധ ടാപ്പിങ്ങുകളുണ്ടായിരിയ്ക്കും. ( Tappings in primary and secondary winding )



 

No comments:

Post a Comment