ഉപകരണ ട്രാൻസ്ഫോർമറുകൾ ( Instrument Transformers)
വൈദ്യുതശൃംഖലയുമായി
ബന്ധപ്പെട്ട പ്രധാന
ഉപകരണങ്ങളാണ് ഉപകരണ
ട്രാൻസ്ഫോർമറുകൾ (
Instrument Transformers) . സംരക്ഷണ റിലേകൾ ( protection relays ),
വൈദ്യുത മീറ്ററുകൾ (measuring
instruments) മുതലായവയ്ക്കു
ഘടിപ്പിയ്ക്കുന്ന ട്രാൻസ്ഫോർമറുകളാണിവ. സബ്സ്റ്റേഷനുകൾ ജനറേറ്റിംഗ് സ്റ്റേഷനുകൾ, എന്നുവേണ്ട വൈദ്യുതി കൈകാര്യം ചെയ്യുന്ന മിയ്ക്കവാറും ഇടങ്ങളിൽ ഇവ ഉപയോഗിയ്ക്കുന്നു. സബ്സ്റ്റേഷൻ സ്വിച്ച്
യാർഡുകളിലെ ( Switch yard )പ്രധാനപ്പെട്ട
ഉപകരണങ്ങളും ഇവ തന്നെയാണു. ഉയർന്ന
വോൾട്ടതയും പ്രവാഹ തീവ്രതയുമുള്ള പരിപഥങ്ങളിൽ ( Circuits ) അവ അളക്കുന്നതിനും പരിപഥങ്ങളുടെ
സംരക്ഷണത്തിനുമായുള്ള
ഉപകരങ്ങൾക്കു (
Protection instruments) കരണ്ടും
വോൾടേജും സൗകര്യപ്രദമായ കുറഞ്ഞ അളവിലേയ്ക്കു കുറച്ചു കിട്ടുന്നതിനും ഉയർന്ന വോൾട്ടതയിൽ നിന്നും താഴ്ന്ന വോൾട്ടതയിലുള്ള നിയന്ത്രണ പരിപഥങ്ങളെ ( Control circuits )
സംരക്ഷിയ്ക്കുന്നതിനും
ഉപകരണ ട്രാൻസ്ഫോർമറുകൾ അത്യാവശ്യമാണ്.
സാധാരണ ട്രാൻസ്ഫോർമറുകളുടെ
പോലെ വൈദ്യുത കാന്തിക പ്രേരണത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണിവയും പ്രവർത്തിയ്ക്കുന്നത് ( Electro
magnetic induction ). രണ്ടുതരം ട്രാൻസ്ഫോർമറുകളാണ് ഉപകരണ ട്രാൻസ്ഫോർമറുകൾ എന്ന
വിഭാഗത്തിൽ വരുന്നത്. വൈദ്യുത
പ്രവാഹ തീവ്രത(
Electric current ) അളക്കുന്നതിനായി
കരണ്ട് ട്രാൻസ്ഫോർമറുകളും (Current
Transformers), വോൾട്ടത ( Voltage ) അളക്കുന്നതിനായി പൊടെൻഷ്യൽ ട്രാൻസ്ഫോർമറുകളും (Potential
Transformers or Voltage transformers).
No comments:
Post a Comment